അധ്യാപക നിയമന വിവാദത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപക നിയമന വിവാദത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍്റാക്കാന്‍ ശ്രമം നടക്കുകയാണ്.സി.പി.എം നേതാക്കള്‍ക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സ്ഥിതിയാണുള്ളത്.25 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ആളെ രണ്ടാം സ്ഥാനക്കാരന്‍ ആക്കി.

സര്‍വകലാശാല നിയമനങ്ങള്‍ പിഎസ് സിക്ക് വിടണം. വിസി നിയമന നടപടികള്‍ മാറ്റുന്നതും ഇഷ്ടക്കാരെ നിയമിക്കാനാണ്

സി പി എം നേതാക്കള്‍ക്കായി സര്‍വകലാശാലകളിലെ അധ്യാപക നിയമനം റിസര്‍വ് ചെയ്തിരിക്കുന്നു.അക്കാദമിക് ബ്രില്യന്‍സ് ഉള്ളവരെ മാറ്റി നിര്‍ത്തി സി.പി.എംകാരെ തിരുകിക്കയറ്റുന്നത് നാണം കെട്ട നടപടിയാണ്.കണ്ണൂര്‍ സര്‍വകലാശാല വിസി യെ ഒരു നിമിഷം പോലും തുടരാന്‍ അനുവദിക്കരുത്.കേരളത്തിന്റെ യുവത്വം വിദേശത്തേയ്ക്ക് പോകുന്നു.നന്നായി പഠിച്ചവര്‍ക്ക് ജോലിയില്ല.പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കായി ഒഴിവുകള്‍ റിസര്‍വ് ചെയ്തിരിക്കുന്നു.ലോകയുക്തയുടെ പല്ലും നഖവും കൊഴിക്കാന്‍ ശ്രമം നടക്കുന്നു.ഓര്‍ഡിനന്‍സ് അതിനുള്ളതാണ്..കേസ് വന്നതോടെ എല്ലാത്തിനെയും ഭയമാണന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തെറ്റുകള്‍ ചൂണ്ടി കാട്ടുന്നത് പ്രതിപക്ഷ ധര്‍മമാണ്. മന്ത്രി മുഹമ്മദ് റിയാസിന് ചുറ്റും സ്തുതി പാഠക സംഘം ഉണ്ട്.അദ്ദേഹത്തിന് ചില പ്രിവിലേജ് ഉണ്ട് .മന്ത്രിമാര്‍ വിമര്‍ശിക്കപ്പെടും.എന്‍റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല.താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കു റിയാസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

prp

Leave a Reply

*