സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു..
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.(bbc documentary wont screen in kerala says bjp)
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കത്ത് നല്‍കി. ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച. സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. കണ്ണൂരിലെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പൊലീസ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ തയ്യാറായില്ലെങ്കില്‍ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. എറണാകുളം ലോ കോളജിലേക്ക് മൂന്ന് മണിക്ക് ബിജെപി മാര്‍ച്ച് നടത്തും.