വ്യാജ വാര്‍ത്തകള്‍ പരത്തുന്നത് തടയാന്‍ ഫുള്‍ പേജ് പത്രപ്പരസ്യവുമായി വാട്സാപ്പ്

രാജ്യത്ത് വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചതിനെ തുടര്‍ന്നാണ് വാട്സാപ്പ് നടപടിയുമായി എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ പത്രമാധ്യങ്ങളില്‍ ഫുള്‍പേജ്​ പരസ്യം നല്‍കിയാണ്​ വാട്​സആപ്പ്​ വ്യാജ വാര്‍ത്തകള്‍ തടയാനുള്ള ​നടപടി സ്വീകരിച്ചത്​​. വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജിലായിരുന്നു പരസ്യം നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതി​നതിരെ സര്‍ക്കാര്‍ വാട്സപ്പിനോട് പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നടപടി.​ ​

സന്ദേശങ്ങള്‍ ഫോര്‍വാഡ് ചെയ്തുവന്നതാണെന്ന് മനസിലാക്കുക, അവിശ്വസനീയമെന്ന് തോന്നുന്ന കാര്യങ്ങള്‍ പുനഃപരിശോധിക്കുക, അസ്വസ്ഥതപ്പെടുത്തുന്ന സന്ദേശങ്ങളെ ചോദ്യം ചെയ്യുക, സംശയാസ്പദമായ സന്ദേശങ്ങള്‍ ശ്രദ്ധിക്കുക, വന്ന സന്ദേശത്തിലെ ഫോട്ടോകള്‍ നന്നായി പരിശോധിക്കുക, വരുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ പരിശോധിച്ചതിന് ശേഷം മാത്രം ക്ലിക്ക് ചെയ്യുക, അവിശ്വസനീയമായ വാര്‍ത്തകള്‍ മെറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് നോക്കുക, എന്തും ഷെയര്‍ ചെയ്യുമുമ്ബ് ഒരു നിമിഷം ആലോചിക്കുക, എന്ത് കാണണമെന്ന് സ്വയം തീരുമാനിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ വാട്‌സ്‌ആപ്പ് പരസ്യത്തില്‍ നല്‍കുന്നു.

prp

Related posts

Leave a Reply

*