പുല്‍വാമ ആക്രമണം നേരില്‍ കണ്ട ജവാന്‍റെ വാക്കുകള്‍

കാശ്മീര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണം നേരില്‍ കണ്ട സി.ആര്‍.പി.എഫില്‍ 43 മത് ബറ്റാലിയനിലെ ജോദുറാം ദാസ് (28) എന്ന ജവാന്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് . അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെ… ‘ജമ്മുവിലെ ക്യാമ്പില്‍ നിന്ന് ശ്രീനഗറിലേക്ക് ഞങ്ങളുടെ വാഹനവ്യൂഹം വെളുപ്പിന് 3ന് തിരിച്ചു. വാഹനങ്ങള്‍ വരിവരിയായി നീങ്ങുകയായിരുന്നു. 12 മണിക്കൂറോളം എവിടെയും നിര്‍ത്താതെ വാഹനം നീങ്ങി. അതിഭയങ്കരമായ മഞ്ഞുവീഴ്ചയും അതുപ്പുമുണ്ടായിരുന്നു. മഞ്ഞ് വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ക്യാമ്പില്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു. അതിനാലാണ് കയറാതിരുന്നത്. ഞങ്ങള്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. മൂന്ന് […]

പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ഇന്ത്യ; സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തിലാണ് സര്‍വകക്ഷി യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം. പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. എന്‍.ഡി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇത് രണ്ടാം തവണയാണ് സര്‍വകക്ഷി യോഗം വിളിക്കുന്നത്. 2016 സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കല്‍ […]

രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്, രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം: മേജര്‍ രവി

ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച്‌ സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ രാജ്യത്തെ എല്ലാ പൗരന്‍മാരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മേജര്‍ രവി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരിനെക്കുറിച്ച്‌ നമുക്ക് ഓര്‍മയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മേജര്‍ രവി പ്രതികരിച്ചത്. മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം ”മനുഷ്യത്വമില്ലാത്ത ഭീരുക്കളായ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍റെ എല്ലാ സഹോദരങ്ങള്‍ക്കും സല്യൂട്ട്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ ഒരുമിച്ച്‌ […]

‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി, അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും: കൊല്ലപ്പെട്ട സൈനികന്‍റെ പിതാവ്

ബീഹാര്‍: ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ട മറുപടി നല്‍കണം”- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവറാക്രമണത്തിനിടെ വീരമൃത്യു വരിച്ച ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശി രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവിന്റെ വാക്കുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. […]

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്‍റെ സ്വപ്നം നടക്കില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടും.  ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ 44 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ […]

ചേട്ടന്‍ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്, അഭിമാനിക്കുന്നു’; വസന്തകുമാറിന്‍റെ സഹോദരന്‍

വൈത്തിരി : തന്‍റെ ചേട്ടന്‍ രാജ്യത്തിനുവേണ്ടിയാണ് പോരാടി മരിച്ചത്. അതില്‍ അഭിമാനിക്കുന്നുവെന്നും കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍. വയനാട് ലക്കിടി സ്വദേശിയാണ് മരണപ്പെട്ട സൈനികന്‍ വി വി വസന്തകുമാര്‍. വൈകുന്നേരം അഞ്ച് മണിയോടെയാണ് മരണം സംബന്ധിച്ച്‌ ഔദ്യോദിക സ്ഥിരീകരണം ലഭിച്ചത്. വസന്തകുമാറിന്‍റെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സജീവന്‍. 18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് വീര്യമൃത്യു വരിക്കുന്നത്. ബറ്റാലിയന്‍ മാറ്റം ലഭിച്ചതിനെ തുടര്‍ന്ന്. അഞ്ച് […]

പുല്‍വാമ ഭീകരാക്രമണം; ചാവേര്‍ മുന്നൊരുക്കങ്ങള്‍ ഇന്‍റലിജന്‍സ് അറിഞ്ഞില്ല, വന്‍ സുരക്ഷാവീഴ്ചയെന്ന് ഗവര്‍ണര്‍

കശ്മീര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ സുരക്ഷാവീഴ്ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്‍റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. വൈകീട്ട് 3.25 നാണ് ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ അവന്തിപ്പൊരയില്‍ ജമ്മുകശ്മീരിന്‍റെ ചരിത്രത്തില്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്‌ഫോടക വസ്തുവുമായി വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച […]

പുല്‍വാമ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ക്ക് വീരമൃത്യു; 1980ന് ശേഷം കശ്മീരില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ മലയാളിയും കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് മരിച്ചത്. സിആര്‍പിഎഫിന്‍റെ എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലെ […]

 സുജ്വാന്‍ ഭീകരാക്രമത്തില്‍ പരുക്കേറ്റ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ശ്രീനഗര്‍: സുജ്വാന്‍ ഭീകരാക്രമത്തില്‍ പരുക്കേറ്റ ഗര്‍ഭിണിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. റൈഫില്‍ മാനായ നസീര്‍ അഹ്മദിന്‍റെ ഭാര്യക്കായിരുന്ന ഭീകരരുടെ വെടിയേറ്റത്. ഈ സമയം യുവതി ​28 ആഴ്​ച ഗര്‍ഭിണിയായിരുന്നു. പിറകില്‍ പരിക്കേറ്റ യുവതിയെ ഹെലികോപ്​റ്ററില്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിന്​ 2.5 കിലോ ഭാരമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന്​ കുഴപ്പമില്ലെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. ​ ഗുരുതര പരിക്കേറ്റ യുവതിക്ക്​ അടിയന്തര സിസേറിയന്‍ നടത്തിയാണ്​ കുഞ്ഞിനെ രക്ഷിച്ചത്​. കുഞ്ഞും മാതാവും സുഖമായിരിക്കുന്നു​വെന്നും ഡോക്​ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് […]

സൈനിക ക്യാമ്പ് ആക്രമണം; 5 ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്‍സ്പെക്ടര്‍ കുല്‍ദീപ് റോയ്, കോണ്‍സ്റ്റബിള്‍മാരായ തുഫൈല്‍ അഹമ്മദ്, രാജേന്ദ്ര നയിന്‍, പ്രദീപ് പാണ്ഡ, ജഗ്സിര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാലുപേര്‍ വെടിയേറ്റും ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണത്തിന് തുടക്കം. സിആര്‍പിഎഫ് ക്യാംപിനുനേരെ ഭീകരര്‍ ഗ്രാനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. അക്രമത്തില്‍ അഞ്ച് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റതായും ശ്രീനഗര്‍ ആസ്ഥാനമാക്കിയുള്ള സിആര്‍പിഎഫ് വാക്താവാണ്  മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ഭീകരരുടെ […]