കൊച്ചി: ഗള്‍ഫില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്കൊപ്പം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പൂച്ചയ്ക്ക് യാത്രാനുമതിയില്ല. ഇതേതുടര്‍ന്ന് ഇവരുടെ സുഹൃത്തിനൊപ്പം പൂച്ചയെ തിരിച്ച് ജിദ്ദയിലേക്ക് അയച്ചു. അനുമതിയില്ലാതെ പൂച്ചയെ കൊണ്ടുവന്ന ദമ്പതികളെ കൊണ്ട് പിഴയുമടപ്പിച്ചു. ഈ മാസം രണ്ടിനാണ് ജിദ്ദയില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പൂച്ചയെ ഒപ്പം കൊണ്ടുവന്നത്. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിദേശത്തുനിന്ന് വളര്‍ത്തുമൃഗങ്ങളെ ഇറക്കുമതിക്ക് അനുമതിയില്ല. അതുകൊണ്ട് തന്നെ തിരിച്ചയക്കേണ്ടി വന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. പൂച്ചയെ […]
Tag: nedumbasseri
കൊച്ചിയില്‍ വന്‍ ലഹരിമരുന്ന്‍ വേട്ട
കൊച്ചി: കൊച്ചി നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍ . അഞ്ചുകിലോ മെഥലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് ആലുവയിലെ എക്സൈസ് ഇന്‍റലിജന്‍സ് പിടികൂടിയത്. 30 കോടിയോളം വില വരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്സൈസ് പിടികൂടി. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു. കേരളത്തില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ വരുന്ന ലഹരിവസ്തു നടക്കുന്നത്. നേരത്തെ അഞ്ച് കോടിയുടെ എം ഡി എം എ […]
നെടുമ്പാശേരിയില്‍ കൊക്കൈനുമായി യുവതി പിടിയിലായ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ വിലവരുന്ന കൊക്കൈനുമായി ഫീലിപ്പീന്‍സ് സ്വദേശിയായ യുവതിയെ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെ പ്രമുഖമായ ഒരു ഹോട്ടലില്‍ വെച്ചാണ് കൊക്കൈന്‍ കൈമാറാന്‍ നിശ്ചയിച്ചിരുന്നതെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. അറസ്റ്റിലായ ജൊഹാനയ്ക്ക് ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൊക്കൈന്‍ കടത്തിന് പിന്നില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയാണെന്നാണ് സൂചന. തിങ്കളാഴ്ചയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഫിലിപ്പീന്‍ സ്വദേശിനിയില്‍ നിന്ന് 4.75 കിലോ കൊക്കെയ്ന്‍ കേന്ദ്ര […]
നെടുമ്പാശ്ശേരിയില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‍ വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു
കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങളാണ് ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിട്ടത്. 5 ആഭ്യന്തര സര്‍വീസുകളും 5 രാജ്യാന്തര സര്‍വീസുകളുമാണ് വഴിതിരിച്ചു വിട്ടത്
”അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്..” ചൊറിയാന്‍ വന്ന മാധ്യമപ്രവര്‍ത്തകനോട് ദിലീപിന്‍റെ മറുപടി
കൊച്ചി: എല്ലാ വിഷയങ്ങളും ഓവറാക്കുന്ന ചാനലുകളിലേതടക്കമുള്ള മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ നടന്‍ ദിലീപിന് കടുത്ത അവജ്ഞതയാണ്. തന്നെ ക്രൂരമായി വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് ഇപ്പോള്‍ തയ്യാറല്ല. അവരുടെ ചോദ്യങ്ങളോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയാണ് ദിലീപ്. ഇതിനിടെ ദേ പുട്ടിന്‍റെ ദുബായിയിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വക […]
നെടുമ്പാശ്ശേരി വീമാനത്തവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ടര ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശിനിയുടെ കൈയില്‍ നിന്നാണ് 318 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണു സ്വര്‍ണം പിടികൂടിയത്. ആഭരണങ്ങളായാണു സ്വര്‍ണം കടത്തിക്കൊണ്ടു വന്നത്. ഞായറാഴ്ച കോഴിക്കോട് സ്വദേശിയില്‍നിന്നു ഏഴു ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയിരുന്നു.
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരിയില്‍ നിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി യാത്രക്കാരന്‍. തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയത്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുകയാണെന്ന് ക്ലിന്‍സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു. നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുട്ടികളുടെ വസ്ത്രങ്ങളിലേയും ഡയപ്പറുകളിലേയും ബട്ടന്‍സുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. ചൊവ്വാഴ്ചയും നെടുമ്പാശേരിയില്‍ കസ്റ്റംസ് ഒരു കിലോ സ്വര്‍ണം പിടികൂടിയിരുന്നു.







