ന്യൂഡല്‍ഹി: മീ ടൂവില്‍ 2013ലെ നിയമപരിഷ്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ ചട്ടങ്ങള്‍ നിയമസമിത രൂപീകരിക്കും. മന്ത്രിമാരായ നിര്‍മല സീതാരാമന്, നിതിന്‍ ഗഡ്കരി, മേനക ഗാന്ധി എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുമായി നിരവധി പേര് രംഗത്തെത്തിയതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മീ ടൂ വെളിപ്പെടുത്തലുകളെ തുടര്‍ന്നു എം.ജെ. അക്ബര്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്ഥാനം […]
Tag: me too campaign
മീ ടുവിലൂടെ നടി ലക്ഷ്മി പറഞ്ഞ വ്യക്തി ആരാണ്? നടി തന്നെ വെളിപ്പെടുത്തുന്നു
മീ ടൂ ക്യാംപെയ്ന്‍ ശക്തമായി മുന്നേറുമ്പോള്‍ അമ്മയായും സഹനടിയായും തിളങ്ങുന്ന താരം ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തനിക്കും മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ആ വ്യക്തിയാരാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ലക്ഷ്മി തന്നെ ആ വ്യക്തിയാരാണെന്ന് വെളിപ്പെടുത്തുകയാണ്. സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് ലക്ഷ്മി വെളിപ്പെടുത്തിയിരുന്നത്. നിഖില്‍ മുരുകന്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് ലക്ഷ്മി പറയുന്നു. നേരത്തെ താന്‍ സംഭവം വെളിപ്പെടുത്തിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ അതിന്‍റെ സമയമായിരിക്കുന്നുവെന്നും നടി പറയുന്നു. പലപ്പോഴും ദുഖം ഉള്ളിലൊതുക്കി […]
ദിവ്യാ ഗോപിനാഥിന്‍റെ ആരോപണങ്ങളില്‍ സത്യമുണ്ട്; അലന്‍സിയര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ
മീ ടു വിവാദം രാജ്യത്തിനകത്ത് വിവിധ മേഖലകളെ പിടിച്ചു കുലുക്കുകയാണ്. മലയാള സിനിമാരംഗത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെതി രെയും വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്തെത്തുകയാണ്. നടനും ഇടതുപക്ഷ എം എൽ എ യുമായ മുകേഷിനെതിരെ ചലച്ചിത്ര സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ അalencieലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതിനു വിശദീകരണവുമായാണ് നടൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.നടി ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് ആണ് അലൻസിർ പറയുന്നത്.എന്നാൽ […]
മീ ടൂ വിവാദം; എംജെ അക്ബറിനെതിരായ കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരായ കുരുക്ക് മുറുകുന്നു. ഏഷ്യല്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ കോടതിയില്‍ മൊഴി നല്‍കും. അക്ബറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നവരും ദില്ലി പട്യാല കോടതിയില്‍ മൊഴി നല്‍കാനെത്തും. മീടു വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകരെ നിശബ്ദ്ധരാക്കി സഹമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ എം.ജെ.അക്ബര്‍ നല്‍കിയ മാനനഷ്ട കേസാണ് അദേഹത്തിന് തന്നെ കുരുക്കായി മാറുന്നത്. പ്രിയ രമണിക്കെതിരെ നല്‍കിയ കേസില്‍ അക്ബറിനെതിരെ മൊഴി നല്‍കാന്‍ […]
‘മീ ടു’ വിവാദത്തില്‍ കുടുങ്ങിയ അലന്‍സിയറെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
മീ ടു വിവാദത്തില്‍ കുടുങ്ങിയ നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും പരിഹാസവും. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ജട്ടിയിട്ടിറങ്ങുന്ന ഇവന്മാരുടെ തനി കൊണം ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു എന്നാണ് ചിലരുടെ പരിഹാസം. വിരലുമാത്രമല്ല ചൂണ്ടുന്നത് അല്ലേ എന്നും ചിലര്‍ പരിഹസിക്കുന്നു. ട്രോളര്‍മാരും അലന്‍സിയര്‍ക്കെതിരെ രംഗത്തെത്തി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ് അലന്‍സിയര്‍ മോശമായി പെരുമാറി എന്നാരോപിച്ച് രംഗത്തെത്തിയത്. പ്രൊടസ്റ്റിംഗ് ഇന്ത്യയെന്ന് സെറ്റിലാണ് ആരോപണം വന്നിരിക്കുന്നത്. ആദ്യ തവണ നടനില്‍ നിന്നും മോശം അനുഭവപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന […]
വിവാദമായി റോസിന്‍ ജോളിയുടെ മീ ടൂ; വിമര്‍ശനം കനത്തതോടെ പിന്മാറി
വിവാദമായി നടി റോസിന്‍ ജോളിയുടെ മീ ടു ക്യാമ്പെയ്ന്‍. പണം കടം വാങ്ങിയിട്ട് തിരിച്ചുതരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടു ക്യാമ്പെയ്‌ന് തുടക്കമിടുന്നു എന്ന അടിവരയോടെ നടി റോസിന്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു. മീ ടു എന്ന ഹാഷ് ടാഗിലായിരുന്നു ഈ പോസ്റ്റ്. തൊഴിലിടങ്ങളിലെ ലൈംഗീക പീഡനങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ തുടങ്ങിവച്ച ശക്തമായ മീ ടൂക്യാമ്പെയ്‌നെ പരിഹസിക്കുകയാണ് റോസിന്‍ ജോളി ചെയ്തതെന്ന വിമര്‍ശനം ഉയര്‍ന്നു. വില കുറഞ്ഞ നടപടിയാണിതെന്നും ധീരമായ ക്യാമ്പെയ്‌നെതിരെ പരിഹാസവുമായി എത്തിയത് തരം […]
അഞ്ജലി കേരളത്തിലല്ലേ താമസം..?സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടാഞ്ഞത് എന്തേ..?അഞ്ജലി മേനോന് മറുപടിയുമായി ബൈജു കൊട്ടാരക്കര
മി ടൂ ക്യാമ്പയിൻ വിവാദം ബോളിവുഡിൽ അലയടിക്കുകയാണ്.നാന പടേക്കര്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു. മലയാള സിനിമയിലും മി ടൂ ക്യാമ്പയിനുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാൽ ബോളിവുഡിൽ ലഭിക്കുന്ന സ്വീകാര്യത മലയാളത്തിൽ ലഭിക്കുന്നില്ലെന്ന പ്രതികരണവുമായി സംവിധായിക അഞ്ജലി മേനോൻ രംഗത്തെത്തി. മലയാള സിനിമാ സംഘടനകള്‍ക്കെതിരെയും അഞ്ജലി മേനോന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലാണ് അഞ്ജലി വിമര്‍ശനവുമായി രംഗത്തെത്തിയത്. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അഞ്ജലി മേനോന്‍ പറയുന്നു.എന്നാൽ […]
ഹൃത്വിക് റോഷനോടൊപ്പം ആരും അഭിനയിക്കരുത്; മീ ടൂ ക്യാമ്പെയ്നില്‍ കങ്കണ
മീ ടു ക്യാംപെയ്ന്‍ ബോളിവുഡില്‍ മൂര്‍ച്ചയേര്‍ന്നു. മുന്‍ കാമുകനും നടനുമായ ഹൃത്വിക് റോഷനെതിരെ നടി കങ്കണ റണാവത്ത് രംഗത്ത്. ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ പറയുന്നു. നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അവര്‍ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഇത് ഞാന്‍ ഹൃത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുതെന്നും […]
മീ ടൂ ക്യാമ്പയിനിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മീ ടൂ വിവാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സ്ത്രീകളോട് അന്തസ്സോടെ പെരുമാറേണ്ടത് എങ്ങനെയാണെന്ന് എല്ലാവരും പഠിക്കേണ്ട സമയമായെന്നാണ് മീ ടൂവിനെ പിന്തുണച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്. സ്ത്രീകളോട് അന്തസ്സായി പെരുമാറത്താവരുടെ അല്ലാത്തവരുടെ ഇടം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം – രാഹുല്‍ പറഞ്ഞു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മീ ടൂ ക്യാമ്പയ്‌ന്‍ വലിയൊരു പ്രസ്ഥാനമാണെന്ന് രാഹുല്‍ പറഞ്ഞത്. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല.
നിങ്ങള്‍ അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി എന്ത് ചെയ്തു?: അഞ്ജലി മേനോന്‍
മുംബൈ: തനുശ്രീ ദത്ത ബോളിവുഡില്‍ തുടങ്ങിവെച്ച മീ ടൂ ക്യാമ്പയ്ന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതിനിടെ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബെയിലെ സിനിമാ സംഘടനകള്‍. എന്നാല്‍ 15 വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചത്. ‘ഇതും നിലപാടാണ്, ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്’ അഞ്ജലി തന്റെ ബ്ലോഗിലൂടെ തുറന്നടിച്ചു. തന്‍റെ 19ാം […]










