ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ ഈ അക്ഷരങ്ങളുടെ അമ്മയുടേതാകണം: എന്‍എസ് മാധവന്‍

കൊച്ചി: ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടെതാകണമെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്‍റെ അമ്മയെന്ന് വിളിക്കാം. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാണെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമത് എത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 10 ന് തുല്യതാ പരീക്ഷയെഴുതാന്‍ മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്‌കൂളില്‍ […]

98 മാര്‍ക്കിന്‍റെ തിളക്കത്തില്‍ 96കാരി കാര്‍ത്ത്യായനിയമ്മ

പഠിക്കാന്‍ പ്രായം ഒരു മറയല്ലെന്ന് പറയുന്നത് എത്ര സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് 96 വയസ്സുള്ള കാര്‍ത്ത്യായനിയമ്മ. തൊണ്ണൂറ്റിയാറാം വയസില്‍ പരീക്ഷയെഴുതിയ കാര്‍ത്ത്യായനിയമ്മ 100ല്‍ 98 മാര്‍ക്കാണ് കരസ്ഥമാക്കിയത്. സാക്ഷരതാ മിഷന്‍ നടത്തിയ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ‘നാലാം തരം തുല്യതാ’പരീക്ഷയിലാണ് കാര്‍ത്ത്യായനിയമ്മ ഒന്നാമതെത്തിയത്. എഴുത്തില്‍ കാര്‍ത്ത്യായനിയമ്മ 38 മാര്‍ക്കുനേടി. വായനയില്‍ 30, കണക്കില്‍ 30 എന്നിങ്ങനെയാണ് മാര്‍ക്ക്. ചേപ്പാട് കണിച്ചനെല്ലൂർ എൽ.പി.എസിൽ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോൾ ചെറിയ ഒരു പേടിയുണ്ടായിരുന്നു കാര്‍ത്ത്യായനിയമ്മയ്ക്ക്. കാരണം, ജീവിതത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു അത്. […]