ഗോപി സുന്ദറിനെ കോപ്പി സുന്ദര്‍ എന്ന് വിളിക്കാനാണ് ട്രോളര്‍മാര്‍ക്ക് ഇഷ്ടം. അതിന് കാരണം പാട്ടുകളുടെ കോപ്പിയടി തന്നെ. ഗോപി സുന്ദര്‍ ഈണമിട്ട പല പാട്ടുകളും മുന്‍പ് വന്ന ഏതെങ്കിലും ഗാനത്തിന് സമാനമായ ഈണത്തിലായിരിക്കും. എങ്കിലും പുതിയ പാട്ടിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാന്‍ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലും കോപ്പിയടി വിടാതെ മുന്നേറുകയാണ് ഗോപി സുന്ദര്‍. ഗോപിചന്ദ് നായകനാകുന്ന ‘പന്ത’ത്തിലെ ‘ദേശമന്തെ’ എന്ന പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിലെ നാടന്‍പാട്ടായ് ‘പള്ളിവാള് ഭദ്രവട്ടകം’ എന്ന ഗാനത്തിന്‍റെ ഈണവുമായി സാമ്യമുള്ളതാണ് […]
Tag: troll
‘ദുരന്തങ്ങളെല്ലാം ഒരു കുടക്കീഴില്‍’! ബിഗ് ബോസില്‍ ഏട്ടന്‍റെ അവതരണം പോരെന്ന് ട്രോളന്മാര്‍
ഒടുവില്‍ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസിന് തുടക്കം തന്നെ മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സിനിമ സീരിയല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി ഇന്നലെ വൈകുന്നേരം ഏഴ് മണിയ്ക്കാണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 നും ഞായര്‍, ശനി ദിവസങ്ങൡ 9 നുമാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യദിനമായ ഇന്നലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുകയായിരുന്നു. രഞ്ജിനി ഹരിദാസ്, ശ്വേത […]
ഇളയദളപതിയ്ക്ക് പിറന്നാളിന് കിട്ടിയ സമ്മാനം കൊലകൊല്ലിയെന്ന് ട്രോളന്മാര്‍!
വിജയ് ആരാധകര്‍ക്ക് ഇന്ന് ആഘോഷ ദിവസമാണ്. പ്രിയതാരത്തിന്റെ പിറന്നാളിന് മുന്നോടിയായി പുതിയ സിനിമയുടെ പേരും പോസ്റ്ററും വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും നൂറിരിട്ടി സന്തോഷമാണ് കിട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും സിനിമ റിലീസ് ചെയ്‌തൊരു പ്രതീതിയായിരുന്നു. പടക്കം പൊട്ടിച്ചും ആരവങ്ങള്‍ മുഴക്കിയുമാണ് ആരാധകര്‍ രംഗത്തെത്തിയത്. തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് വീണ്ടുമൊരു വിജയ് ചിത്രവുമായി എത്തുകയാണ്. സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ് […]
‘നെയ്മര്‍ തൊട്ടാവാടി’; ഗോളടിച്ച് ട്രോളന്‍മാര്‍
കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്നം കാണാത്ത മഞ്ഞപ്പടയെ സ്വിറ്റ്സര്‍ലന്‍ഡുകാര്‍ പൂട്ടിച്ചത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇയില്‍, സ്വിസ് പടകളോട് സമനില വഴങ്ങാന്‍ വിധിച്ച ബ്രസീലിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന കളിയില്‍ ബ്രസീലിന്‍റെ അഭിമാനതാരം നെയ്മര്‍ നേരിടേണ്ടി വന്നത് ചെറുതും വലുതുമായ 11 ഫൗളുകളാണ്. ആദ്യം ഫൗള്‍ നേരിട്ട് വീണ നെയ്മര്‍ പിന്നെ എപ്പോള്‍ ബോള്‍ കിട്ടിയാലും വീഴുന്ന അവസ്ഥയായി. നെയ്മറിന്‍റെ അവസ്ഥയെ മുതലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. അര്‍ജന്‍റീന- […]
മകളുടെ പ്രായമുള്ള പെണ്‍കുട്ടിക്കൊപ്പം വിക്രമിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും കളിക്കാം- കസ്തൂരി
വിക്രം നായകനായി എത്തുന്ന സാമി ടു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. സമ്മിശ്ര പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് നടി കസ്തൂരിയുടെ രംഗ പ്രവേശം. സാമി 2 വിന്‍റെ ടീസറിനെ കളിയാക്കിയാണ് കസ്തൂരി എത്തിയത്. സാമിയുടെ ടീസറിന് താന്‍ അഭിനയിച്ച ചിത്രമായ തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്‍റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്‍റെ ടീസര്‍ ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരി ട്വീറ്റ് ചെയ്തു. ഇത് കണ്ട് […]
‘കുത്തിപ്പൊക്കല്‍’ സീസണില്‍ സ്വയം കുത്തിപ്പൊക്കി ഹീറോയിസം കാണിച്ച് അജു
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ‘കുത്തിപ്പൊക്കല്‍’ സീസണ്‍ അതി ഗംഭീരമായി കൊണ്ടാടുകയാണ്. പഴയചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തി കമന്‍റ് ചെയ്ത് വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ പലരും തലയില്‍ കൈവെച്ച് അയ്യോ എന്ന് പറയുകയാണ്. എന്നാല്‍ പഴയ കിടിലന്‍ ഫോട്ടോകള്‍ സ്വയം കുത്തിപൊക്കി കട്ടഹീറോയിസം കാണിച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്‍റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് സോഷ്യല്‍മീഡിയ നിഘണ്ടുവില്‍ അറിയപ്പെടുന്നത്. അതേസമയം, മലയാള സിനിമാ രംഗത്തെ പ്രമുഖരുടെ പഴയ ചിത്രങ്ങള്‍ […]
കേരള ബ്രസീല്‍ ഫാന്‍സിന്‍റെ പാട്ട് പുറത്തിറക്കി; സന്തോഷ് പണ്ഡിറ്റിന്‍റെ പാട്ട് ഇതിനേക്കാള്‍ ഭേദമെന്ന് ട്രോളന്മാര്‍
തൃശ്ശൂര്‍: കേരള ബ്രസീല്‍ ഫാന്‍സ് പുറത്തിറക്കിയ സ്‌നേഹഗാനത്തെ സോഷ്യല്‍ മീഡിയയില്‍ എടുത്തിട്ടലക്കി ബ്രസീല്‍ ഹൈറ്റേഴ്‌സ്. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ട്രോളുകളുടെ പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. ‘ഞാന്‍ ചിരിച്ച് ചിരിച്ച് ചത്ത്’ എന്ന പാഷാണം ഷാജിയുടെ ഡയലോഗ് ആണ് പാട്ട് കേട്ടവരുടെ മുഖഭാവം കണ്ടാല്‍ ഓര്‍മവരുന്നത്. സന്തോഷ് പണ്ഡിറ്റിന്‍റെ ഉരുക്ക് സതീഷനിലെ ‘ചില കുട്ടികളും ചില ചട്ടികളും ചില പട്ടികളും…’ എന്ന ഗാനം ഇതിനേക്കാള്‍ ഭേദമായിരുന്നുവെന്നും ട്രോളന്മാര്‍ പറയുന്നു. ഫാന്‍സിന്‍റെ പാട്ട് കേട്ട് വെപ്രാളപ്പെട്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റ് ആണ് ട്രോളുകളില്‍ നിറഞ്ഞിരിക്കുന്നത്. […]
ആദ്യ ചിത്രം ഇറങ്ങും മുന്‍പ് ഇത്രയും സഹായികളോ! പ്രിയ വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ആദ്യ ചിത്രം പുറത്ത് വരുന്നതിന് മുന്‍പ് ഇത്രയും സഹായികളോ. കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ പെണ്‍കുട്ടിയാണു പ്രിയ വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഒമര്‍ ലുലു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ആഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്. എന്നാല്‍ ഒരു സിനിമ പോലും റിലീസ് ആകുന്നതിന് മുന്‍പ് തന്റെ ഡ്രസ് ഉയര്‍ത്തിപിടിക്കാന്‍ സഹായികളെ നിയമിച്ചുള്ള പ്രിയയുടെ നടപടി ഇപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ്. ഒരു […]
ബ്രോ, ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍; യേശുദാസിനെ ട്രോളി ഗിന്നസ് പക്രു
വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയര്‍ന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇത്രയും പ്രശസ്തിയുള്ള യേശുദാസിനെ പോലെയുള്ളവര്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീംകുമാറിന്‍റെ നിലപാട്. എന്നാല്‍ ഗിന്നസ് പക്രു ഗാനഗന്ധര്‍വനെ ട്രോളിയിരിക്കുകയാണ്. ഒരു ഫ്രീക്കന്‍ കുട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് ‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’ എന്ന കുറിപ്പും ഇട്ടിരിക്കുകയാണ് പക്രു. […]
സ്വാധിയെ ബീഫ് പാചകം പഠിപ്പിച്ച് മലയാളികളുടെ പൊങ്കാല
കേരളത്തിലെത്തി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിക്ക് നേരെ പൊങ്കാലയുമായി മലയാളികള്‍. സ്വാധിയുടെ ഫേസ്ബുക്ക് പേജില്‍ ബീഫും പൊറോട്ടോയുമെല്ലാമാണ് വിദ്വേഷ പരാമര്‍ശത്തിന് മറുപടിയായി നിറയുന്നത്. ബീഫ് കറിയും ഫ്രൈയുമെല്ലാം പാചകം ചെയ്യുന്ന വിധം അറിയണം എങ്കിലും സ്വാധിയുടെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി. ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നായിരുന്നു കാസര്‍കോടെത്തിയ സാധ്വിയുടെ പ്രഖ്യാപനം. ഈ പ്രസ്താവനയുടെ പേരില്‍ സാധ്വികെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]










