അബു ജോണ്‍ കുരിശിങ്കലായി ഫഹദ്; ബിലാല്‍ എത്തുന്നത് ബോക്‌സോഫീസ് കീഴടക്കാന്‍

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ അഭിനയമായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്. സംവിധായകനായ അമല്‍ നീരദ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത് വമ്പന്‍ ചിത്രമായിരുന്നു. അമല്‍ നീരദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന് കഥ എഴുതിയത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബിഗ് ബിയില്‍ മനോജ് കെ ജയന്‍, ബാല, മംമ്‌ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചാണ്. അടുത്ത വര്‍ഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്നാണ് സൂചനകള്‍. അമല്‍ […]

ഒടുവില്‍ മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം പുറത്തായി

കൊച്ചി:67-ാം വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്‌സണല്‍ കുക്കായ ലെനീഷ് രംഗത്ത്. ‘ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ’, എന്ന് പല ഭാഗത്തുനിന്നും മമ്മൂട്ടിയോട് കാണുന്നവരൊക്കെ പറയാറുണ്ട്. എന്നാല്‍ അത്തരം സുഖിപ്പിക്കല്‍ ഇപ്പോള്‍ മമ്മൂക്കയ്ക്ക് തീരെ രസിക്കുന്നില്ലെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. പ്രായം 68ല്‍ എത്തി നില്‍ക്കുമ്പോഴും ഇപ്പോഴും നാല്‍പ്പതിന്‍റെ പ്രസരിപ്പാണ് താരത്തിന്. സൗന്ദര്യം നിലനിറുത്താന്‍ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്‍റെ രഹസ്യം എന്താണെന്നുമുള്ള ഏറെ കാലത്തെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കുക്ക് ലെനീഷ് […]

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ തോല്‍പ്പിച്ച് മമ്മൂക്കയുടെ സ്നേഹ

മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 7 ന് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമകളുടെ റിലീസുകള്‍ക്ക് വേണ്ടി ആഘോഷം നടത്തുന്നതിനെക്കാള്‍ മമ്മൂട്ടിയുടെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനായിരുന്നു ആരാധകരുടെ പദ്ധതികള്‍. പിറന്നാള്‍ ദിവസം ആരാധകര്‍ക്ക് മമ്മൂട്ടിയൊരു സര്‍പ്രൈസ് നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ പാതിരാത്രി ആശംസകളുമായെത്തിയ ഫാന്‍സിനെ നിരാശപ്പെടുത്താതെ മമ്മൂക്കയുടെ സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. Fan craze 🙏🙌 #megastar fans wishing […]

ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാനത്തെ മാരിവില്‍ ചിറകില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി […]

ലാലേട്ടാ, മമ്മൂക്കാ… സമയം കിട്ടുമ്പോള്‍ പ്രളയബാധിതരുടെ വീട്ടിലൊന്നു വരണം; വൈറലായൊരു പോസ്റ്റ്‌

പ്രളയദുരന്തത്തിന്‍റെ പശ്‌ചാത്തലത്തില്‍ മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ ഡോ.സുള്‍ഫി നൂഹ്. പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ട് മാനസികമായി തളര്‍ന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ഐ.എം.എ ആവിഷ്‌കരിക്കുന്ന പദ്ധതികളോട് ഇരുതാരങ്ങളും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് കത്തിലുള്ളത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് നൂഹ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ‘ലാലേട്ടനും മമ്മൂക്കയ്ക്കും  ഒരു തുറന്ന കത്ത് പ്രിയ ലാലേട്ടാ ,മമ്മുക്ക, സുഖമാണെന്നു കരുതുന്നു . കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന […]

മമ്മൂട്ടി തന്നെ ഒാണവും കൊണ്ടുപോവും! കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് ട്രോള്‍ മഴ

തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പതിവിന് വിപരീതമായി മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തുകയാണ് ഈ സിനിമയില്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കുട്ടനാടിന്‍റെ വശ്യമനോഹാരിതയാണ് മറ്റൊരു സവിശേഷത. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിങ്ങിന് മുന്നോടിയായുള്ള അവസാനഘട്ട വര്‍ക്കിലേക്ക് കടന്നിരിക്കുകയാണ്. യുവതാരങ്ങള്‍ മാത്രമല്ല ഇത്തവണത്തെ ഓണത്തിന് മാറ്റുരയ്ക്കാന്‍ മെഗാസ്റ്റാറുമുണ്ടാവും. കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായാണ് മമ്മൂട്ടി എത്തുന്നത്. സഹോദരിയായി അനു സിത്താരയും സുഹൃത്തായി ഷം ന കാസിമും കാമുകിയായി […]

ദുരിതബാധിതര്‍ക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മമ്മൂട്ടി എത്തിയിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ മമ്മൂട്ടി  പറഞ്ഞപോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ്. നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപ നല്‍കിയിരുന്നു. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം […]

സിനിമ കണ്ടോ കഥാപാത്രത്തെ വെച്ചോ വാപ്പച്ചിയെ വിലയിരുത്തരുത്: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ സ്ത്രീ  വിരുദ്ധതകളാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. അടുത്തിടെ മമ്മൂട്ടിയുടെ സിനിമയിലെ സ്ത്രീ വിരുദ്ധതത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് എന്നാല്‍ ഇപ്പോള്‍ അതിനെതിരെ മമ്മൂട്ടിയുടെ പുത്രന്‍ സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സിനിമ കണ്ട് വാപ്പച്ചിയെ വിലയിരുത്തരുത് എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സ്ത്രീകളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അപമാനിക്കുന്ന വ്യക്തിയല്ല വാപ്പച്ചി എന്നും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്. ആ സിനിമകളുടെ എഴുത്ത് അങ്ങനെ ആയിരുന്നതിനാലാണത്. വ്യക്തിപരമായി സ്ത്രീകളെ […]

അബ്രഹാമിന്‍റെ സന്തതികള്‍; മേക്കിങ് വീഡിയോ പുറത്ത്

തിയേറ്ററുകളില്‍ മികച്ച പ്രതികണത്തോടെ മുന്നേറുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ മേക്കിങ് വീഡിയോ പുറത്ത്. ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനിയാണ്. https://youtu.be/9m30hYycYOM ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം.

ബഡായി ബംഗ്ലാവിന്‍റെ അവസാന എപ്പിസോഡില്‍ ഈ താരരാജാക്കന്മാരും

അഞ്ച് വര്‍ഷത്തോളമായി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ബഡായി ബംഗ്ലാവ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള അവതരണവുമായിട്ടാണ് മുന്നേറിയിരുന്നത്. മറ്റു ചാനല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായൊരു അവതരണമായിരുന്നു ബഡായി ബംഗ്ലാവിനെ വേറിട്ടു നിര്‍ത്തിയിരുന്നത്. റേറ്റിങ്ങില്‍ ഇപ്പോഴും മുന്‍പന്തിയിലുളള പരിപാടി പര്യവസാനിപ്പിക്കുന്നതായുളള വാര്‍ത്ത പ്രേക്ഷകരില്‍ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ബഡായി ബംഗ്ലാവുമായി ബന്ധപ്പെട്ട് പുതിയൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്.   ബഡായി ബംഗ്ലാവ് പര്യവസാനിപ്പിക്കുകയാണെന്ന് രമേഷ് പിഷാരടി തന്നെയാണ് കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. അണിയറയില്‍ പ്രവര്‍ത്തിച്ചവരോടും പ്രേക്ഷകരോടും […]