‘മൊതലെട്ക്കണയാണാ സജീ..’ കുമ്പളങ്ങിയിലെ ഹിറ്റ് സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍- video

കുമ്പളങ്ങി നൈറ്റ്സിലെ സജിയുടേയും ബോബിയുടേയും ഹിറ്റ് സീന്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സൗബിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് ഈ വീഡിയോയും പുറത്ത് വന്നിരിക്കുന്നത്. ചേട്ടാന്ന് വിളി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.  ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന ‘ബീറ്റില്‍സി’ന്‍റെ ‘അബ്ബേ റോഡ്’ എന്ന ആല്‍ബം കവറിന്‍റെ മാതൃകയിലാണ് കുമ്പളങ്ങി നൈറ്റ്സിന്‍റെ […]

ഒരു അഡാറ് ലൗവിലെ കലാഭവന്‍ മണി ട്രിബ്യൂട്ട് സോംഗ് ശ്രദ്ധേയമാകുന്നു- video

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “മണിച്ചേട്ടന്‍ സോങ്” എന്ന ടൈറ്റിലില്‍ ആണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്. കലാഭവന്‍മണിയുടെ നാടന്‍ പാട്ടുകള്‍ ഒരുമിച്ച്‌ ചേര്‍ത്ത ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് തീയറ്ററില്‍ നിന്ന് ലഭിക്കുന്നത്. കണ്ണിറുക്കി പ്രശസ്തയായ പ്രിയ […]

‘ഇതുകൊണ്ടാണ് സ്ത്രീക്കും പുരുഷനും പരസ്പരം പ്രണയം തോന്നുന്നത്’; ‘കുട്ടിച്ചന്‍’ വൈറലാകുന്നു- video

പ്രായം തളര്‍ത്തിയ പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ‘കുട്ടിച്ചന്‍’. നടന്‍ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം കുട്ടിച്ചന്‍ പ്രേക്ഷക ശ്രദ്ധനേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു നാണയത്തിന്‍റെ ഇരു വശങ്ങള്‍ പോലെ പ്രണത്തിന്‍റെയും സൗഹൃദത്തിന്‍റെയും വ്യത്യസ്തമായ മുഖങ്ങളാണ് കുട്ടിച്ചനിലൂടെ തുറന്ന് കാട്ടുന്നത്. രോഗാവസ്ഥയില്‍ മരണത്തോടെ മല്ലിടക്കുന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്ന ഉറ്റ ചങ്ങാതിയുടേയും പഴയ പ്രണയിനിയുടേയും പഴയകാല കഥയാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. കുട്ടിച്ചനെ ഒരു രംഗത്തില്‍ പോലും ഹ്രസ്വചിത്രത്തില്‍ കാണിക്കുന്നില്ല. എങ്കിലും ആദ്യം മുതല്‍ അവസാനവരെ ഇദ്ദേഹത്തിന്‍റെ […]

അരുണ്‍ഗോപിയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി ദിലീപും പ്രണവും; വീഡിയോ വൈറല്‍

കൊച്ചി: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ വൈറല്‍. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടന്മാരായ ദിലീപ്, പ്രണവ് മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മുളകുപാടം ഫിലിംസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് അരുണ്‍ ഗോപിയുടെ പുതിയ പ്രോജക്ട്.

പ്രണയദിനത്തില്‍ ഒരു അഡാര്‍ പ്രൊപോസല്‍; താടി പോയ പ്രണയകഥ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി: പ്രണയദിനത്തില്‍ ഒരു തകര്‍പ്പന്‍ പ്രൊപ്പോസലിന്‍റെ കഥ വൈറല്‍. ഒരു അഡാര്‍ പ്രൊപ്പോസല്‍, താടി പോയ പ്രണയകഥ എന്ന ഹ്രസ്വചിത്രം സോഷ്യല്‍മീഡിയയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. പ്രണയം തുറന്നുപറയാന്‍ പോകുന്ന ഒരു യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

അതിശയിച്ച് മോഹന്‍ലാല്‍; ഗൗരവം വിടാതെ കുട്ടി ആരാധകന്‍- video

കൊച്ചി: ‘എന്തോ ഇഷ്ടമാണ് ആളുകള്‍ക്ക്..’ സിനിമയിലെ വാചകമാണെങ്കിലും മലയാളി എന്നും ഈ നടന്‍റെ പേരിനൊപ്പം ചേര്‍ത്ത് കെട്ടാറുണ്ട് ഇതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കുട്ടിലാലേട്ടന്‍ ആരാധകനാണ്. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്‍റെ മുഖത്തെ കുറിമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം നടന്നത്. വേദിയിലിരിക്കുന്ന മോഹന്‍ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന്‍ ഒരു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്‍റെ മുന്നിലിരിക്കുന്ന സൂപ്പര്‍താരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി ഇവന്‍ സെല്‍ഫിയുമായി […]

ഇപ്പോൾ മോദി ഇങ്ങനെയാണ് സംസാരിക്കുന്നത്’; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി- video

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ ഇന്നലെ ലോക്‌സഭാ തരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിനിടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത്. മോദിയുടെ ശരീരഭാഷയും കൈകൊണ്ടുള്ള ആംഗ്യങ്ങളും അനുകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രകടനം. നരേന്ദ്ര മോദി മുമ്പ് എങ്ങനെയായിരുന്നു, ഇപ്പോൾ എങ്ങനെയാണ് സംസാരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി കാണിച്ചത്. ‘ഭായി ഓർ ബെഹനോ’ എന്ന മോദിയുടെ ‘സിഗ്നേച്ചർ സ്റ്റാർട്ട്’ തന്നെയാണ് മോദിയെ അനുകരിക്കാൻ രാഹുൽ ഗാന്ധിയും ഉപയോഗിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് […]

പ്രൈവറ്റ് ബസ് ഓടിക്കുന്ന തട്ടമിട്ട മൊഞ്ചത്തിയുടെ വീഡിയോ വൈറലാകുന്നു

ഒരു കാലത്ത് സ്ത്രീകള്‍ക്ക് തീര്‍ത്തും അപ്രാപ്യമെന്നു കരുതിയിരുന്ന മേഖല ആയിരുന്നു ഡ്രൈവിംഗ്. പ്രത്യേകിച്ചും ഭാരമേറിയ വാഹനങ്ങളുടെ വളയം പിടിക്കല്‍.ഇന്ന് കാലം മാറി. ബുള്ളറ്റും ഫാസ്റ്റ് മോഡേണ്‍ കാറുകളുമൊക്കെ പെണ്‍കുട്ടികള്‍ അനായാസം കൈകാര്യം ചെയ്യും. എന്നാല്‍ ബുള്ളറ്റും കാറുമൊക്കെ കടത്തിവെട്ടി ബസിന്റെ വളയം പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് തട്ടമിട്ട ഒരു മൊഞ്ചത്തി. ഒരു പ്രൈവറ്റ് ബസാണ് ഈ പെണ്‍കുട്ടി ഓടിക്കുന്നത്. വളരെ ആസ്വദിച്ച്‌ ബസ് ഓടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ബസ് ഓടിക്കുന്ന ഈ പെണ്‍കുട്ടി […]

ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്തുന്നതിന് കുഞ്ഞിനെ എറിഞ്ഞുപിടിച്ച് അഭ്യാസ പ്രകടനം;ദമ്പതികള്‍ അറസ്റ്റില്‍- video

കോലാലംപൂര്‍: തെരുവ് പ്രകടനത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അപടകമുണ്ടാകും വിധം എറിഞ്ഞുപിടിച്ച് അഭ്യാസ പ്രകടനം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. റഷ്യന്‍ ദമ്പതികളായ 28കാരന്‍ ഭസ്‌ക്കറിനെയും ഇയാളുടെ ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലെ കോലാലംപൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. തെരുവ് പ്രകടനം നടത്തി ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്തുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇരുവരും ശേഖരിച്ച പണം പൊലീസ് പിടിച്ചെടുത്തു. മസ്ലാന്‍ ലാസിം എന്ന് പേരുള്ള ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് എടുത്തെറിഞ്ഞ് അഭ്യാസ പ്രകടനം നടത്തിയത്. […]

ഭാര്യയുടേയും വീട്ടുകാരുടേയും ക്രൂര പീഡനം; യുവാവ് ആത്മഹത്യ ചെയ്തു- video

തിരുവനന്തപുരം: മരണം വന്ന് എന്‍റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്‍റെ മുഖമായിരിക്കണം. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. കഴിഞ്ഞ ദിവസം ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി മരണത്തിന്‍റെ നിറമുള്ള വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും കരുതിയില്ല ഇയാള്‍ ജീവനൊടുക്കുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഇന്ന്‍ രാവിലെ ഹരി ആത്മഹത്യ ചെയ്തത്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ […]