വിവാഹ മോചനത്തിന് ശരിയത്ത് കോടതിയിലല്ല, കുടുംബകോടതിയില്‍ പോകണം; മുസ്ലീം‍ സ്ത്രീകളോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹ മോചനക്കേസുകളുമായി മുസ്ലീം സ്ത്രീകള്‍ ശരിയത്ത് കോടതികളെയല്ല, കുടുംബക്കോടതികളെയാണ് സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി.

സമുദായത്തിലെ ഏതാനും അംഗങ്ങള്‍ അടങ്ങുന്ന ശരീയത്ത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഇത്തരം കാര്യങ്ങള്‍ക്ക് സമീപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ചെന്നൈയിലെ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ശരിയത്ത് കൗണ്‍സില്‍ നല്കിയ ഖുലാ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ ജസ്റ്റിസ് സി. ശിവരാമന്റെ ബെഞ്ച്, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കുടുംബക്കോടതിയെയോ തമിഴ്‌നാട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെയോ സമീപിക്കാന്‍ വിവാഹമോചനം നേടിയ ദമ്ബതികളോട് നിര്‍ദേശിച്ചു. 2017ല്‍ ശരീയത്ത് കൗണ്‍സിലില്‍ നിന്ന് ഭാര്യ നേടിയ ഖുലാ സര്‍ട്ടിഫിക്കറ്റ് കോടതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഈ നിര്‍ദേശം.

1975ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ശരീയത്ത് കൗണ്‍സിലിന് അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന്‍ അധികാരമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ദാമ്ബത്യാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2017ല്‍ ഹരജി നല്കിയിട്ടുണ്ടെന്നും എക്‌സ്-പാര്‍ട്ടി ഡിക്രി നേടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 1984ലെ ഫാമിലി കോടതി ആക്‌ട് സെക്ഷന്‍ 7(1)(ബി) പ്രകാരം വിവാഹബന്ധം വേര്‍പെടുത്താന്‍ ഡിക്രി പാസാക്കാന്‍ ജുഡീഷ്യല്‍ ഫോറത്തിന് മാത്രമേ അധികാരമുള്ളൂവെന്നും ജഡ്ജി പറഞ്ഞു.

prp

Leave a Reply

*