മമ്മൂട്ടി എന്ന മഹാനടന്‍ വീണ്ടും…

വന്‍തിരകള്‍ നിറഞ്ഞ ജീവിതക്കടലില്‍ ഒരു പത്തേമാരിയുമായി മമ്മൂട്ടി. അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന്‍റെ കഥയാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി പറയുന്നത്. CI6E6UrUwAAGMkhമമ്മൂട്ടി എന്ന മഹാനടന്‍ നമ്മെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. അദ്ദേഹത്തിന്‍റെ നടന വൈഭവം കൊണ്ടു നിറഞ്ഞ എത്രയോ ചിത്രങ്ങളാണ് മലയാളിയുടെ മനസ്സ് നിറച്ചത്. ന്യൂഡല്‍ഹി, തനിയാവര്‍ത്തനം, നിറക്കൂട്ട്, 1921, യാത്ര, സുകൃതം, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പൊന്തന്‍മാട, മഹായാനം, സൂര്യമാനസം, അനന്തരം, മതിലുകള്‍, വിധേയന്‍, ഭൂതക്കണ്ണാടി, കാഴ്ച്ച, കറുത്തപക്ഷികള്‍, ഒരേകടല്‍, പാലേരിമാണിക്യം കഥപറയുമ്പോള്‍, മുന്നറിയിപ്പ് എന്നിങ്ങനെ മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത മുഖങ്ങളും ഭാവങ്ങളും ആവാഹിച്ചെടുത്ത് അവതരിച്ച എത്രയോ ചിത്രങ്ങള്‍.
ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ്, നേരറിയാന്‍ സി.ബി.ഐ, ബല്‍റാം v/s താരാദാസ്, ദി കിംഗ്, ദി ട്രൂത്ത് എന്നിങ്ങനെ ആക്ഷനും അഭിനയ മുഹൂര്‍ത്തങ്ങളും ഒത്തിണങ്ങിയ നായക കഥാപാത്രങ്ങളുമായി നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിച്ചവയാണ്. രാജമാണിക്യം, അണ്ണന്‍തമ്പി, തുറുപ്പുഗുലാന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, പട്ടണത്തില്‍ ഭൂതം, പോക്കിരി രാജ എന്നിങ്ങനെ ഹാസ്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി തന്‍റെ അഭിനയവൈഭവത്തിന് അതിരുകളില്ലായെന്ന് വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്.mammootty-pathemari-759

പത്തേമാരിയിലെ പള്ളിക്കല്‍ മാധവന്‍ എന്ന കഥാപാത്രമാണ് ഇപ്പോള്‍ നമ്മെ ഇക്കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചത്. മമ്മൂട്ടിയ്ക്ക് മാത്രം അനശ്വരമാക്കുവാന്‍ കഴിയുന്ന ഒരു കഥാപാത്രമെന്ന് അതിശയോക്തിയില്ലാതെ പറയുവാന്‍ കഴിയും. അക്ഷരാര്‍ത്ഥത്തില്‍ നടന്‍ കഥാപാത്രമായി പരകായ പ്രവേശം ചെയ്യുന്ന അവസ്ഥ. ഓള്‍ഡ് ജനറേഷനും ന്യൂ ജനറേഷനുമായി നിരവധിപേര്‍ക്ക് നായകപ്പട്ടം കല്‍പ്പിച്ചു നല്‍കുന്ന മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ കൃത്യമായ ഇടവേളകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത് ഇത്തരം മികച്ച കഥാപാത്രങ്ങളിലൂടെയാണ്. നമ്മുടെ യുവതാരങ്ങള്‍ ഈ വലിയ നടന്മാരില്‍ നിന്നും ഏറെ പഠിക്കുവാനുണ്ട്. അക്കാര്യത്തില്‍ യുവതലമുറ സുകൃതം ചെയ്തവരാണ്.pathemari-still1.jpg.image.784.410
ആദാമിന്‍റെ മകന്‍ അബു, കുഞ്ഞനന്തന്‍റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത വ്യത്യസ്തമായ ചിത്രമാണ് പത്തേമാരി. മികച്ച ഒരു ടീം വര്‍ക്ക് ഈ ചിത്രത്തില്‍ ഫീല്‍ ചെയ്യും. ജ്യൂവല്‍ മേരിയുടെ മികച്ച പ്രകടനമാണ് മറ്റൊരു പ്രത്യേകത. ശ്രീനിവാസന്‍, സിദ്ദിഖ് തുടങ്ങി വലിയൊരു താരനിരയുണ്ട് ചിത്രത്തില്‍. റസൂല്‍ പൂക്കുട്ടി, മധു അമ്പാട്ട്, ബിജിപാല്‍, വിജയ്ശങ്കര്‍ എന്നിങ്ങനെ പ്രതിഭാശാലികളുടെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമെന്ന് പത്തേമാരിയെ വിളിക്കാം. മഹാ അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കിലും അടുത്ത കാലത്തായി ആളുകളെ തിയേറ്ററിലേയ്ക്കാകര്‍ഷിക്കുന്ന ചില ചിത്രങ്ങളുണ്ടാകുന്നു. പ്രേമം, എന്ന് നിന്‍റെ മൊയ്തീന്‍, പത്തേമാരി.. മലയാള സിനിമ രക്ഷപെടുകയാണോ?

-കെ.ജയചന്ദ്രന്‍

content courtesy: http://cinemapathram.com/
prp

Related posts

Leave a Reply

*