ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ സംഭവത്തില്‍ അടക്കം തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍റെ മൂന്ന് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. എന്നാല്‍ തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പോര്‍വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് ബോംബുകള്‍ വര്‍ഷിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകോപനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. […]

ഇന്ത്യയുടെ വെല്ലുവിളി നേരിടും; വേണ്ട സമയത്ത് തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ വെല്ലുവിളി നേരിടുമെന്നും വേണ്ട സമയത്ത് തിരിച്ചടി നല്‍കുമെന്നും പാകിസ്ഥാന്‍. പാകിസ്ഥാനെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്ന് വിദേശകാര്യമന്ത്രിമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ‘ഇന്ത്യ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാകിസ്താന്‍ പറഞ്ഞിരുന്നു. ഇന്ന് അവര്‍ അത് ചെയ്തിരിക്കുന്നു’- ഖുറേഷി പറഞ്ഞു. ഇതിന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കും. സ്വയം പ്രതിരോധത്തിനു പാകിസ്താന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു. ഇതിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സ്ഥിതിഗതികള്‍ […]

പു​ല്‍​വാ​മ ആക്രമണത്തില്‍ ത​ങ്ങ​ള്‍​ക്ക് പ​ങ്കി​ല്ല, അ​ടി​ച്ചാ​ല്‍ തി​രി​ച്ച​ടി​ക്കും: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്‍റെ മണ്ണില്‍നിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സര്‍ക്കാരിന്‍റെ താല്‍പ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാല്‍ പാകിസ്ഥാന്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ […]

നടി രേഷ്മ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭര്‍ത്താവിന്‍റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവാതെ കഴിഞ്ഞ കുറെ നാളുകളായി രേഷ്മ ഹാകിമാബാദിലെ പെഷ് വാറില്‍ സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ രേഷ്മ താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ എത്തിയ ഇയാള്‍ താരത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് അറിയിച്ചു. പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ ,’സോബല്‍ ഗോലുന’ എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും […]

നവാസ് ഷെരീഫിനെയും മകളേയും അടിയാള ജയിലിലേയ്ക്ക് മാറ്റും

ഇസ്ലാമാബാദ്: അവന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തേയും അടിയാള ജയിലിലേയ്ക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ നടത്തി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ. ലാഹോറിലെ അല്ലാമാ ഇക്ബാല്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഷെരീഫിനേയും മകളേയും വെള്ളിയാഴ്ചയായിരിക്കും അടിയാള ജയിലിലേയ്ക്ക് മാറ്റുന്നത്. വെള്ളിയാഴ്ച കാബിനറ്റ് ഡിവിഷന്‍ രണ്ട് ഹെലികോപ്റ്ററുകളാണ് എന്‍എബിക്ക് അനുവദിച്ചിരിക്കുന്നത്. നവാസും മറിയവും ലോഹോര്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നേരിട്ട് അടിയാള ജയിലിലേയ്ക്ക് ഇരുവരെയും മാറ്റുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജിയോ […]

സല്‍മാനെ ശിക്ഷിച്ചത് മുസ്ലിമായതിനാലെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ശിക്ഷിച്ചത് അദ്ദേഹം മുസ്ലിമായതിനാല്‍ എന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ” 20 വര്‍ഷം മുമ്പുള്ള കേസിലാണ് സല്‍മാന്‍ ഇന്ന് ശിക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമായിരിന്നുവെങ്കില്‍ ചെറിയ ശിക്ഷ മാത്രമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. വെറുതെ വിടാന്‍ പോലും സാധ്യതയുണ്ടായിരുന്നു എന്നും ഖ്വാജാ ആസിഫ് വ്യക്തമാക്കി. സല്‍മാനെ ശിക്ഷിച്ചതിലൂടെ വ്യക്തമാകുന്നത് […]