കെ എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെ എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കോടതിയുടെ വാക്കാലുളള പരാമര്‍ശം നടപ്പാക്കാനുളള ബാധ്യതയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെഎം ഷാജി എംഎല്‍എയ്ക്ക് പങ്കെടുക്കാനാവില്ല. അതേസമയം സ്പീക്കറുടെ പരാമര്‍ശം അനാവശ്യമെന്ന് കെ എം ഷാജിയും പ്രതികരിച്ചു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണം തെരഞ്ഞെടുപ്പില്‍ നടത്തിയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി കെ എം ഷാജിയുടെ എംഎല്‍എ സ്ഥാനം റദ്ദാക്കിയത്. ആറ് വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. പിന്നീട് അന്നേ ദിവസം തന്നെ വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ നീട്ടി നല്‍കാന്‍ സുപ്രീംകോടതി തയ്യാറായിട്ടില്ല.

prp

Related posts

Leave a Reply

*