”ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്”; മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്‍റെ സൃഷ്ടിയാണ്- മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.  ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം  ”മധുവിനെ ആദിവാസി എന്നു വിളിക്കരുത്. […]

‘ക്യാപ്റ്റന്‍’തിയേറ്ററുകളിലേക്ക് ; അതിഥി വേഷത്തില്‍ മമ്മൂട്ടിയും

കൊച്ചി: ഫുട്ബോള്‍ താരമായ വിപി സത്യന്‍റെ ജീവിതകഥയുമായി ‘ക്യാപ്റ്റന്‍’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ നിറഞ്ഞാടുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാപ്റ്റന്‍ റിലീസ് ചെയ്യുമ്പോള്‍ ഫുട്ബോള്‍ ആരാധകരോടൊപ്പം മമ്മൂട്ടി ആരാധകരും സന്തോഷത്തിലാണ്. ക്യാപ്റ്റനില്‍ ജയസൂര്യയ്ക്കൊപ്പം മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നു. മമ്മൂട്ടിയും സത്യനും യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ നിമിഷം അതുപോലെ സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി […]

മാസ് പെര്‍ഫോമന്‍സുമായി മമ്മൂട്ടി; ‘മാസ്റ്റര്‍പീസ്’ ട്രെയിലര്‍ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. എഡ്‌വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി.  മമ്മൂട്ടി തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്. ഉണ്ണി മുകുന്ദന്‍റെ മികച്ച പ്രകടനവും ചിത്രത്തില്‍ പ്രതീക്ഷിക്കാം എന്ന സൂചനയും ട്രെയിലറില്‍നിന്ന് ലഭിക്കുന്നു.  സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. തന്‍റെ സ്ഥിരം ‘മുദ്രകളുമായി’ അദ്ദേഹവും ട്രെയിലറിലെ സാന്നിദ്ധ്യമാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  മുകേഷ്, കലാഭവന്‍ ഷാജോണ്‍, […]

അങ്കിള്‍ ആവാന്‍ മമ്മൂട്ടി എത്തുന്നു

ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുടെ  ആറോളം സിനിമകള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആരാധകര്‍ക്ക് ആവേശമായി അദ്ദേഹത്തിന്‍റെ  മറ്റൊരു സിനിമ കൂടി ചിത്രീകരണം ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന സിനിമയാണ് കോഴിക്കോട് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.  സിനിമയുടെ തിരക്കഥ നടന്‍ ജോയി മാത്യൂവിന്‍റെതാണ്.  സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.  കറുത്ത ഓവര്‍ കോട്ട് ധരിച്ച് താടിയും മുടിയുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. […]

മമ്മൂട്ടി എന്ന മഹാനടന്‍ വീണ്ടും…

വന്‍തിരകള്‍ നിറഞ്ഞ ജീവിതക്കടലില്‍ ഒരു പത്തേമാരിയുമായി മമ്മൂട്ടി. അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന്‍റെ കഥയാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി പറയുന്നത്.