കോട്ടയം : ജമ്മു കശ്മീരിലെ കത്‌വയില്‍ ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനസ്സില്‍ നിറയെ വര്‍ണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാര്‍ത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേര്‍ന്നത്. മതത്തിന്‍റെ പേരില്‍ ഒരു കൂട്ടം അക്രമികള്‍ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണെന്ന് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം മകളേ മാപ്പ് … […]
Tag: oomman chandi
ഉമ്മന്‍ചാണ്ടിക്ക് ഇനി ആശ്വാസം; പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കി
കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ആര്‍ടെക് എം.ഡി അശോക് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസാണ് കോടതി റദ്ദാക്കിയത്. അഞ്ച് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. അതേസമയം ലോകായുക്തയിലെ കേസ് തുടരാമെന്ന് നിര്‍ദ്ദേശിച്ചു. ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. […]
കേന്ദ്രത്തിന്‍റെ ‘പലവര്‍ണ്ണ പാസ്പോര്‍ട്ട്’ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ പാസ്പോര്‍ട്ട് പരിഷ്കരണം അടിയന്തരമായി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനും കത്തയച്ചു. പത്താംക്ലാസില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഓറഞ്ച് കളര്‍ പാസ്പോര്‍ട്ടും അതിനുമേല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് നീല നിറത്തി ലുള്ള പാസ്പോര്‍ട്ടും നല്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തികച്ചും നിര്‍ഭാഗ്യകര മായ ഈ തീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. ഇത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനെ രണ്ടാംകിടക്കാരനായി […]
സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത് ഗണേഷ്കുമാറെന്ന് ഫെനി
കൊട്ടാരക്കര: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സരിതയുടെ കത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി. ഇത് സംബന്ധിച്ച ഗൂഢാലോചന […]
സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി
തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്.നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. രണ്ടു മാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങളും സര്‍ക്കാരും അടക്കം ആരും ഇക്കാര്യം ചര്‍ച്ചയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ അതിലെ തുടര്‍ നടപടികളോ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ട് […]
സോളാര്‍; തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്‍
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സ്ഥിതിക്ക് വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]
മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചു. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ ലൈംഗിക ആരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ […]
റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗം തേടും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വസ്തുതകളെ കൃത്യമായി വിലയിരുത്തുന്നതിനും ആരുടെയൊക്കെ മൊഴികളാണ് തങ്ങള്‍ക്കെതിരെയുള്ളത് എന്ന് മനസിലാക്കുന്നതിനും കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടണം. റിപ്പോര്‍ട്ട് കിട്ടാന്‍ നിയമപരമായി എന്തു ചെയ്യാനാകുമെന്ന് നോക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും കേസിനെ രാഷ്ട്രീയമായി നേരിടുന്നതിനെകുറിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ […]
സോളാര്‍ കേസ്: മുന്‍ ഐജി യുടെ അഭിപ്രായം തേടി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് അഭിപ്രായം തേടാനാണ് അദ്ദേഹത്തെ സമീപിച്ചത്. സോളാര്‍ കേസില്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സോളാര്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം വിവരവകാശ പ്രകാരം റിപ്പോര്‍ട്ട് […]
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും?
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശ പ്രകാരമാണ് കേസെടുക്കുക. സരിതാ എസ് നായര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെയും സരിതാ എസ് നായരേയും സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും പേഴ്സണല്‍ […]