തിരുവനന്തപുരം: മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ തീയേറ്ററില്‍ ഓടുകയാണ്. ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ അതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ചിത്രത്തിന്‍റെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ പറയുന്ന ഡയലോഗിനെ കോര്‍ത്തിണക്കി നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ആ ഡയലോഗിനെ ട്രോളി കേരള പൊലീസും രംഗത്തെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ ശ്രദ്ധയോടെ വേണമെന്ന പോസ്റ്റിന് താഴെ വന്ന കമന്റിനാണ് പൊലീസിന്‍റെ ട്രോള്‍ നിറഞ്ഞ മറുപടി. കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ പണമിടപാടുകളെക്കുറിച്ചുള്ള പൊലീസിന്‍റെ പോസ്റ്റ് എത്തിയത്. […]
Tag: troll
‘മേനോന്‍ ചേട്ടന്‍റെ തള്ള് കാരണം തലയുയര്‍ത്താന്‍ വയ്യാതായി, ദയവ് ചെയ്ത് മഹാഭാരതം ഉപേക്ഷിക്കണം’; ശ്രീകുമാര്‍ മേനോനെ പൊളിച്ചടുക്കി ലാലേട്ടന്‍ ഫാന്‍സ്
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ വെല്ലുവിളികള്‍ നേരിട്ട് തിയേറ്ററിലെത്തിയ മോഹന്‍ലാലിന്‍റെ ഒടിയനെ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്കാണ്. സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വികാരം സംവിധായകന്‍ ശ്രികുമാര്‍ മേനോന് എതിരായാണ്. സിനിമ വിജയിക്കുമെന്ന് പറയുന്നവര്‍ പോലും സംവിധായകന്റെ തള്ള് കൂടി പോയെന്ന് അഭിപ്രായപ്പെടുന്നു. ചിത്രം തിയേറ്ററിലെത്തും മുമ്പ് 100 കോടി കിട്ടിയെന്ന് പറഞ്ഞ ശ്രീകുമാര്‍ മേനോനെതിരെ കടുത്ത പ്രതിഷേധമാണ് റിലീസിന് ശേഷവും ഉയരുന്നത്. ലാല്‍ ഫാന്‍സുകാരും ഇതില്‍ സജീവമായി ഇടപെടല്‍ നടത്തുന്നു. ഇതോടെ 50 കോടി ചെലവില്‍ […]
ട്രോളിട്ടു പുലിവാല് പിടിച്ചു കേരള പോലീസ് എഫ് ബി പേജ്
തിരുവനന്തപുരം: ട്രോളുകളിട്ടു ശ്രദ്ധ പിടിച്ചു പറ്റിയ പേജാണ് കേരള പോലീസിന്‍റെത്. എന്നാല്‍ അടുത്തയിടെ നിഷ്പക്ഷമായ പോസ്റ്റുകളല്ല ഈ പേജില്‍ ഉണ്ടാവുന്നതെന്ന പരാതിക്കിടെ പുതിയ വിവാദമാണ് പേജിലെ ഒരു പോസ്റ്റ് മൂലം ഉണ്ടാവുന്നത്. പ്രതിഷേധം കനത്തപ്പോള്‍ പോസ്റ്റ് മുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഭക്തനെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നുവെന്ന് വ്യക്തമാക്കുന്ന ട്രോളാണ് പോലിസ് പേജില്‍ നിന്ന് അപ്രത്യക്ഷമായത്. ആട് 2 സിനിമയിലെ ഒരു രംഗമാണ് ട്രോളിനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ഭക്തനെ കമ്പിവടിയെടുത്ത് പൊതുജനം തല്ലുന്ന ദൃശ്യമാണ് കേരള പൊലീസ് ട്രോളിനായി […]
ഒടിയനിലെ പുതിയ ഗാനത്തിന് അറഞ്ചം പുറഞ്ചം ട്രോള്‍
കൊച്ചി: വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മാണിക്കനും പ്രഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒടിയനിലെ പാട്ട് വരുന്നുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇത്രയും മനോഹരമായിരിക്കും അതെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നു. പഴയ പാട്ടുകളുടെ അതേ ഫീലും മനോഹാരിതയും തുളുമ്പുന്ന ഗാനം ഇത്രയ്ക്ക് കിടിലമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആരാധകര്‍ […]
‘മീ ടു’ വിവാദത്തില്‍ കുടുങ്ങിയ അലന്‍സിയറെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
മീ ടു വിവാദത്തില്‍ കുടുങ്ങിയ നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും പരിഹാസവും. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ജട്ടിയിട്ടിറങ്ങുന്ന ഇവന്മാരുടെ തനി കൊണം ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു എന്നാണ് ചിലരുടെ പരിഹാസം. വിരലുമാത്രമല്ല ചൂണ്ടുന്നത് അല്ലേ എന്നും ചിലര്‍ പരിഹസിക്കുന്നു. ട്രോളര്‍മാരും അലന്‍സിയര്‍ക്കെതിരെ രംഗത്തെത്തി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ് അലന്‍സിയര്‍ മോശമായി പെരുമാറി എന്നാരോപിച്ച് രംഗത്തെത്തിയത്. പ്രൊടസ്റ്റിംഗ് ഇന്ത്യയെന്ന് സെറ്റിലാണ് ആരോപണം വന്നിരിക്കുന്നത്. ആദ്യ തവണ നടനില്‍ നിന്നും മോശം അനുഭവപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന […]
മലയാളികളുടെ അസ്ഥിയ്ക്ക് പിടിച്ച പ്രണയം; ’96’ നെ വിടാതെ ട്രോളന്മാര്‍
കിടിലനൊരു റൊമാന്‍റിക് ചിത്രം കാണണമെന്നുള്ളവര്‍ 96 ന് ടിക്കറ്റെടുത്താല്‍ മതി. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുകയാണ്. നായകനായി വിജയ് സേതുപതി തകര്‍ക്കുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങി നിറയെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്. 96 എന്ന സിനിമ കണ്ടവര്‍ക്കെല്ലാം ഒറ്റ വാക്കില്‍ പറയാന്‍ […]
‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’..; മോദിയെ ട്രോളി നടന്‍ ചിമ്പു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി നടന്‍ ചിമ്പു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനാണ് ചിമ്പുവിന്‍റെ മറുപടി. ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു ചിരിച്ചുകൊണ്ട് പറഞ്ഞത്. നോട്ട് നിരോധനത്തിന്‍റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിമ്പുവിന്‍റെ ഈ വീഡിയോയും വൈറലാകുന്നത്. നേരത്തെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ചിമ്പു ആലപിച്ച ഗാനം വൈറലായിരുന്നു. ഡിമൊണെറ്റൈസേഷന്‍ ആന്തം എന്ന പാട്ടായിരുന്ന അത്. നോട്ട് […]
സാര്‍ ഉറങ്ങുന്ന ഫോട്ടോ സാറിന്‍റെ പേജില്‍ ആരിട്ടു?; കണ്ണന്താനത്തിന് ട്രോള്‍ മഴ
പ്രളയക്കെടുതിയുടെ ആഘാതത്തിനിടെ ചിരി പടര്‍ത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഉറക്കം. ഒരു രാത്രി ദുരിതാശ്വാസ ക്യമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും കിടക്കുന്ന ചിത്രം പങ്കുവയ്‌ക്കുകയും ചെയ്‌തതാണ് ട്രോളര്‍മാര്‍ വിഷയം ഏറ്റെടുത്തത്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചുവെന്നായിരുന്നു കണ്ണന്താനത്തിന്‍റെ പോസ്റ്റ്. എന്നാല്‍ ഉറങ്ങുന്ന ചിത്രം അദ്ദേഹം പോസ്‌റ്റ് ചെയ്‌തതാണ് ട്രോളര്‍മാര്‍ക്ക് നേട്ടമായത്. കണ്ണന്താനത്തിന്‍റെ പോസ്റ്റിന് താഴെ പരിഹാസ കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ […]
മമ്മൂട്ടി തന്നെ ഒാണവും കൊണ്ടുപോവും! കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് ട്രോള്‍ മഴ
തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പതിവിന് വിപരീതമായി മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തുകയാണ് ഈ സിനിമയില്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കുട്ടനാടിന്‍റെ വശ്യമനോഹാരിതയാണ് മറ്റൊരു സവിശേഷത. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിങ്ങിന് മുന്നോടിയായുള്ള അവസാനഘട്ട വര്‍ക്കിലേക്ക് കടന്നിരിക്കുകയാണ്. യുവതാരങ്ങള്‍ മാത്രമല്ല ഇത്തവണത്തെ ഓണത്തിന് മാറ്റുരയ്ക്കാന്‍ മെഗാസ്റ്റാറുമുണ്ടാവും. കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായാണ് മമ്മൂട്ടി എത്തുന്നത്. സഹോദരിയായി അനു സിത്താരയും സുഹൃത്തായി ഷം ന കാസിമും കാമുകിയായി […]
മനോരമ റൂട്ട്മാപ്പിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാര്‍. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കുമ്പോള്‍ മനോരമ ഓഫീസിലും കൂടി കയറി പോകാമെന്നുമാണ് രസകരമായ ചില ട്രോളുകള്‍ വരുന്നത്. വെള്ളം […]










