ഒതളങ്ങ ചേര്‍ത്ത പാല്‍ അമ്മയ്ക്കു നല്‍കി മകനും കഴിച്ചു; അമ്മ മരിച്ചു, മകന്‍റെ നില ഗുരുതരം

ഹരിപ്പാട്: വിഷക്കായ കലര്‍ത്തി നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ(96) ആണ് മരിച്ചത്. ഇവരുടെ ഏകമകന്‍ വേലായുധനാണ് വിഷം ചേര്‍ത്ത പാല്‍ പാറുകുട്ടിയ്ക്ക് കൊടുത്തത്. അതിനു ശേഷം ഇതേ വിഷം വേലായുധനും കഴിച്ചിരുന്നു. വേലായുധനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 11ന് ആണ് സംഭവം. വേലായുധനും ഭാര്യ രമയും രണ്ട് പെണ്‍മക്കളും കിടപ്പ് രോഗിയായ പാറുക്കുട്ടിയമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രമ തൊഴിലുറപ്പ് ജോലിക്കു […]

അപ്പര്‍കുട്ടനാട്ടില്‍ രണ്ട് കര്‍ഷകരുടെ മരണത്തിനിടയാക്കിയത് നെല്‍കൃഷിക്ക് നിരോധിക്കപ്പെട്ട കീടനാശിനിയുടെ ഉപയോഗം

തിരുവല്ല: നെല്‍കൃഷിക്ക് നിരോധിക്കപ്പെട്ട കീടനാശിനിയുടെ ഉപയോഗമാണ് അപ്പര്‍കുട്ടനാട്ടില്‍ രണ്ട് കര്‍ഷകരുടെ മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. പരുത്തി, വഴുതനങ്ങ എന്നീ വിളകളില്‍മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ക്വില്‍നാഫോസ് സൈപ്പര്‍മെട്രിന്‍ എന്നീ രാസവസ്തുക്കളാണ് അപ്പര്‍കുട്ടനാട്ടില്‍ നെല്ലിന് ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാമാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് ഇതിന്‍റെ വില്‍പ്പനയും ഉപയോഗവും ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ എന്തെല്ലാം കീടനാശികള്‍ വില്‍ക്കപ്പെടുന്നുണ്ട്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍കൃഷിവകുപ്പിന് സംവിധാനമില്ല. ഉപയോഗം സംബന്ധിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നുമില്ല. രണ്ടുപേരുടെ ദാരുണമായ മരണം ഉണ്ടായിട്ടുപോലും വില്‍പ്പനശാലകളില്‍ റെയിഡ് നടത്താനോ അനധികൃത വില്‍പ്പന […]

വാളയാറില്‍ പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു; ഉടന്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശക്തമായ നടപടിക്ക് ശേഷം കേരളത്തില്‍ വിഷമീന്‍ ഒഴുക്ക്. രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ മീനാണ് ഇന്ന് പിടികൂടിയത്. ഇതില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ദിവസം വാളയാറില്‍ പിടികൂടിയ മീനിലും ഫോര്‍മാലിന്‍ സ്ഥിരീകരിച്ചിരുന്നു. ഒരു കിലോ മീനില്‍ 1.4 മില്ലി ഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. 6000 കിലോ മീനാണ് പിടികൂടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വാളയാറില്‍ പിടിച്ചത് പതിനാലായിരം കിലോ മത്സ്യമാണ്. മീനില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. […]