മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് കണ്ടത്താനാവില്ലെന്ന്‍ പൊലീസ്

കൊച്ചി: മുനമ്പത്ത് നിന്നും ന്യൂസിലാന്‍റിലേക്ക് പുറപ്പെട്ടുവെന്ന് സംശയിക്കുന്ന ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തില്‍ പൊലീസ്. മുനമ്പത്ത് നിന്നും ഈ ബോട്ടില്‍ എഴുപത് പേര്‍ പോയതായതാണ് പൊലീസ് കരുതുന്നത്.

ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാല്‍ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാല്‍ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡിന് പരിശാധന നടത്താനും കഴിയില്ല. നേവിക്ക് മാത്രമേ പിന്നീട് ഈ ബോട്ട് കണ്ടെത്താനാവൂ.

മുനമ്പത്ത് നിന്നും ഈ ബോട്ട് ഒരു കോടി 2 ലക്ഷം രൂപക്ക് വാങ്ങിയ ഒരു ഉടമയായ ശ്രീകാന്തിനെ സംബന്ധിച്ചും ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. മുനമ്പം ഹാര്‍ബറിലെ സീന എന്ന പേരിലുള്ള പറമ്പില്‍ നിന്നും ഈ ബോട്ടില്‍ കണക്കില്‍ കൂടുതല്‍ ഇന്ധനം അടിച്ചതായും ഭക്ഷണ വസ്തുക്കള്‍ ശേഖരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.

prp

Related posts

Leave a Reply

*