കശ്മീരില്‍ ഏറ്റുമുട്ടല്‍;3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ബന്ധുവും കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഉള്ളതായി സംശയിക്കുന്നു പുല്‍വാമ ജില്ലയിലെ അഗ് ലാര്‍ കാന്തിയിലായിരുന്നു ഏറ്റുമുട്ടല്‍. രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളും സംഭവ സ്ഥലത്ത് നിന്നും സേന പിടിച്ചെടുത്തു. പ്രദേശത്ത് കേന്ദ്ര പൊലീസ് സേനയുടെ  ബറ്റാലിയനുകളും കശ്മീര്‍ പൊലീസും ഭീകരര്‍ക്കായി സംയുക്ത തിരച്ചില്‍ തുടരുകയാണ്.

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച പുര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. എട്ട് പേരടങ്ങുന്ന തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. ഹാജിന്‍ പ്രദേശത്ത് സംയുക്ത പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധനയ്ക്കെത്തിയതായിരുന്നു പട്രോളിംഗ് സംഘം.  ഏറ്റുമുട്ടല്‍ തുടരുകയാണ്.  

സൈനിക ക്യാമ്പിനു നേരെ ചാവേറാക്രമണം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ വിമാനത്താവളത്തിന് സമീപമുള്ള ബി.എസ്.എഫ് ക്യാമ്പിനു നേരെ ചാവേറാക്രമണം നടത്തിയ  രണ്ട് ഭീകരരെ   സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാല് മണിയോടെയാണ് നാല് ചാവേറുകള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ധരിച്ച്‌ ക്യാമ്പിലേക്ക് അതിക്രമിച്ച്‌ കടന്നത്.  ഉടന്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. സൈനികര്‍  മൂന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ബി.എസ്.എഫിന്റേയും  രജപുത് റൈഫിള്‍സിന്‍റെയും കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തി പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. […]