കോഴിക്കോട്: ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് തെരഞ്ഞെടുപ്പ് റാലികള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി തുടങ്ങിയവരും ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. നരേന്ദ്രമോദി ഏപ്രില്‍ 12നാണ് കേരളത്തിലെത്തുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. സ്മൃതി ഇറാനി, ആര്‍ കെ സിങ് എന്നിവര്‍ ഒന്‍പതിനും സുഷമാ സ്വരാജ് രാജ്‌നാഥ് സിങ് എന്നിവര്‍ 11, 13 തീയതികളിലും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ […]

വയനാടിനെ ഇളക്കിമറിച്ച്‌ രാഹുലും പ്രിയങ്കയും; റോഡ് ഷോയില്‍ അണിനിരന്നത് പതിനായിരങ്ങള്‍

കല്‍പ്പറ്റ: രാഹുലും പ്രിയങ്കയും സംസ്ഥാനത്ത് ആദ്യമായി ഒരുമിച്ച്‌ വന്നപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ അത് ആവേശപ്പെരുമഴയായി പെയ്തിറങ്ങി. വയനാടിനെ മാത്രമല്ല കേരളത്തിന്‍റെ പലഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെയാണ് ഇത് ആവേശക്കൊടുമുടി കയറ്റിയത്. രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കുന്നതിനും നേരില്‍ കാണുന്നതിനും മുന്നണി പ്രവര്‍ത്തകര്‍ മാത്രമല്ല, വയനാടും പരിസര ജില്ലകളില്‍ നിന്ന് ജനം കല്‍പ്പറ്റയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇന്ന് പുലര്‍ച്ചെ മുതലേ ദൃശ്യമായത്. മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുത്ത നിയന്ത്രണവും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിച്ചെങ്കിലും, ഇതെല്ലാം സഹിച്ചുകൊണ്ടാണ് അവര്‍ എത്തിയത്. രാവിലെ പത്തോടെ കോഴിക്കോട് വിക്രം […]

എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണം: അല്‍ഫോന്‍സ് കണ്ണാന്താനം

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ ചുറുചിറുക്കുള്ള കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അല്‍ഫോന്‍സ് കണ്ണാന്താനത്തിന്‍റെ അഭ്യര്‍ത്ഥന. സെന്‍റ് തെരാസസ് കോളേജിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ത്ഥന നടത്തിയതിനൊടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശങ്ങളും നല്‍കിയാണ് മടങ്ങിയത്. തെരഞ്ഞെടുപ്പ് ഗോഥയില്‍ എറണാകുളത്തെ മറ്റ് സ്ഥാനാര്‍ഥികള്‍ പ്രായം കൊണ്ട് തന്നെക്കാള്‍ ചെറുപ്പമാണെങ്കിലും മനസ്സുകൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും താനാണ് കേമനെന്നാണ് കണ്ണന്താനത്തിന്‍റെ പക്ഷം. അതുകൊണ്ട് എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു സെന്‍റ് തെരാസസിലെ വിദ്യാര്‍ഥികളോട് കണ്ണന്താനത്തിന്‍റെ അഭ്യര്‍ഥന. തുടര്‍ന്ന് കുട്ടിക്കാലത്തെ കഷ്ടതയും പത്താം ക്ലാസിലെ മാര്‍ക്കും […]

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന് . ഇന്നലെ വരെ 154 പത്രികകൾ സമർപ്പിക്കപ്പെട്ടു. ഇന്ന് പത്രിക സമർപ്പിക്കുന്നവരിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയും ഉൾപ്പെടുന്നു. മൂന്ന് പ്രധാന മുന്നണികളുടെയും പ്രധാന സ്ഥാനാർത്ഥികൾ എല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. നാളെയാണ് സൂക്ഷമ പരിശോധന. മുൻകരുതൽ എന്ന നിലയിൽ പ്രധാന മുന്നണികൾ എല്ലാ മണ്ഡലങ്ങളിലും ഡമ്മി സ്ഥാനാർത്ഥിക്ക് കൂടി […]

സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയതി അടുത്ത സാഹചര്യത്തില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് മത്സരിക്കുന്നതെന്നും സരിത പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് തന്നെ തട്ടിപ്പുകാരിയാക്കിയാണ്. എന്താണ് ഫാക്‌ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല, സരിത പറയുന്നു.

സുരേഷ് ഗോപി നാളെ പത്രിക സമര്‍പ്പിക്കും

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന സുരേഷ് ഗോപി നാളെ രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് തൃശൂരിലേക്ക് പുറപ്പെടുക. സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ വച്ച്‌ മത്സ്യത്തൊഴിലാളികള്‍ കൈമാറും. തുടര്‍ന്ന് തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ നിന്നും പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്. നിലവില്‍ […]

വയനാട് ഒരുങ്ങി; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലേക്ക്, ഒപ്പം പ്രിയങ്കയും

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം രാഹുല്‍ വയനാട്ടിലേക്ക് തിരിക്കും. രാത്രി എട്ട് മണിയോടെ കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന രാഹുലും പ്രിയങ്കയും കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസിക്കുക. തുടര്‍ന്ന് നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് കല്‍പറ്റയിലേക്ക് പോകുക. തുടര്‍ന്ന് കളക്‌ട്രേറ്റിലെത്തി പത്രിക […]

കോണ്‍ഗ്രസിന്‍റെ ഏക സ്ത്രീ സാന്നിധ്യമായ രമ്യ ഹരിദാസിന് ആകെ ഉള്ളത് അരപ്പവന്‍ സ്വര്‍ണവും 22,816 രൂപയും

പാലക്കാട്: കോണ്‍ഗ്രസിന്‍റെ ഏക സ്ത്രീ സാന്നിധ്യമായ രമ്യ ഹരിദാസിന് ആകെ ഉള്ളത് അരപ്പവന്‍ സ്വര്‍ണവും 22,816 രൂപയും. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായാണ് 12,816 രൂപയും 10,000 രൂപയും ഉള്ളത്. ആലത്തൂരിലെ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാട്ട്, നൃത്തം,പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തിളങ്ങിയ രമ്യ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നപ്പോള്‍ ഏക സ്ത്രീ സാന്നിധ്യമാണ്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ രമ്യയ്ക്ക് ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 1,75,200 […]

തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചേക്കും

തിരുവനന്തപുരം: തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം ഇന്ന് ഉണ്ടായേക്കും. തൃശൂര്‍ സീറ്റ് നേരത്തെ ബി.ഡി.ജെ.എസിനാണ് നല്‍കിയിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നതോടെ തുഷാര്‍ അവിടേക്ക് മാറുകയായിരുന്നു

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം; ലക്ഷ്യംവെക്കുന്നത് ദക്ഷിണേന്ത്യയിലെ 133 സീറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ഒരു സന്ദേശം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അത് മറ്റൊന്നുമല്ല കോണ്‍ഗ്രസിന് മുന്നോട്ട് പോകണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ എംപിമാര്‍ വേണമെന്ന സന്ദേശം. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത് 133 സീറ്റാണ്. ഈ 133 സീറ്റില്‍ 100 എങ്കിലും പിടിച്ചെടുക്കാനായാല്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാം. മാത്രമല്ല, കോണ്‍ഗ്രസിന്‍റെ മുന്നോട്ടുളള പോക്ക് എളുപ്പമാവുകയും ചെയ്യും. 133 ല്‍ 100 എങ്കിലും കോണ്‍ഗ്രസും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുളള കക്ഷികളും പിടിക്കണമെന്നാണ് […]