‘ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവര്‍’; വിവാദ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍: ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പാക്കിസ്ഥാന്‍ മന്ത്രി ഫയാസ്സുല്‍ ഹസ്സന്‍ ചൊഹാനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗമാണ് ചൊഹാന്‍. പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ നേരത്തെ ചൊഹാന്‍ മാപ്പു പറഞ്ഞിരുന്നു. ചൊഹാന്‍റെ രാജി സ്വീകരിച്ചതായി പാര്‍ട്ടി ഔദ്യോഗികമായി വ്യക്തമാക്കി. ഹിന്ദു വിഭാഗത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ ചൊഹാനെ എല്ലാ ചുമതലയില്‍ നിന്നും നീക്കിയെന്നും ഒരാളുടെ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് […]

ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞതോടെ ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു […]

പാക് തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ തെഹ്രിക് – ഇ – ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായതെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.

പാകിസ്താനില്‍ തൂക്കുസഭ?; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

കറാച്ചി: പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ […]

പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പിനിടെ ചാവേര്‍ സ്‌ഫോടനം, 31 മരണം

ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ വോട്ടെടുപ്പ് കേന്ദ്രത്തിന് പുറത്താണ് ആക്രമണം നടന്നത്. ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകള്‍ നിര്‍വീര്യമാക്കി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കും. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന […]

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യഫലം രാത്രിയോടെ

ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും.  പട്ടാളത്തിന്‍റെ കനത്ത സുരക്ഷയിലാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പെട്ടികളും വോട്ടിങ് സാമഗ്രികളും തലസ്ഥാനത്തു വിതരണം ചെയ്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ  പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ-ഇന്‍സാഫും തമ്മിലാണ് പ്രധാനമത്സരം. 85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. പാക് ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി […]

ഗാനമേളക്കിടെ ഗര്‍ഭിണിയായ ഗായികയെ വെടിവച്ച്‌ കൊന്നു- VIDEO

കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു. ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം.  24കാരിയായ സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്. പാട്ടുപാടികൊണ്ടിരിക്കുകയായിരുന്ന ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്നു സാമിന. ഇതിനിടെ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ സാമിനയോട് നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. ആദ്യം ഇയാളുടെ ആവശ്യം നിരസിച്ച ഗായിക പിന്നീട് എഴുന്നേറ്റ് നിന്ന് പാടാന്‍ തുടങ്ങി. ഇതിനിടെ ആളുകളില്‍ ചിലര്‍ ഇവര്‍ക്ക് മുന്നിലേക്ക് പൈസ എറിഞ്ഞുകൊടുക്കുന്നുണ്ട്. സാമിന എഴുന്നേറ്റ് നിന്ന് പാടന്‍ […]

ഇന്ത്യയിലെ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു

ഇസ്ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം വിള്ളല്‍ വീഴുന്നു. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈൽ മഹ്മൂദിനെ പാക്കിസ്താൻ തിരിച്ചു വിളിച്ചു. ഡല്‍ഹിയില്‍ താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് മഹ്മൂദിനെ തിരികെ വിളിച്ചത്. പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ അപമാനിച്ചെന്നും ആരോപിക്കുന്നുണ്ട്. സൊഹൈല്‍ ഇസ്ലാമാബാദിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. അതേസമയം എംബസിയും വിദേശകാര്യ വകുപ്പും തമ്മില്‍ നടക്കുന്ന പതിവ് രീതികള്‍ മാത്രമാണ് ഉണ്ടായതെന്നും അസാധാരണമായ കാര്യങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ അധികൃതര്‍വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ നയതന്ത്ര കാര്യാലയത്തിന് സുരക്ഷിതവും അവര്‍ക്ക് വേണ്ട രീതിയിലുള്ള എല്ലാ സൗകര്യങ്ങളും […]

കുല്‍ഭൂഷന്‍റെ കുടുംബത്തെ അപമാനിച്ചെന്ന ഇന്ത്യയുടെ ആരോപണം; വിശദീകരണവുമായി പാക്കിസ്ഥാന്‍

ന്യൂ​ഡ​ല്‍​ഹി: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയെയും ഭാര്യയെയും അപമാനിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍. ജാദവിന്‍റെ ഭാര്യ ചേ​ത​ന കൗ​ളിന്‍റെ ഷൂ ഊരിവാങ്ങിയത് സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ചെരിപ്പിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കി. പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. […]

”ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ട”; പാക്കിസ്ഥാനെതിരെ തുറന്നടിച്ച് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയ പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌ ബിജെപി. പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും  കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കിയ അദ്ദേഹം വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ക്ക്  മുതിരരുതെന്നും  പാക്കിസ്ഥാനെതിരെ ആരോപിച്ചു. അഹമ്മദ്  പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന മോദിയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍ മറുപടി നല്‍കിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ […]