ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

കൊ​​​ച്ചി: ഇ​​​ന്നും നാ​​​ളെ​​​യും രാജ്യത്തു ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം നി​​​ശ്ച​​​ല​​​മാ​​​കും. സേ​​​വ​​​ന, വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ന്‍​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു 48 മ​​​ണി​​​ക്കൂ​​​ര്‍ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്.

എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല. എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിറ്റി വിട്ടുള്ള പല എടിഎമ്മുകളും കാലിയാണ്. മിക്കവര്‍ക്കും ബാങ്ക് പണിമുടക്കിനെ കുറിച്ച്‌ നേരത്തെ അറിവില്ലായിരുന്നു.

സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടു നടക്കുന്ന പണിമുടക്കില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ മൊത്തം ബാങ്കിങ്ങില്‍ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇരുപതോളം പൊതുമേഖലാ ബാങ്കുകളിലൂടെയാണ്.

ഇന്‍റര്‍നെറ്റ് ബാങ്കിങ്, യുപിഐ, മഹാമൊബൈല്‍ ആപ് തുടങ്ങിയവയുടെ സേവനങ്ങള്‍ ലഭ്യമാകും.എസ്‌ബിഐ, പിഎന്‍ബി, ബിഒബി ഉള്‍പ്പെടെയുള്ള ബാങ്കുകളെല്ലാം സമരത്തെപ്പറ്റി തങ്ങളുടെ ഉപയോക്താക്കളെ നേരത്തേ അറിയിച്ചിരുന്നു.ചെക്ക് ക്ലിയറന്‍സ് വൈകുന്നതൊഴിച്ചാല്‍ ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ഉള്‍പ്പെടെയുള്ള സ്വകാര്യ ബാങ്കുകളും പ്രവര്‍ത്തനം പതിവു പോലെയായിരിക്കും.

prp

Related posts

Leave a Reply

*