കാപ്പ; വേണുവിനു പകരം ഷാജി കൈലാസ്

ജൂണ്‍ അവസാനം തിരുവനന്തപുരത്ത് ചിത്രീകരണം

കാപ്പ എന്ന ചിത്രത്തില്‍നിന്ന് സംവിധായകന്‍ വേണു പിന്മാറി.

പകരം ഷാജി കൈലാസ് ചിത്രം സംവിധാനം ചെയ്യും. പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചില സാങ്കേതിക കാരണങ്ങളാലാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രത്തില്‍നിന്ന് മാറിയതെന്നാണ് വിവരം. ജൂണ്‍ അവസാനം തിരുവനന്തപുരത്ത് കാപ്പയുടെ ചിത്രീകരണം ആരംഭിക്കും.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും.

കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിയേറ്റര്‍ ഒഫ് ഡ്രീസിന്റെ ബാനറില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് കാപ്പ നിര്‍മ്മിക്കുന്നത്. ഇവരുടെ ആദ്യസംരംഭമാണ് . ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതിലധികം നടീനടന്‍മാര്‍ കാപ്പയില്‍ അണിനിരക്കുന്നുണ്ട്. ബ്ളസിയുടെ ആടുജീവിതം പൂര്‍ത്തിയാക്കി ജൂണ്‍ ആദ്യം അള്‍ജീരിയില്‍ നിന്ന് മടങ്ങിയെത്തുന്ന പൃഥ്വിരാജ് തുടര്‍ന്ന് കാപ്പയില്‍ ജോയിന്‍ ചെയ്യും.

prp

Leave a Reply

*