പ്രൈവറ്റ് ബസ് ഓടിക്കുന്ന തട്ടമിട്ട മൊഞ്ചത്തിയുടെ വീഡിയോ വൈറലാകുന്നു

ഒരു കാലത്ത് സ്ത്രീകള്‍ക്ക് തീര്‍ത്തും അപ്രാപ്യമെന്നു കരുതിയിരുന്ന മേഖല ആയിരുന്നു ഡ്രൈവിംഗ്. പ്രത്യേകിച്ചും ഭാരമേറിയ വാഹനങ്ങളുടെ വളയം പിടിക്കല്‍.ഇന്ന് കാലം മാറി.

ബുള്ളറ്റും ഫാസ്റ്റ് മോഡേണ്‍ കാറുകളുമൊക്കെ പെണ്‍കുട്ടികള്‍ അനായാസം കൈകാര്യം ചെയ്യും. എന്നാല്‍ ബുള്ളറ്റും കാറുമൊക്കെ കടത്തിവെട്ടി ബസിന്റെ വളയം പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് തട്ടമിട്ട ഒരു മൊഞ്ചത്തി.

ഒരു പ്രൈവറ്റ് ബസാണ് ഈ പെണ്‍കുട്ടി ഓടിക്കുന്നത്. വളരെ ആസ്വദിച്ച്‌ ബസ് ഓടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ബസ് ഓടിക്കുന്ന ഈ പെണ്‍കുട്ടി ആരാണ് എന്ന് വ്യക്തമല്ല.

Related posts

Leave a Reply

*