തമിഴ്നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് മന്ത്രി

ചെന്നൈ: കസേര കൊണ്ടുവരാന്‍ വൈകിയതില്‍ ക്ഷുഭിതനായ മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞത് വിവാദമായി.

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ബുധനാഴ്ച തിരുവള്ളൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുക്കുന്ന ഹിന്ദിഭാഷ വിരുദ്ധ പോരാട്ടത്തില്‍ മരിച്ചവരുടെ അനുസ്മരണച്ചടങ്ങായ ‘വീരവണക്കം’ പരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ തമിഴ്നാട് ക്ഷീരവികസന മന്ത്രി എസ്.എം. നാസറാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

വേദിക്ക് പരിസരത്ത് മന്ത്രിക്കും പരിവാരങ്ങള്‍ക്കും ഇരിക്കാന്‍ കസേര ഇടാത്തതില്‍ പ്രകോപിതനായ മന്ത്രി പ്രവര്‍ത്തകര്‍ക്കുനേരെ ‘ചെയര്‍ എടുത്തിട്ട് വാടാ…’ എന്നുപറഞ്ഞ് ആക്രോശിച്ചു. പ്രവര്‍ത്തകര്‍ കസേരകളുമായി പതുക്കെയാണ് വന്നത്. ഇതില്‍ ക്ഷുഭിതനായാണ് മന്ത്രി കുനിഞ്ഞ് കല്ല് പെറുക്കി പ്രവര്‍ത്തകര്‍ക്കുനേരെ എറിഞ്ഞത്. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥരും പാര്‍ട്ടി ഭാരവാഹികളും ഇത് കണ്ട് ചിരിക്കുന്നതും കാണാമായിരുന്നു.

prp

Leave a Reply

*