മകളുടെ പ്രായമുള്ള പെണ്‍കുട്ടിക്കൊപ്പം വിക്രമിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും കളിക്കാം- കസ്തൂരി

വിക്രം നായകനായി എത്തുന്ന സാമി ടു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. സമ്മിശ്ര പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് നടി കസ്തൂരിയുടെ രംഗ പ്രവേശം. സാമി 2 വിന്‍റെ ടീസറിനെ കളിയാക്കിയാണ് കസ്തൂരി എത്തിയത്.

സാമിയുടെ ടീസറിന് താന്‍ അഭിനയിച്ച ചിത്രമായ തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്‍റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്‍റെ ടീസര്‍ ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരി ട്വീറ്റ് ചെയ്തു.

ഇത് കണ്ട് രോഷാകുലരായ വിക്രത്തിന്‍റെ ആരാധകര്‍ കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചുനടക്കാന്‍ നാണമില്ലേയെന്ന് കസ്തൂരിയെ തിരിച്ചും ട്രോളി. തമിഴ് പടം 2 വില്‍ കസ്തൂരി ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്.

ഇതുകേട്ട കസ്തൂരി അതേ നാണയത്തില്‍ വിക്രം ഫാന്‍സിനെയും വിക്രത്തെയും പിന്നെയും ട്രോളി. മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ ഈ പ്രായത്തില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തൂടായെന്നായിരുന്നു കസ്തൂരിയുടെ ചോദ്യം.

കസ്തൂരിയുടെ ട്വീറ്റുകള്‍ തന്നെയാണ് തമിഴകത്തെ ഇന്നത്തെ ചര്‍ച്ചാവിഷയം. കസ്തൂരിയുടെ പുതിയ ചിത്രത്തെ വിക്രം ഫാന്‍സ് കൂക്കിത്തോല്‍പ്പിക്കുമോ എന്ന് കാത്തിരുന്നുതന്നെ കാണാം. എന്നാല്‍ കസ്തൂരിയുടെ ട്വീറ്റിനോട് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

prp

Related posts

Leave a Reply

*