മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി

ചെന്നൈ: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മുനമ്പം മനുഷ്യക്കടത്ത് പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്. ഓസ്‌ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്. […]

മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് കണ്ടത്താനാവില്ലെന്ന്‍ പൊലീസ്

കൊച്ചി: മുനമ്പത്ത് നിന്നും ന്യൂസിലാന്‍റിലേക്ക് പുറപ്പെട്ടുവെന്ന് സംശയിക്കുന്ന ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തില്‍ പൊലീസ്. മുനമ്പത്ത് നിന്നും ഈ ബോട്ടില്‍ എഴുപത് പേര്‍ പോയതായതാണ് പൊലീസ് കരുതുന്നത്. ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാല്‍ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാല്‍ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡിന് പരിശാധന നടത്താനും കഴിയില്ല. നേവിക്ക് മാത്രമേ പിന്നീട് ഈ ബോട്ട് കണ്ടെത്താനാവൂ. മുനമ്പത്ത് നിന്നും ഈ ബോട്ട് ഒരു കോടി 2 ലക്ഷം രൂപക്ക് വാങ്ങിയ […]

ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീര്‍ന്നു; മുനമ്പം തീരത്ത് നിന്നും പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി സൂചന

തിരുവനന്തപുരം: മുനമ്പം തീരത്ത് നിന്നും പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പൊലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ ശേഖരിച്ചുവെച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീര്‍ന്നുതുടങ്ങിയതാണ് ഇതിന് കാരണമെന്ന് പൊലീസ് കരുതുന്നു. സ്തീകളും കുട്ടികളുമടക്കം 230 പേരടങ്ങുന്ന സംഘം ന്യൂസിലന്‍ഡിലേക്കാണ് യാത്ര തിരിച്ചതെന്ന് വിവരം ലഭിച്ചിരുന്നു. കൊച്ചിയില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് കടല്‍മാര്‍ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചാലേ ന്യൂസീലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇന്തോനേഷ്യ ലക്ഷ്യമാക്കാന്‍ കാരണമെന്ന് പൊലീസ് കരുതുന്നു. […]

മുനമ്പം മനുഷ്യക്കടത്ത്; യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്ന് അറസ്റ്റിലായ ദീപക്കിന്‍റെ മൊഴി

ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദീപകിന്‍റെ മൊഴി പുറത്ത്. യാത്രക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്ന് ദീപക് മൊഴി നല്‍കി. ഇരുന്നൂറോളം പേരാണ് ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത്. ദീപകിന്‍റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്. ദീപക്, പ്രഭു എന്നിവര്‍ ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഇപ്പോള്‍. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും. കഴിഞ്ഞ ദിവസം ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഇവരെ ഡല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ […]

മുനമ്പം മനുഷ്യക്കടത്ത്; അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക്

കൊച്ചി: മുനമ്പം വഴി നടന്ന മനുഷ്യക്കടത്തില്‍ അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു. പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. മുനമ്പം മനുഷ്യക്കടത്ത് സംഘം ചെറായിയില്‍ പിറന്നാള്‍ സല്‍ക്കാരം ഒരുക്കിയതിനുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. സംഘത്തിലെ യുവതി പ്രസവിച്ചതിന് പിന്നാലെയായിരുന്നു ആഘോഷംനടന്നത്. ജനുവരി മൂന്നിന് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ കുട്ടിക്ക് സമ്മാനിച്ച വളകള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കിട്ടി. […]

മുനമ്പം മനുഷ്യക്കടത്ത്: രണ്ട് പേരെ തിരിച്ചറിഞ്ഞു

കൊച്ചി: മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. ബോട്ടു വാങ്ങിയത് ശ്രീകാന്തന്‍, സെല്‍വം എന്നിവരാണെന്ന് കണ്ടെത്തി. ബോട്ട് വാങ്ങിയത് തിരുവനന്തപുരം കുളച്ചല്‍ സ്വദേശി അനില്‍ കുമാറില്‍ നിന്നാണെന്നും ബോട്ടിന്‍റെ വില ഒരു കോടി രണ്ട് ലക്ഷം രൂപയെന്നും പൊലീസ് കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയെന്നും വിവരം ലഭിച്ചു. കഴിഞ്ഞയാഴ്ച  ശ്രീകാന്തൻ കൊടുങ്ങല്ലൂരെത്തി. ഇവിടുത്തെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചത്.  കാര്യങ്ങൾ ഏകോപിപ്പിച്ചതും ശ്രീകാന്തൻ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ […]

മുനമ്പം മനുഷ്യക്കടത്ത്; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി

കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൂടുതല്‍ ബാഗുകള്‍ പോലീസ് കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നുമാണ് 23 ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊച്ചി മുനമ്പം ഹാര്‍ബറിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും ബാഗുകളും രേഖകളും കണ്ടെടുത്തതോടെയാണ് പോലീസ് ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചത്. സംഭവത്തെ പോലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളും ഇതേപ്പറ്റി അന്വേഷണം തുടങ്ങിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവമാത എന്ന ബോട്ടില്‍ 40 പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്താനായി നീക്കം […]

മുനമ്പം മനുഷ്യക്കടത്ത്; പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലുള്ളവരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വിപുലമാക്കി. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ 43 അംഗ സംഘമാണ് കടല്‍ മാര്‍ഗം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചത്. മാല്യങ്കര കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലെത്തിയത് അഞ്ചംഗസംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രാരേഖകളും ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. […]