ഇനിമുതല്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സുഷമാ സ്വരാജ്

പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. വേഗത്തില്‍ പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കി. അതേസമയം, ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരുന്നു. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ മന്ത്രിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് […]

മിശ്ര വിവാഹിതരെ​ അനുകൂലിച്ച​ സുഷമക്ക്​​ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം

ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട്​ മതം മാറാന്‍ ആവശ്യപ്പെട്ട പാസ്​പോര്‍ട്ട്​ ഒാഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്​ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം. മന്ത്രിയുടെ നടപടിയെ ചിലര്‍ വര്‍ഗീയമായി വ്യാഖ്യാനിക്കുകയും അവരെ വ്യക്​തിപരമായി ആക്ഷേപിക്കുകയും ചെയ്യുന്ന പോസ്റ്റുകളാണ്​ ട്വിറ്ററില്‍ പ്രചരിക്കുന്നത്​​. മന്ത്രിയുടെ കിഡ്​നി ഒരിക്കല്‍ കൂടി തകരാറിലാവാന്‍ ദൈവത്തോട്​ പ്രാര്‍ഥിക്കുമെന്നും ഒരു മുസ്​ലിമി​​​​​െന്‍റ കിഡ്​നി ഉപയോഗിക്കുന്നത്​ കൊണ്ടാണ്​ ഇത്തരത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. പാകിസ്താനികള്‍ക്ക്​ മെഡിക്കല്‍ വിസ അടിച്ച്‌​ നല്‍കുന്ന മന്ത്രിക്കെതിരെ ”വിസാ മാതാ” എന്ന ഹാഷ്​ […]

മകള്‍ക്ക് വരനെ തേടി സുഷമ സ്വരാജ്; വിവാഹം ചെയ്യുന്ന ആളിന് വീടും സര്‍ക്കാര്‍ ജോലിയും

ന്യൂഡല്‍ഹി: മനുഷ്യത്വപരമായ നിലപാടുകള്‍ കൈക്കൊള്ളുന്നതിലൂടെ ജനങ്ങളുടെ മനസില്‍ ഇടം നേടിയ താരം കൂടിയായിരിക്കയാണ് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.  മകള്‍ക്ക് വരനെ തേടുകയാണ് ഇപ്പോള്‍ സുഷമ. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും വരന് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുന്നു. 15 വര്‍ഷത്തോളം പാകിസ്ഥാനില്‍ താമസിച്ച ശേഷം 2015ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ബധിരയും മൂകയുമായ ഗീതയ്ക്ക് വേണ്ടി വരനെ കണ്ടെത്തേണ്ട ജോലിയാണ് ഇപ്പോള്‍ സുഷമ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാലത്ത് അബദ്ധത്തില്‍ പാകിസ്ഥാനിലെത്തിയ ഗീതയെ പോലീസ് പിടികൂടുകയും പിന്നീട് സര്‍ക്കാരിന്റെ കീഴിലുള്ള […]