മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് ചോദിക്കുന്നതുപോലെ രാഹുല്‍ഗാന്ധി വരുമോ ഇല്ലയോ എന്ന് വയനാട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളം പിന്നിട്ടു. ആര്‍ക്ക് വേണ്ടി വോട്ട് ചോദിക്കണമെന്നറിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശങ്കയിലാണ്. മുസ്ലിം ലീഗാണെങ്കില്‍ പരസ്യപ്രതിഷേധവും രേഖപ്പെടുത്തി കഴിഞ്ഞു. എന്തായാലും രാഹുലിന്‍റെ വരവ് വൈകുന്തോറും ആഘോഷിക്കുന്ന ഒരു കൂട്ടരുണ്ട്. ട്രോളര്‍മാര്‍. രാഹുലിന്‍റെ വരവ് സംബന്ധിച്ച് കിടിലന്‍ ട്രോളുകളാണ് ഓരോ മണിക്കൂറിലും ഇറങ്ങുന്നത്. രാഹുലിന് വേണ്ടി എല്ലാം ഒഴിഞ്ഞുവെച്ച ടി സിദ്ദിഖിനെയും ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല. രാഹുല്‍ഗാന്ധി വരുമെന്നറിയിച്ച ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പളളിയുമെല്ലാം […]
Tag: troll
കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണി കൊടുത്ത് വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു
കൊച്ചി: കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു. ഇതോടെ കേരളാ പൊലീസിലെ ട്രോളന്മാര്‍ പോസ്റ്റ് പിന്‍വലിച്ചു. ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്‍റെ ഒരു വശത്ത് നടി സണ്ണി ലിയോണിന്‍റെ ചിത്രമുള്ള പരസ്യത്തിന്‍റെ ഹോര്‍ഡിംഗുള്ള പോസ്റ്റാണ് ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത്. ഇതിനെതിരെയാണ് […]
ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍; പാര്‍ട്ടിയെ സ്വയം ട്രോളി ടി ജി മോഹന്‍ദാസ്
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത് ട്രോളുകളാണ്. വിമര്‍ശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മുന്നറിയിപ്പുകള്‍ നല്‍കാനുമെല്ലാം ഇപ്പോള്‍ ട്രോളുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ഉപയോഗപ്പെടുത്തുന്നത്. അതിനൊപ്പം ചിരിപടര്‍ത്തുന്ന ചില ട്രോളുകളുമായി ചില നേതാക്കളും രംഗത്ത് എത്താറുണ്ട്. ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ നല്‍കിയ മറുപടികളാണ് ഇപ്പോള്‍ സാമാഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്. വിഡല്‍ കാസ്‌ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് മോഹന്‍ദാസിന്‍റെത് പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തോടെയാണ് സംഭവം ആരംഭിക്കുന്നത്. അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ […]
ട്രോള്‍ രൂപത്തില്‍ സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കോട്ടയം: കേരളം കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ട്രോള്‍ രൂപത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ആളുകള്‍ സോഷ്യല്‍ മീഡിയയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ട്രോളുകള്‍ പെട്ടെന്ന് ജനങ്ങളിലേക്കെത്തും. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍, ലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചികിത്സ, കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് ട്രോളിലൂടെ പറയുന്നത്. കൂടെയുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ 1. ഉടന്‍ തന്നെ തണലുളളിടത്തേക്ക് മാറ്റുക2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക പ്രതിരോധ […]
‘അവരെങ്കിലും നമ്മുടെ പേര് ഓര്‍മിക്കുന്നുണ്ടല്ലോ, പോസിറ്റീവ് എനര്‍ജിയാണത്’; ട്രോളുകളെക്കുറിച്ച് കുമ്മനം
തിരുവനന്തപുരം: ട്രോളുകള്‍ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്നും താന്‍ അതെല്ലാം അസ്വദിക്കാറുണ്ടെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. താങ്കളെ കുറിച്ച് നിരന്തരം ട്രോളുകള്‍ ഉയര്‍ന്നിരുന്നല്ലോ അതേക്കുറിച്ചുള്ള പ്രതികരണമെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രോളുകാര്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കുള്ള തിരിച്ചുവരവ് അവര്‍ ആഘോമാക്കുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരാണ് തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അവര്‍ എന്തുചെയ്യുന്നതും തന്നെ സംബന്ധിച്ച് സന്തോഷമാണ്. അതിലൊന്നും ഒരു വിരോധവുമില്ല.ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. പ്രതിഷേധവും ഇല്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. […]
ഇന്ത്യയ്ക്ക് പറ്റിയ അമളി; ‘അമ്പിളി’യുടെ പോസ്റ്ററില്‍ നരേന്ദ്ര മോദിയെ ട്രോളി ട്രോളന്‍മാര്‍
സൗബിന്‍ നായകനായെത്തുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗബിന്‍റെ ലുക്കിലും ഭാവത്തിലും പുതുമയോടെ എത്തിയ പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുകളിലും തങ്ങളുടെ കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്രോളന്മാര്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്കിന്‍റെ മേലെയും ചില കൈക്രിയകള്‍ നടത്തിയിരിക്കുകയാണ്. പോസ്റ്ററില്‍ സൗബിന്‍റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പിളി എന്ന പേരില്‍ മാറ്റം വരുത്തി, ‘ഇന്ത്യയ്ക്ക് പറ്റിയ അമളി’ എന്നാക്കി. എന്തായാലും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഈ […]
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകള്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകള്‍ എന്ന പേരില്‍ പരസ്യവാചകമെഴുതിയതിന് സോഷ്യല്‍ മീഡിയ പൊങ്കാല. അനുരാജ് ഗിരിജ എന്ന യുവാവ് ഈ വിഷയം പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.’ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്..’ ഒരു വില്‍പ്പന സ്റ്റാളിന് മുന്നിലെ ഈ വാചകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും കുറിപ്പുകളും നിറയുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: Unique Selling Point അഥവാ USP എന്നൊരു സംഗതിയുണ്ട്. ഒരു പ്രോഡക്റ്റിനെ മാര്‍ക്കറ്റിലുള്ള […]
മധുര രാജയെ ട്രോളി സോഷ്യല്‍ മീഡിയ; പെട്രോള്‍ വില വര്‍ധന കാരണമാണ് രാജ സൈക്കിളില്‍ വന്നതെന്ന് ട്രോളന്‍മാര്‍
മധുരരാജ സൈക്കിള്‍ റിക്ഷ പോസ്റ്റര്‍ ഏറ്റെടുത്ത് ട്രോളന്മാര്‍ . പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ വരവ് ബെന്‍സില്‍ കൂട്ടമായി ആയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ മധുര രാജയെ സൈക്കിളില്‍ വരുത്തി എന്നാണ് ട്രോളുകള്‍. എന്തായാലും ചിത്രത്തിന് നല്ല പ്രചരണം ആരാധകരിലൂടെയും ട്രോളന്മാരിലൂടെയും ലഭിക്കുന്നുണ്ട്. 2010 ല്‍ ആഡംബര കാറില്‍ ‘മാസ്’ എന്‍ട്രി നടത്തിയ നായകന് 2019 ല്‍ സൈക്കിള്‍ റിക്ഷകളുടെ റാലിയുമായി അവതരിക്കേണ്ട സാഹചര്യം എന്താണെന്ന് ചിത്രം കണ്ടുതന്നെ അറിയേണ്ടി വരും. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ […]
സേവ് ലുട്ടാപ്പിയുമായി കേരളപോലീസിന്‍റെ കിടുക്കാച്ചി ട്രോള്‍: സീറ്റ് ബെല്‍റ്റ് ശീലമാക്കാന്‍ മുന്നറിയിപ്പ്
ട്രോള്‍മഴയുമായി വീണ്ടും നമ്മുടെ സ്വന്തം കേരള പോലീസ്. ഇത്തവണ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായാണ് വരവ്. ‘മായാവി’ ചിത്രകഥയില്‍ ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രം വരുന്നുവെന്ന പ്രചാരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരള പോലീസിന്‍റെ വക പുതിയ ട്രോള്‍. സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് കേരള പൊലീസിന്‍റെ ട്രോള്‍. ലുട്ടാപ്പിയുടെ മറുപടിയും ഉണ്ട് കൂടെ. കേട്ടല്ലോ… ഇപ്പ ഇറങ്ങിക്കോണം ഈ അങ്കത്തട്ടീന്നു… ഈ […]
വീട്ടില്‍ വരുന്നവരോട് കുറച്ച് കഞ്ഞി എടുക്കട്ടേ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’: മഞ്ജു വാര്യര്‍
ഒടിയന്‍ ചിത്രം തിയേറ്ററുകള്‍ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. ചിത്രം റിലീസായ സമയം വന്‍ വിവാദമായിരുന്നെങ്കിലും രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും അതെല്ലാം കെട്ടടങ്ങിയിരുന്നു. എന്നാല്‍ ഏറ്റവും വൈറലായത് ചിത്രത്തിലെ മഞ്ജുവിന്‍റെ ഡയലോഗ് ആയിരുന്നു. ‘കുറച്ചു കഞ്ഞിയെടുക്കട്ടേ’.. സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് മോഹന്‍ലാലിന്‍റെ കഥാപാത്രത്തോട് മഞ്ജു പറഞ്ഞ ഡയലോഗ് ആണിത്. എന്നാല്‍ ഈ തഗ് ലൈഫ് മഞ്ജുവും അഘോഷമാക്കിയിരിക്കുകയാണ്. ‘ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്‍റെ പിന്നിലുള്ളവരെ […]