തിരുവനന്തപുരം: രാജ്യത്ത് എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ശ്രമിക്കാറില്ല. കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് നോട്ടിനായി വരി നില്‍ക്കണമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇപ്പോഴിതാ, രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായ പെട്രോള്‍- ഡീസല്‍ വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ ട്രോളിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. മഴവില്‍ മനോരമ സംഘടിപ്പിച്ച’അമ്മ മഴവില്ല്’ മെഗാഷോയിലായിരുന്നു സംഭവം. അലാവുദീനായി ദുല്‍ഖര്‍ സല്‍മാനും ഭൂതമായി മോഹന്‍ലാലും സ്റ്റേജില്‍ ഒരുമിച്ചെത്തി. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാല്‍ മമ്മൂട്ടി വേദിയിലെത്തിയത്. ഭൂതമായി […]
Tag: Mammootty
മമ്മൂട്ടി ചിത്രം അങ്കിളിന്‍റെ പതിപ്പും ഇന്‍റര്‍നെറ്റില്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗീരിഷ് ദാമോദര്‍ സംവിധാനം ചെയ്ത ഈ ചിത്രം നടന്‍ ജോയ് മാത്യൂവിന്‍റെ തിരക്കഥയിലായിരുന്നു ഒരുക്കിയിരുന്നത്. കാര്‍ത്തിക മുരളീധരാണ് അങ്കിളില്‍ നായികയാവുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. എപ്രില്‍ 27ന് ഇന്ത്യയൊട്ടാകെയുളള തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും അഭിനയവുമാണ് ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നത്. അങ്കിള്‍ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ […]
‘അങ്കിളി’ന്‍റെ രാണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി
മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘അങ്കിളി’ന്‍റെ രാണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം കുടുംബ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നത്. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്ന ടാഗ്‌ലൈനോടെ വരുന്ന ചിത്രത്തില്‍ സിഐഎ ഫെയിം കാര്‍ത്തിക മുരളീധരന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഴഗപ്പന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍. ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന […]
ആകാംഷ നിറച്ച് മമ്മൂട്ടിയുടെ ‘അങ്കിള്‍’ട്രെയിലറെത്തി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് അങ്കിള്‍ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വ്യത്യസ്ഥമായൊരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ജോയ് മാത്യുവിന്‍റെ തിരക്കഥയിലാണ് അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അങ്കിളിനു വേണ്ടിയുളള മമ്മൂട്ടിയുടെ പുതിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. […]
പാര്‍വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് കമല്‍
കൊച്ചി: നടി പാര്‍വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. അമല്‍ നീരദ് ചിത്രം ബിഗ് ബിയില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് കമലിന്‍റെ വിമര്‍ശനത്തിനാധാരം. കൊച്ചി പഴയ കൊച്ചിയല്ല എന്ന സംഭാഷണം ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കമലിന്‍റെ വാദം. “കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം താന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ മട്ടാഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണമായി സഹകരിച്ചു. കൊച്ചിയെ ക്വട്ടേഷന്‍കാരുടെ നാടല്ലാതെ ചിത്രീകരിച്ച ഒരേയൊരു സിനിമയാണ് ഗ്രാമഫോണ്‍ […]
വൈ എസ് ആര്‍ റെഡ്ഡിയായി മമ്മൂട്ടി; ‘യാത്ര’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടി, ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ആര്‍ റെഡ്ഡിയായി വേഷമിടുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തെലുങ്ക് സ്റ്റൈലിലുള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്‍ക്കുന്ന ചിത്രമുള്‍പ്പെടുത്തിയ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. മെഗാസ്റ്റാര്‍ വൈ എസ് രാജശേഖര റെഡ്ഡിയായെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയെ പിന്തള്ളിയാണ് മമ്മൂട്ടി വൈ എസ് ആര്‍ റെഡ്ഡി ആകുന്നത്. മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ ഒമ്ബതിന് യാത്രയുടെ ചിത്രീകരണം ആരംഭിക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ കാലത്ത് […]
ജയില്‍ പശ്ചാത്തലമായി ഒരു മമ്മൂട്ടി ചിത്രം; ‘പരോളി’ന്‍റെ ട്രെയിലര്‍ പുറത്ത്
ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ‘പരോളി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അദ്ദേഹത്തിന്‍റെ അഭിനയത്തിലെ നാഴികക്കാലാകും പരോള്‍ എന്ന് ട്രെയിലറിലൂടെ വ്യക്തമാകുന്നു ചിത്രത്തില്‍ സഖാവ് അലക്സ് എന്നൊരു ധാരണക്കാരനായ കുടുംബനാഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. ജയില്‍ പശ്ചാത്തലമായി മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ ഇതിന് മുന്‍പ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കഥയും കഥാപശ്ചാത്തലങ്ങളുമായിരിക്കും ഇത്.
കോട്ടയം കുഞ്ഞച്ചന്‍ 2; പ്രഖ്യാപനം മമ്മൂട്ടിയെ പോലും തെറ്റിധരിപ്പിച്ചാണെന്ന്
തിരുവനന്തപുരം: മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന് പ്രഖ്യാപിച്ച ഉടന്‍ തന്നെ അതിന്‍റെ പേരില്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. രണ്ടാം ഭാഗം തുടങ്ങുന്നതിന് ആവശ്യമായ പകര്‍പ്പവകാശം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നേടിയിട്ടില്ലെന്ന ആരോപണവുമായി കോട്ടയം കുഞ്ഞച്ചന്‍റെ നിര്‍മ്മാതാവ് അരോമ മണി രംഗത്തെത്തി. മമ്മൂട്ടിയെ പോലും തെറ്റിധരിപ്പിച്ചാണ് അണിയറക്കാര്‍ ഈ പ്രഖ്യാപനം നടത്തിയതെന്നാണ് അരോമ മണി പറയുന്നത്. ഇവര്‍ക്ക് കോട്ടയം കുഞ്ഞച്ചന്‍ എന്ന പേര് ഉപയോഗിക്കാനാവില്ലെന്നും അത് പകര്‍പ്പവകാശ നിയമങ്ങളുടെ ലംഘനമാകുമെന്നും അരോമ മണി […]
പരീക്ഷ പേപ്പറിലും മമ്മൂട്ടി തന്നെ താരം
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാര്യം കൂടി. ഈ വര്‍ഷത്തെ സിബി എസ് സി ഏഴാം ക്ലാസ് പരീക്ഷയില്‍ മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യമുണ്ടായിരുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും […]
സഖാവ് അലക്സ് പൊളിച്ചു; ‘പരോളി’ന്‍റെ ടീസര്‍ പുറത്ത്
മമ്മൂട്ടി ചിത്രം ‘പരോളി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച് ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്‍റണി ഡിക്രൂസാണ്. സിനിമ എത്രമാത്രം കിടിലനായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. യഥാര്‍ത്ഥ കഥയുടെ ഒരു ഇന്‍സ്പിരേഷന്‍ ചിത്രമാണ് പരോള്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. ഇനിയയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും എത്തും. ജയില്‍ പശ്ചാത്തലമായുള്ള ചിത്രം യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളുടെ കഥയാണ് പറയുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ […]








