‘അപ് ലോഡ് ചെയ്തയാളെ ഇതാ പിടിച്ചിരിക്കുന്നു’; പ്രതികളില്‍ ഒരാളെപ്പോലും ലീഗോ കോണ്‍ഗ്രസോ പുറത്താക്കിയില്ലെന്ന് എ എ റഹീം

തൃക്കാക്കര: ജോ ജോസഫിനെ അപമാനിക്കാന്‍ അശ്ലീല വീഡിയോ അപ് ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എ എ റഹീം.

മുസ്ലീം ലീഗിന്റെ പ്രചാരകനാണ് പിടിയിലായ ലത്തീഫെന്ന് റഹീം പറഞ്ഞു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്. ഇതാ പിടിച്ചിരിക്കുന്നു. യുഡിഎഫിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞ മണിക്കൂറുകളില്‍ വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായി. പ്രതികളില്‍ ഒരാളെപ്പോലും ഈ നിമിഷം വരെ കോണ്‍ഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ലെന്നും രാജ്യസഭാ എംപി പ്രതികരിച്ചു.

‘ഇങ്ങനെയൊരു വീഡിയോ കയ്യില്‍ കിട്ടിയാല്‍ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്.തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ അധമമായ പ്രചാരണശൈലിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്,’ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാജ വീഡിയോ കേസില്‍ കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്ബത്തൂരില്‍ നിന്ന് പിടിയിലായത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യും. ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഇതിന് വേണ്ടി വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നേരത്തെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ കോയമ്ബത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

prp

Leave a Reply

*