വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പണി ഒരു സുപ്രഭാതത്തില്‍ നിര്‍ത്തിവയ്ക്കാനാകില്ല: മന്ത്രി വി. അബ്ദുറഹ്മാന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ലെന്ന് മന്ത്രി വി.

അബ്ദുറഹ്മാന്‍. വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പണി ഒരു സുപ്രഭാതത്തില്‍ നിര്‍ത്തിവയ്ക്കാനാകില്ലെന്നും വിഴിഞ്ഞത്ത് നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരത്തെ കുറിച്ച്‌ പ്രതികരിക്കവേ മന്ത്രി അ‌ഭിപ്രായപ്പെട്ടു.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുമെന്നും സമരം തുടങ്ങിയപ്പോള്‍ മാത്രമാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തെ കുറിച്ച്‌ അറിഞ്ഞതെന്നും അ‌ദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അ‌തേസമയം, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം 31-ാം തിയതി വരെ തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവാസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നൂറുകണക്കിന് തീരദേശവാസികള്‍ ആണ് ഇന്നലെ ഉപരോധ സമരത്തിനെത്തിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിമാര്‍ അറിയിച്ചിട്ടും സമരക്കാര്‍ അനുനയത്തിന് തയാറായിട്ടില്ല.

prp

Leave a Reply

*