ഒടുവില്‍ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസിന് തുടക്കം തന്നെ മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സിനിമ സീരിയല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി ഇന്നലെ വൈകുന്നേരം ഏഴ് മണിയ്ക്കാണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്.

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 നും ഞായര്‍, ശനി ദിവസങ്ങൡ 9 നുമാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യദിനമായ ഇന്നലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുകയായിരുന്നു. രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആശയ ദാരിദ്യം നേടിയിരുന്ന ട്രോളന്മാരും ബിഗ് ബോസുമായി രംഗത്തെത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍ അവതാരകനായി നയിക്കുന്ന പരിപാടി മുംബൈയിലെ ഫിലിംസിറ്റിയില്‍ വെച്ചാണ് നടക്കുന്നത്. 44 കോടി രൂപയോളം മുതല്‍ മുടക്കില്‍ എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി പരിപാടിയ്ക്ക് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. മറ്റുള്ള ഭാഷകളില്‍ പല തരത്തിലുള്ള വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്ന ബിഗ് ബോസ് മലയാളത്തില്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് അറിയാനുള്ളത്. ഇപ്പോഴിതാ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

മലയാള സിനിമയില്‍ ലാലേട്ടന്‍ മുന്‍പില്‍ ആണെങ്കിലും അവതരണത്തില്‍ പോരാ എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം മിഥുന്‍റെ അവതരണം ഒക്കെ കണ്ട് അഡിക്ട് ആയത് കൊണ്ടാകും ചിലര്‍ക്കെങ്കിലും മോഹന്‍ലാലിന്‍റെ അവതരണം ഒട്ടും പോരാ എന്ന് തോന്നുന്നത്.

ബിഗ് ബോസ് വന്നതോടെ മലയാളികള്‍ക്ക് ഇത് എവിടെയോ കണ്ട് മറന്നത് പോലെ തോന്നിയിരിക്കും. കാരണം മുന്‍പ് സൂര്യ ടിവി യില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസുമായി ബിഗ് ബോസിന് ചില സാമ്യങ്ങളുണ്ട്. എന്നാല്‍ അതിലും മികച്ച് നില്‍ക്കാന്‍ ബിഗ് ബോസിന് കഴിയുമെന്നാണ് സൂചന.

ബിഗ് ബോസ് കാണുന്നവര്‍ അതുവരെ വന്നവരെ കണ്ടപ്പോള്‍ ഇവരൊക്കെ എന്ത് എന്ന് വിചാരിക്കുകയായിരുന്നു. എന്നാല്‍ പേര്‍ളി മാണിയെ കണ്ടതോടെ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ എന്ന അവസ്ഥയിലെത്തുകയായിരുന്നു.

സേഫ് ആക്ടിംഗ് കരിയര്‍ ഉള്ള ലാലേട്ടന്‍ മുന്നാം കിട ടിവി പ്രോഗ്രാമുകളും റിയാലിറ്റി ഷോ കളും ഉള്ള വലിയൊരു മല ചവിട്ടി കേറിയിരിക്കുകയാണ്. ബിഗ് ബോസിലെത്തിയതിനെ കുറിച്ചുള്ള ട്രോളന്മാരുടെ വിലയിരുത്തലാണ്.

ബിഗ് ബോസിലെ മത്സരാര്‍ത്ഥികൡലൊരാളായ ബഷീര്‍ ബഷിയുടെ മുഖം കണ്ടപ്പോള്‍ മുതല്‍ ആ പരിപാടി കാണില്ല എന്ന് തീരുമാനിച്ചവരുമുണ്ട്. തുടക്കം തന്നെ ഏറ്റവുമധികം വിമര്‍ശനം കേട്ട താരമാണ് ബഷീര്‍. ബിഗ് ബോസിലെത്തിയ താരങ്ങളില്‍ പലരും വലിയ ദുരന്തങ്ങളാണെന്നാണ് ചിലര്‍ പറയുന്നത്. രഞ്ജിനി മുതല്‍ ശ്വേത മേനോന്‍ വരെ വെറുപ്പിക്കാലണെന്നാണ് അഭിപ്രായം. ബിഗ് ബോസ് കാണുന്ന ചിലര്‍ക്ക് അതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ നല്ല അസ്സല്‍ കോഴി പ്രോഗ്രാം എന്ന് പറയാം.
ഇങ്ങനെ പോകുന്നു ട്രോളുകളുടെ നീണ്ട നിര…


