”കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട്”..? ആമിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ വിവാദങ്ങള്‍ കൊണ്ട് ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ വിവാദങ്ങളെയൊന്നും ഗൗനിക്കാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ അടുത്ത പോസ്റ്റര്‍ പരസ്യമാക്കിയത്. ആമിയില്‍ മഞ്ജുവിനൊപ്പം യുവനായകന്‍ ടൊവീനോ തോമസുമുണ്ട്. മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് താടിയും മുടിയും വളര്‍ത്തിയ ടൊവീനോയും ചിത്രത്തിലുണ്ടെന്ന സര്‍പ്രൈസ് അവതരിപ്പിച്ചത്. ‘കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് ? അതിപ്പോ 17 പുരുഷന്മാരെയും 12 സ്ത്രീകളെയും 6 കുട്ട്യോളെയും, 3 നായ്ക്കളേം, ഒരു പൂച്ച്‌യേം 2 തത്തകളേം പ്രണയിച്ചിട്ടുണ്ട്’ […]

”ദിലീപും കാവ്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു”; മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ ”ഞാന്‍ 21-06-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച്‌ കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം […]

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ന്‍  മൂന്നുമണിയോടെയാണ്​ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്​. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപേക്ഷയും പൊലീസ് നല്‍കി. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്​. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണു […]

നടി ആക്രമിക്കപ്പെട്ട സംഭവം; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പോലീസ് ഇന്നു സമര്‍പ്പിക്കും.  അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉച്ചയ്ക്കു 12 മണിയോടെ കുറ്റപത്രം നല്‍കുന്നത്. കേസില്‍ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. നേരത്തേ തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു. മാത്രമല്ല സംഭവത്തിനു പിറകിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്‍റെ  നേതൃത്വത്തില്‍ വുമണ്‍ ഇന്‍ കലക്ടീവ് സിനിമയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയും ചെയയ്തിരുന്നു. വിപിന്‍ലാല്‍, പൊലീസുകാരന്‍ അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാണ്. അയ്യായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ […]

സിനിമാ രംഗത്തുള്ളവര്‍ കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നു: മഞ്ജു വാര്യരെ പരിഹസിച്ച്‌ കലാമണ്ഡലം ഹേമലത

തൃശൂര്‍: കേരള കലാമണ്ഡലം എം കെ കെ നായര്‍ പുരസ്കാരം ഇത്തവണ ലഭിച്ചത് നടി മഞ്ജു വാര്യര്‍ക്ക് ആയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നതിന് തുല്യമാണ് ഇത്തരം പ്രവണതകളെന്ന് ഹേമലത  പറഞ്ഞു. തുടര്‍ച്ചയായി സിനിമാ രംഗത്തുള്ളവര്‍ക്കാണ് ഈ   പുരസ്കാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനു പുരസ്കാരം നല്‍കിയിരുന്നു. കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചാണ് അഭിനേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്കാരങ്ങള്‍ നല്‍കുന്നത്. […]

ചിത്രീകരണം പുരോഗമിക്കുന്നു. ‘ആമി’ ഉടനെത്തും

മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി  ‘ ആമി’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ പോവുകയാണ്. പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത് .  ആമിയായി വേഷമിടുന്നത് മലയാളികളുടെ പ്രിയ നടി  മഞ്ജു വാര്യരാണ്. കമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ ആന്‍റ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മാധവിക്കുട്ടിയുടെ നാലപ്പാട് തറവാടായി ചിത്രീകരിച്ചിരിക്കുന്നത്  മനിശേരിയിലെ […]