എന്താ ഇപ്പോ പെട്ടെന്നൊരു മഴ? കാരണം ആഗോള പ്രതിഭാസം, മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നലെ പെയ്ത മഴയ്ക്ക് കാരണം മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ എന്ന ആഗോള പ്രതിഭാസം.

മേഘങ്ങള്‍ കൂട്ടമായി ഭൂമധ്യരേഖയ്ക്ക്‌ കുറുകെ നീങ്ങുന്നതാണ് മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ എന്ന പ്രതിഭാസം. ഇന്നലെയിത് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി. ഇതാണു കേരളത്തില്‍ ഇന്നലെ മഴ ലഭിക്കാന്‍ കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച്‌ പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന തുടര്‍ പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍. 30 മുതല്‍ 60 ദിവസം വരെയെടുത്താണ് ഈ മേഘസഞ്ചാരം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ റോളന്‍ഡ് മാഡനും പോള്‍ ജൂലിയനും ചേര്‍ന്ന് 1971ലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. അതിനാലാണ് മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ എന്ന പേര് വന്നത്.

ഇന്നലെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ലഭിച്ചു. പലയിടത്തും മിന്നലോട് കൂടിയ മഴയായിരുന്നു. എന്ന് എവിടെയും മഴ മുന്നറിയിപ്പില്ലെങ്കിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

prp

Leave a Reply

*