ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്‌റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തെ അപലപിച്ച് സാമൂഹ്യരാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം […]
Tag: rajanikanth
രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ല കാലം വരുമ്പോള്‍ എല്ലാം മാറും: രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യപിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി രജനികാന്ത്. ചെന്നൈയില്‍ തുടരുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും രജനി പറഞ്ഞിരിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് രജനി ആരാധകരെ കാണുന്നത്. അവസാന ദിവസം രജനി […]
രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം: 31ന് നിലപാട് വ്യക്തമാക്കും
ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഈ മാസം 31ന് അന്ത്യമാവും. ഈ മാസം അവസാനം തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. എന്നാല്‍ ആരാധകരേക്കാള്‍ ആകാംക്ഷ മാധ്യമങ്ങള്‍ക്കാണെന്നും അധികം ഊഹാപോഹങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രഖ്യാപനം. ഇന്ന് മുതല്‍ 31വരെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ച കഴിഞ്ഞ് തിരിഞ്ഞ് മൂന്ന് മണിവരെയാണ് […]
ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാക്കിക്കൊണ്ട് ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്. കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് അദ്ദേഹം ആരാധകരെ കാണുക. ദിവസം ആയിരം പേരെയായിരിക്കും അദ്ദേഹം കാണുക എന്നും സൂചനയുണ്ട്. ആരാധകരുമായുള്ള കൂടിക്കാഴ്ചക്ക് സുരക്ഷ ആവശ്യപ്പെട്ട് രജനീകാന്ത് ഫാന്‍സ് അസോസിയേഷന് പൊലീസ് കമീഷണര്‍ക്കു നല്കിയ കത്ത് പുറത്തായതോടെയാണ് ഈ കാര്യങ്ങള്‍ പുറം ലോകമറിയുന്നത്. മേയ് മാസത്തില്‍ അദ്ദേഹം […]
മെര്‍സലിനു പിന്തുണയുമായി സ്റ്റൈല്‍ മന്നനും രംഗത്ത്
ചെന്നൈ: മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം തമിഴകത്തു കത്തിപ്പടരവേ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി രജനീകാന്തും രംഗത്ത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. പ്രാധാന്യമുള്ള വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതു നന്നായി ചെയ്തതിനു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും രജനീകാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ എന്താണു വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു […]
രജനീകാന്ത് 27ന് ദുബായിലേക്ക്..’2.0’യുടെ ഓഡിയോ ലോഞ്ച് തകര്‍ക്കും
എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഈ മാസം 27ന് ദുബായിലേക്ക് പറക്കുകയാണ്. ചിത്രത്തിന്‍റെ സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, സംവിധായകന്‍ ശങ്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍, നായിക ആമി ജാക്സന്‍ തുടങ്ങിയവരും രജനിയോടൊപ്പം ഉണ്ടാകും. ഇമാര്‍ പ്രോപ്പര്‍ട്ടീസുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്. 90 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്നഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് 2.0. നായകന്‍ രജനികാന്ത് ആണെങ്കിലും അദ്ദേഹത്തോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായി വരുന്നതു ബോളിവുഡിന്‍റെ സ്വന്തം താരം അക്ഷയ് കുമാറാണ്. […]
സ്റ്റൈല്‍മന്നന്‍ രാഷ്ട്രീയത്തിലേക്കൊ?
ചെന്നൈ:കോടമ്പാക്കത്ത് ആരാധകരുമായി നാലുദിവസമായി നടന്നുവരുന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളളെക്കുറിച്ച് തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞ് സൂപ്പര്‍താരം രജനികാന്ത്.






