ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം; ഇന്നും സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്നാവശ്യവുമായി പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ആറാം ദിവസമാണു നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നു. ശബരിമലയിലെ 144 പിന്‍വലിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. പിന്നീട് സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം വെച്ചു. എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിരുന്നതായും സ്പീക്കര്‍ ഓര്‍മപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. […]

കെ എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെ എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കോടതിയുടെ വാക്കാലുളള പരാമര്‍ശം നടപ്പാക്കാനുളള ബാധ്യതയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെഎം ഷാജി എംഎല്‍എയ്ക്ക് പങ്കെടുക്കാനാവില്ല. അതേസമയം സ്പീക്കറുടെ പരാമര്‍ശം അനാവശ്യമെന്ന് കെ എം ഷാജിയും പ്രതികരിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണം തെരഞ്ഞെടുപ്പില്‍ നടത്തിയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി കെ എം ഷാജിയുടെ എംഎല്‍എ സ്ഥാനം […]

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്‍റെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്നും ഒരു മാതാവിന്റെ ഗര്‍ഭത്തില്‍നിന്ന് പുറത്തുവരാതെ ഈ ലോകത്ത് ഒരു മനുഷ്യനും പിറക്കാനിടയില്ലായെന്നിരിക്കെ എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം സ്വീകരിക്കുകയെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ***’ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്’*** ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്റെ […]