ഗുരുതരമായ സുരക്ഷാ പ്രശ്നം മൂടി വയ്ക്കാനാണോ മാധ്യമങ്ങളടക്കം ശ്രമിക്കുന്നത്: സന്ദീപ് ജി വാര്യര്‍

കൊച്ചിയില്‍ സ്ഫോടനം നടത്തുമെന്ന ഭീഷണിയില്‍ യു.എ.പി.എ കേസ് പോലീസ് അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് രഹസ്യമായി വയ്ക്കുന്നതെന്ന് ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യര്‍.

ഗുരുതരമായ സുരക്ഷാ പ്രശ്നം മൂടി വയ്ക്കാനാണോ മാധ്യമങ്ങളടക്കം ശ്രമിക്കുന്നതെന്നും അ‌ദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദീപ് ജി വാര്യര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘കൊച്ചിയില്‍ സ്ഫോടനം നടത്തുമെന്ന ഭീഷണിയില്‍ യു.എ.പി.എ കേസ് എടുത്ത് പോലീസ് രഹസ്യമായി അന്വേഷിക്കുന്നു. എന്തേ ഈ സംഭവം രഹസ്യമാക്കി വെക്കുന്നു? ഗുരുതരമായ സുരക്ഷാ പ്രശ്നം മൂടി വയ്ക്കാനാണോ മാധ്യമങ്ങളടക്കം ശ്രമിക്കുന്നത് ?

കൊച്ചിയെ തീവ്രവാദികള്‍ ലക്ഷ്യമാക്കില്ല എന്ന ചിന്ത ഏതായാലും വേണ്ട. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഒന്നും ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളുടെ പ്രധാന കേന്ദ്രവുമായ കൊച്ചി അക്രമിക്കപ്പെട്ടേക്കാം. കൊളോമ്ബോയും കോയമ്ബത്തൂരും തീവ്രവാദികള്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കില്‍ കൊച്ചിയെയും അവര്‍ ലക്ഷ്യം വെക്കും. ജാഗ്രത.’- സന്ദീപ് ജി വാര്യര്‍ പറഞ്ഞു.

prp

Leave a Reply

*