മീ ടൂവിന് ബദലായി ഹിം ടൂ തരംഗമാകുന്നു

ലണ്ടന്‍: ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ എതിരെയുള്ള  സ്ത്രീകളുടെ തുറന്നു പറച്ചിലായ മി ടൂ ക്യാമ്പയിനിനെ കളിയാക്കിക്കൊണ്ട് ഹിം ടൂ ക്യാമ്പയിനും ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നു. സ്ത്രീകളെ പോലെ പുരുഷന്‍മാരും ഇരകളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീയാണ് തന്‍റെ  മകന്‍റെ ചിത്രത്തിനൊപ്പം ഹിം ടൂ ക്യാമ്പയിനിന് തുടക്കമിട്ടത്. പിന്നീടത് നിരവധി പേര്‍ ഏറ്റു പിടിച്ചെങ്കിലും ഗൗരവമേറിയ ഒരു വിഷയത്തെ കളിയാക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യയിലും പലരും ഇതേ തരത്തില്‍ പ്രതികരിച്ചിരുന്നു. മുകേഷിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മേതില്‍ ദേവിക ഹിം ടൂ എന്ന […]

മീ ടൂ ക്യാമ്പയ്ന്‍: എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് തിരികെയെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ സഹമന്ത്രി കൂടിയായ എം.ജെ.അക്ബര്‍ നൈജീരിയന്‍ പര്യടനത്തിലാണ്. സംഭവത്തില്‍ അക്ബറില്‍ നിന്ന് വിശദീകരണം തേടുമെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അക്ബറിന്‍റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടിയുണ്ടായേക്കും. രണ്ട് പേരാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് […]

മുകേഷിനെതിരായ ആരോപണങ്ങളോട് ഭാര്യ മേതില്‍ ദേവികയുടെ പ്രതികരണം

ലോക ശ്രദ്ധയാകര്‍ഷിച്ച മീ ടു ക്യാമ്പയ്നില്‍ നടന്‍ മുകേഷിനെതിരായ ആരോപണങ്ങളോട് ഭാര്യ മേതില്‍ ദേവിക പ്രതികരിക്കുന്നു. ഒരു ഭാര്യ എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്കെതിരെ നടന്നതെന്ന് പറയുന്ന ഈ ആരോപണത്തില്‍ ആശങ്കയില്ല. മീ ടു ക്യാമ്പയ്ന്‍ സ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ മറികടക്കാന്‍ നല്ലൊരു മാര്‍ഗമാണെന്നും മേതില്‍ ദേവിക പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവികയുടെ  പ്രതികരണം. പുരുഷന്‍മാര്‍ക്കെതിരെ പ്രകോപനമരമായ സന്ദേശങ്ങള്‍ അയക്കുന്ന സ്ത്രീകള്‍ക്കെതിരെയും ഇത്തരത്തില്‍ ഒരു ക്യാമ്പയ്ന്‍ ആവശ്യമല്ലെ?. നിരവധി ഘട്ടങ്ങളില്‍ മുകേഷേട്ടന്‍റെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. […]

മീ ടൂ ക്യാംപെയിനില്‍ കുരുക്കിലായ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

ന്യൂ​ഡ​ല്‍​ഹി: സി​നി​മാ സെ​റ്റി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്‍ നാ​ന പ​ടേ​ക്ക​റി​നെ​തി​രെ കേ​സെ​ടു​ത്തു. മും​ബൈ പോ​ലീ​സാ​ണ് പ​ടേ​ക്ക​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ത​നു​ശ്രീ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​നു​ശ്രീ​യു​ടെ പ​രാ​തി​യ​ല്‍ നാ​ന പ​ടേ​ക്ക​ര്‍, കൊ​റി​യോ​ഗ്ര​ഫ​ര്‍ ഗ​ണേ​ഷ് ആ​ചാ​ര്യ, നിര്‍​മാ​താ​വ് സ​മീ​ര്‍ സി​ദ്ദി​ഖ്, സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് സാ​രം​ഗ് എ​ന്നി​വ​ര്‍​ക്ക് വ​നി​താ ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. പ​ത്തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ […]

മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു. പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ‘എന്‍റെ പുരുഷ മേധാവികൾ’ എന്ന ലേഖനത്തിൽ […]

പരാതിക്കാരിയെ അറിയില്ല, താനങ്ങനെ ചെയ്യില്ല: മുകേഷ്

തിരുവനന്തപുരം: മീ ടു ക്യാമ്പയിനിലൂടെ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി നടനും എംഎല്‍എയുമായ മുകേഷ്. പരാതി പറഞ്ഞ പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. ഈ സംഭവം ഓര്‍ക്കുന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടു ക്യാമ്പയിന് താന്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. എല്ലാം രംഗത്തുമുള്ള സ്ത്രീകള്‍ ഇക്കാര്യത്തിന് മുന്നോട്ടുവരണം. തന്‍റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തിനുണ്ടാകും. ഫോണിലൂടെ താന്‍ മോശമായി സംസാരിച്ചുവെന്നാണ് ടെസ് ജോസഫ് എന്ന സ്ത്രീ പറയുന്നത്. […]

മുകേഷിനെതിരായ ആരോപണം: പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ കൊല്ലത്ത് വന്‍ പ്രതിഷേധം ഉയരുകയാണ്. എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എംഎല്‍എയുടെ കോലവും കത്തിച്ചു. അതേസമയം  പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്തുണ്ടായിരുന്ന മുകേഷിന്‍റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞു.  അതേസമയം, മുകേഷിനെതിരെ. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് ടെസ് ജോസഫ് കടുത്ത വിയോജിപ്പ് […]

മുകേഷിനെതിരെ ലൈംഗികാരോപണം; മറുപടിയുമായി താരം

മി ടൂ കാമ്പയിനിൽ കുടുങ്ങി മലയാളത്തിലെ പ്രമുഖ നടനും എം എൽ എ യുമായ മുകേഷ്. സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് ആണ് മുകേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. മി ടൂ ക്യാമ്പയിന്‍റെ ഭാഗമായി ട്വിറ്ററിലൂടെയാണ് ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  19വർഷങ്ങൾക്ക് മുൻപ് ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. രാത്രിയിൽ ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് തന്നെ ശല്യം ചെയ്തതായാണ് ഇവർ പറയുന്നത്. മുകേഷ് താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ […]

‘മീ ടു’ ക്യാംപെയ്‌നില്‍ കുടുങ്ങി കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന ‘മീ ടു’ ക്യാംപെയ്‌നില്‍ കുടുങ്ങി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്‍റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വെളിപ്പെടുത്തലുണ്ട്. വനിതാപത്രപ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത തുടക്കമിട്ട ബോളിവുഡിലെ രണ്ടാം ഘട്ട ‘മീ ടൂ’വില്‍ നടിമാരായ പൂജ ഭട്ടും കങ്കണ റണാവത്തും ചേര്‍ന്നിരുന്നു. ബോളിവുഡിനെ ചുട്ടുപ്പൊള്ളിച്ചിരിക്കുന്ന മീ ടൂ കാംപെയ്ന്‍ […]

മീ ടൂ ക്യാമ്പയിന് ഐക്യദാര്‍ഡ്യ മാര്‍ച്ചുമായി ഹോളിവുഡ്

ലോസ് ആഞ്ചല്‍സ്: ലൈംഗിക അതിക്രമത്തിനെതിരെ നടക്കുന്ന മീ ടൂ ക്യാമ്പയിന് ഐക്യദാര്‍ഡ്യ മാര്‍ച്ചുമായി ഹോളിവുഡ്. ലോസ് അഞ്ചല്‍സിലെ ഹോളിവുഡ് ബോളിവാഡ് തെരുവില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യം മുഴക്കിയുമാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം മാര്‍ച്ചില്‍ പങ്കെടുത്തത്. പരാതി നല്‍കി വര്‍ഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഫേസ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച്‌ നടത്തിയത്. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട് ഇത് ലോകം ഏറ്റെടുക്കുകയായിരുന്നു. […]