താ​ജ്മ​ഹ​ല്‍ ഒ​ന്നു​കി​ല്‍ സം​ര​ക്ഷി​ക്ക​ണം, അ​ല്ലെ​ങ്കി​ല്‍ പൊ​ളി​ച്ചു​നീക്കൂവെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ലോ​കാ​ത്ഭു​ത​മാ​യ താ​ജ്മ​ഹ​ലി​നോ​ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ​യും അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. താ​ജ്മ​ഹ​ല്‍ ഒ​ന്നു​കി​ല്‍ സം​ര​ക്ഷി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ പൊ​ളി​ച്ചു​നീ​ക്കു​ക​യോ അ​ട​ച്ചി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

താ​ജ്മ​ഹ​ലി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി നി​ര്‍​വ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹര്‍ജിയിലാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. താ​ജ്മ​ഹ​ലി​നെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പ്രത്യേ​ക ക​മ്മി​റ്റി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. താ​ജ്മ​ഹ​ലി​നെ എങ്ങനെ സം​ര​ക്ഷി​ക്കാ​മെ​ന്ന് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​ഫ​ല്‍ ട​വ​റി​നെ​ക്കാ​ള്‍ മ​നോ​ഹ​ര​മാ​ണ് താ​ജ്മ​ഹ​ല്‍ എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. യു​റോ​പ്പി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ് ഈ​ഫ​ല്‍ ട​വ​ര്‍. നി​ര​വ​ധി പേ​രാ​ണ് ഈ​ഫ​ല്‍ ട​വ​ര്‍ കാ​ണാ​ന്‍ എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ന​മ്മു​ടെ താ​ജ് മ​ഹ​ല്‍ അ​തി​നേ​ക്കാ​ള്‍ മ​നോ​ഹ​ര​മാ​ണ്. മി​ക​ച്ച രീ​തി​യി​ല്‍ പ​രി​പാ​ലി​ച്ചാ​ല്‍ വി​ദേ​ശ നാ​ണ്യം വര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സര്‍ക്കാരിന്‍റെ ഉ​ദാ​സീ​ന​തകൊ​ണ്ട് രാ​ജ്യ​ത്തി​ന് എ​ത്ര​മാ​ത്രം ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. നേ​ര​ത്തെ താ​ജി​ന്‍റെ പ​രി​പാ​ല​ന​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വെ ഒാ​ഫ് ഇ​ന്ത്യ​യെ​യും സു​പ്രീം​കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

prp

Related posts

Leave a Reply

*