കൊച്ചി ഫ്‌ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

കൊച്ചി : കൊച്ചിയിലെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദ് പിടിയില്‍.

കാസര്‍കോട്ടുനിന്നാണ് അര്‍ഷാദിനെ പിടികൂടിയത്. അര്‍ഷാദിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞശേഷമാണ് പ്രതി മുങ്ങിയതെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട സജീവിന്റെ ഫോണ്‍ അര്‍ഷാദിന്റെ കൈവശമാണെന്ന് സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണില്‍നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താന്‍ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും അര്‍ഷാദിനായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

സജീവ് കൊല്ലപ്പെട്ടതിനുശേഷവും സജീവിന്റെ ഫോണില്‍നിന്ന് സന്ദേശം എത്തിയിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. സംശയം തോന്നിയപ്പോള്‍ ഫ്‌ലാറ്റില്‍ എത്തി പരിശോധിക്കാന്‍ തീരുമാനിച്ചതെന്നു സജീവിന്റെ സുഹൃത്ത് അംജദ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ഫ്‌ലാറ്റിലുള്ള മറ്റൊരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദെന്നും അംജദ് പറഞ്ഞു. യുവാവിന്റെ കൊലപാതക വിവരം പുറത്തായതോടെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനു സമീപം അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതായി പൊലീസ് സ്ഥിരീകരിച്ചു.

prp

Leave a Reply

*