തൃക്കാക്കര തിരഞ്ഞെടുപ്പ്: രാജഗോപാലിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തും: എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍.

മണ്ഡലത്തില്‍ അനുകൂല തരംഗമുണ്ടെന്നും അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എറണാകുളം മണ്ഡലത്തിലെ വോട്ടറായ എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. എന്നാല്‍ തൃക്കാക്കരയ്‌ക്കൊപ്പമാണ് തന്റെ മനസെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്…

തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. എറണാകുളം മണ്ഡലത്തിലെ വോട്ടറായതിനാല്‍ തൃക്കാക്കരയില്‍ വോട്ടില്ല. മനസ് തൃക്കാക്കരയ്‌ക്കൊപ്പമാണ്. എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണ്. ഇന്നലെ രാത്രി ഒന്നര വരെ പല ബൂത്തുകളിലും സന്ദര്‍ശിച്ചിരുന്നു. ആളുകള്‍ക്കിടയില്‍ വലിയ ഭയപ്പാടും ആശങ്കയുമുണ്ട്. കാരണം എല്ലാവരോടും കുന്തിരിക്കം കരുതിവെക്കാന്‍ പറഞ്ഞിരിക്കുകയല്ലേ. പൂജാദ്രവ്യങ്ങളൊക്കെ എടുത്ത് വെക്കാന്‍ പറയുമ്ബോള്‍ നാട്ടിലുള്ള ക്രിസ്ത്യന്‍ സഹോദരങ്ങളും ഹിന്ദുക്കളും ഭയങ്കര ഭയപ്പാടിലാണ് പിണറായി വിജയനേയും വി ഡി സതീശനേയും നോക്കി കാണുന്നത്.

അവര്‍ ഒരുമിച്ച്‌ ചേര്‍ന്ന് ഈ ഭീകരവാദികള്‍ക്കൊപ്പമാണല്ലോ. ഞങ്ങള്‍ വികസനം ചര്‍ച്ച ചെയ്യുന്ന സമയത്ത് ആളുകളെ കൊല്ലാന്‍ വേണ്ടി ആഹ്വാനം ചെയ്തവോടൊപ്പമാണ് പിണറായി വിജയനും വി ഡി സതീശനും. തൃക്കാക്കരയില്‍ നല്ല അട്ടിമറി തന്നെയുണ്ടാകും. അടിയൊഴുക്കുകള്‍ പ്രകടമാകും. അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഗണപതിയുടെ അനുഗ്രഹത്തോടെ തൃക്കാക്കര കൂളായി പിടിച്ചെടുക്കും. പി സി ജോര്‍ജ് യേശുക്രിസ്തുവിനെ പോലെയാണ്. അദ്ദേഹം ക്രൂശിക്കപ്പെട്ടയാളാണ്. യൂദാസുകളാണ് പിണറായി വിജയനും വി ഡി സതീശനും.

എന്തുകൊണ്ടാണ് ബാലുശ്ശേരി മുജാഹിദിനെ അറസ്റ്റ് ചെയ്യാത്തത്. ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും കൊല്ലാന്‍ പറഞ്ഞ ആളല്ലേ. മോദി കൊണ്ടുവന്ന വികസനം മാത്രമല്ലേ ഉള്ളൂ. മോദി സ്മാര്‍ട്ട് സിറ്റി കൊടുത്തു 3400 കോടി, അമൃതനഗരം പദ്ധതി കൊടുത്തു മോജി 680 കോടി, മെട്രോ.. എല്‍ ഡി എഫുമായി ഡിബേറ്റിന് തയ്യാറാണ്. മൂന്ന് കൊല്ലമായിട്ട് അരി കൊടുക്കുന്നത് മോദി, മൂന്ന് കൊല്ലമായിട്ട് ഗോതമ്ബ് കൊടുക്കുന്നത് മോദി, മൂന്ന് കൊല്ലമായിട്ട് കടല കൊടുക്കുന്നത് മോദി.

പാവപ്പെട്ടവന് വീട് വെച്ച്‌ കൊടുക്കുന്നത് പ്രധാനമന്ത്രി ആവാസ് യോജന, സൗജന്യ വൈദ്യുതി സഹായം, എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുന്നത് മോദി, സ്വച്ഛ് ഭാരത് വഴി ശൗചാലയം കൊടുക്കുന്നു. സ്റ്റാര്‍ട്ട് അപ്പ് പദ്ധതി, മേക്ക് ഇന്‍ ഇന്ത്യ എല്ലാം മോദി കൊടുക്കുന്നതാണ്. ഞാന്‍ ഒ രാജഗോപാലിന്റെ പിന്‍ഗാമിയായിട്ട് നിയമസഭയിലുണ്ടാകും.

prp

Leave a Reply

*