ഏറെ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടന പത്രിക

യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യവുമായാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. കര്‍ശന മദ്യനയം പ്രാബല്യത്തില്‍ കൊണ്ടുവന്ന് പത്ത് വര്‍ഷങ്ങള്‍കൊണ്ട് കേരളത്തെ ഒരു മദ്യ വിമുക്ത സംസ്ഥാനമാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രകടന പത്രിക ഉറപ്പ് നല്‍കുന്നു. 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ കൃഷി ബമ്പര്‍ ലോട്ടറി ആരംഭിക്കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

image

  • യുവസംരഭകര്‍ക്കായി ഓരോ ജില്ലയിലും സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍
  • സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ ലാപ്‌ടോപ്പ്
  • ഐടി കയറ്റുമതി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയാക്കും
  • അഴിമതിയും കൈക്കൂലിയും കര്‍ശനമായി നിയന്ത്രിക്കും
  • പഠിക്കാതെ ജയിക്കുന്ന ഓള്‍പാസ് പ്രൊമോഷന്‍ സംവിധാനം പുനപരിശോധിക്കും
  • നെല്ല്,നാളികേരരം എന്നിവയുടെ സംഭരണവില ഉയര്‍ത്തും
  • ജൈവകൃഷി ബോര്‍ഡ് രൂപീകരിക്കും
  • കൃഷിനാശം സംഭവിച്ച കര്‍ഷകരെ സഹായിക്കാന്‍ കൃഷി ബമ്പര്‍ ലോട്ടറി ആരംഭിക്കും. ഇതിനായി കൃഷി നിധി രൂപീകരിക്കും
  • കര്‍ഷക പെന്‍ഷന്‍ 1000 രൂപ ആയി ഉയര്‍ത്തും
  • ജൈവകൃഷി പ്ലസ് പദ്ധതി, അഗ്രി ബയോ പാര്‍ക്കുകള്‍
  • റബര്‍ കര്‍ഷകര്‍ക്ക് റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി
  • ഭവന രഹിതര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് വീട്
  • ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുന്നതിലൂടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി
  • കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ പദ്ധതി
  • 60 വയസ് കഴിഞ്ഞ സ്ത്രീ- പുരുഷന്‍മാര്‍ക്ക് അംഗന്‍വാടികള്‍ വഴി ഉച്ചഭക്ഷണം
  • താലൂക്ക് ആസ്ഥാനങ്ങളില്‍ മാവേലി ഹോട്ടലുകള്‍ ആരംഭിച്ച് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം
  • വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ മരുന്നുകള്‍
  • ജീവന്‍ രക്ഷാ മരുന്നുകള്‍ എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞ വിലയ്ക്ക്
  • മെഡിക്കല്‍ കോളജുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
  • അവയവദാതാക്കള്‍ക്ക് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കും
  • എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 151 കോടി രൂപ കൂടാതെ പുനരധിവാസ കേന്ദ്ര
  • തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായവര്‍ക്ക് ഇന്‍ഷൂറന്‍സ് ഫെസ്റ്റിവല്‍ അലവന്‍സ്
  • യുവസംരഭകര്‍ക്കായി ഓരോ ജില്ലയിലും സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍
  • പരമ്പരാഗത തൊഴില്‍ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് പുതിയ സംരഭങ്ങള്‍ തുടങ്ങാന് ബാങ്ക് വായ്പ, പ്രവര്‍ത്തനമൂലധനം
  • പൊതുമേഖല സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍ വ്യവസായ എസ്‌റ്റേറ്റുകള്‍
  • തൊഴില്‍ നൈപുണ്യ വികസനത്തിന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ്
  • കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം വേഗത്തില്‍ പൂര്‍ത്തിയാക്കും.
  • ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യഭ്യാസ വായ്പാ പലിശയുടെ പകുതി സബ്‌സിഡി
  • സ്ത്രീകളുടെ സമൂഹ്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലെറ്റുകള്‍
  • സ്ത്രീ സംരഭകര്‍ക്ക് വേണ്ടി വ്യവസായ പാര്‍ക്കുകള്‍
  • അക്കാദമിക് – ഇന്നോവേറ്റര്‍ – സംരംഭക സംയോജന പദ്ധതി ആവിഷ്‌കരിക്കും
  • പൊതുമേഖലയില്‍ സിനിമാ തിയേറ്ററുകള്‍
prp

Related posts

Leave a Reply

*