ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് തീപിടുത്തം; നൂറിലേറെ കാറുകള്‍ കത്തി നശിച്ചു

ചെന്നൈ: ചെന്നൈ നഗരത്തില്‍ പാര്‍ക്കിങ് സ്ഥലത്ത് വന്‍ തീപിടുത്തം. നഗരത്തിന് സമീപമുണ്ടായ തീപിടുത്തത്തില്‍ നൂറിലേറെ കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്. ഒപ്പം കാറ്റും കൂടി ആയതോടെ അപകടത്തിന്‍റെ തീവ്രതയേറി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിനടുത്തായി ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിതെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. നിലവില്‍ തീ അണച്ചിട്ടുണ്ടെങ്കിലും കനത്ത പുകയില്‍ മുങ്ങിയിരിക്കുകയാണ് സമീപ പ്രദേശങ്ങള്‍. […]

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി മേയര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സാധ്യതയുണ്ടെന്ന സംശയമുന്നയിച്ച്‌ മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുര്‍ഗന്ധവും പടര്‍ന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞമാസവും […]

കൊച്ചിയിലെ തീപിടിത്തം; അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് കണ്ടെത്തല്‍

കൊച്ചി: കൊച്ചിയില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് കണ്ടെത്തല്‍. ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്കൂട്ടില്‍ നിന്നുമാണ് തീപടര്‍ന്നത്. വെന്‍റിലേഷനുകള്‍ കുറവായിരുന്നു. ഉണ്ടായിരുന്ന വെന്‍റിലേഷനുകള്‍ അലുമിനിയം ഷീറ്റുകള്‍ കൊണ്ട് മൂടിയിരുന്നതിനാല്‍ തീ പടരുന്നതിന്‍റെ ആഴം കൂട്ടിയെന്നും കണ്ടെത്തി. അന്വേഷണത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം കളക്ടര്‍ക്ക് സമര്‍പ്പിക്കും. കൊച്ചിയില്‍ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. 2006ലാണ് കമ്പനി ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നേടിയത്. പിന്നീട് ഒരിക്കല്‍പ്പോലും […]

കൊച്ചി നഗരത്തിലെ അഗ്നിബാധ; അഞ്ച് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു, തീ നിയന്ത്രണ വിധേയം

കൊച്ചി: കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് രാവിലെ മുതല്‍ നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്. അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടര്‍ന്നു. കെട്ടിടത്തിന്‍റെ താഴെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്‌തിരുന്നത്. പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്‍റെ അഞ്ച് നിലയും പൂര്‍ണമായുംകത്തിനശിച്ചു. അപകടം ഒഴിവാക്കാന്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തീ നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്ന് […]

ഡല്‍ഹിയിലെ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു

കൊച്ചി: ഡൽഹി കരോൾബാഗിൽ നടന്ന തീപിടുത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹം  നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ബന്ധുവിന്‍റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ആലുവ ചേരാനല്ലൂർ സ്വദേശിയായ നളിനി മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരുടെ മൃതദേഹമാണ് എത്തിയത്. മൃതദേഹങ്ങൾ ആദ്യം ചേരാനല്ലൂരിലെ തറവാടായ നളിനിയമ്മയുടെ വസതിയിലേക്കാണ് കൊണ്ട് പോകുക.നളിനിയമ്മയുടെയും വിദ്യാസാഗറിന്‍റെയും സംസ്കാര ചടങ്ങുകൾക്ക് ശേഷമാകും ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വസതിയിലേക്ക് കൊണ്ട് പോകുക. ഡൽഹിയിലുള്ള മറ്റ് ബന്ധുക്കൾ 11 മണിക്കാണ് എത്തുക. കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ […]

ദില്ലിയില്‍ വീണ്ടും തീപിടിത്തം; 250 കുടിലുകള്‍ അഗ്നിക്കിരയായി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്ക‌ാണ‌് സംഭവം. 200 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒരു സ്ത്രീക്ക‌് പരിക്ക‌ുണ്ട‌്. ഷോര്‍ട്ട‌് സര്‍ക്യൂട്ടാണ‌് അപകട കാരണമെന്നാണ‌് പ്രാഥമിക വിവരം. 26 ഫയര്‍ഫോഴ‌്സ‌് യൂണിറ്റുകള്‍ ചേര്‍ന്ന‌് രണ്ട‌് മണിക്കൂര്‍ ശ്രമിത്തിനെടുവിലാണ‌് തീ നിയന്ത്രണ വിധേയമാക്കിയത‌്. ഇന്നലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു

ഡല്‍ഹി തീപിടിത്തം: മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും

തിരുവനന്തപുരം: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച വീട്ടിലെത്തിക്കും. ബുധനാഴ്ച പുലര്‍ച്ചെ 5.10ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ചിലവിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി സ്വ​ദേ​ശി ജ​യ​ശ്രീ (53), ഇ​വ​രു​ടെ അ​മ്മ നളിനി​യ​മ്മ, ബ​ന്ധു വി​ദ്യാ​സാ​ഗ​ര്‍ എ​ന്നി​വ​രാ​ണ് ദുരന്തത്തില്‍ മരിച്ച മലയാളികള്‍. ജയശ്രീയുടെ മരണം പുലര്‍ച്ചെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ […]

ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്ത​ത്തി​ല്‍ മരി​ച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ മൂ​ന്നു പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി സ്വ​ദേ​ശി ജ​യ​ശ്രീ (53), ഇ​വ​രു​ടെ അ​മ്മ ന​ളി​നി​യ​മ്മ, ബ​ന്ധു വി​ദ്യാ​സാ​ഘ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം ന​ളി​നി​യ​മ്മ​യേ​യും വി​ദ്യാ​സാ​ഘ​റി​നെ​യും സം​ബ​ന്ധി​ച്ച്‌ വി​വ​ര​മി​ല്ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​ളി​നി​യ​മ്മ​യു​ടേ​യും വി​ദ്യാ​സാ​ഘ​റി​ന്‍റെ​യും മരണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ന​ളി​ന​യ​മ്മ​യു​ടെ മറ്റൊ​രു മ​ക​ളു​ടെ മ​ക​ളു​ടെ ക​ല്യാ​ണ​ത്തി​നാ​യാ​ണ് മ​ല​യാ​ളി സം​ഘം ഡ​ല്‍​ഹി​യി​ല്‍ […]

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മരിച്ചവരില്‍ ഒരു മലയാളിയും, രണ്ട് പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഒമ്പത് പേരില്‍ ഒരു മലയാളിയും. എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് (53) മരിച്ചത്. ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ 25 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.   മലയാളികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ താമസമുണ്ടായിരുന്നു. അതേസമയം ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ പത്തംഗ മലയാളി കുടുംബം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു.  ഈ സംഘത്തിലുള്ള നളിനിയമ്മ, […]

തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

തൃ​ശ്ശൂ​ര്‍: തെ​ക്കേ​ക്ക​ര​യി​ല്‍ അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് വീ​ടി​ന് തീപി​ടി​ച്ചു. തീയണയ്ക്കാ​ന്‍ വ​ന്ന നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. സമീപവാസികളായ കു​റൂ​വീ​ട്ടി​ല്‍ ജോയിക്കും, കൂ​പ്ലി​ക്കാ​ട​ന്‍ അ​ര​വി​ന്ദാ​ക്ഷ​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആശുപത്രിയില്‍ പ്രവേ​ശി​പ്പി​ച്ചു. പുലര്‍ച്ചെ ആറോ​ടെ​യാ​ണ് സം​ഭ​വം. തെ​ക്കേ​ക്ക​ര ചീ​നാ​ത്ത് മ​ണി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ​ഭാ​ഗ​ത്താ​ണ് തീ പടര്‍ന്ന​ത്.  മ​ണി​യു​ടെ ഭാ​ര്യ സു​ഷി​ത സ്റ്റൗ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് ചോ​രു​ന്ന ശ​ബ്ദം കേ​ട്ടു. പെ​ട്ടെ​ന്നു​ത​ന്നെ തീ ​ആളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് യുവതിയും ര​ണ്ട് മ​ക്ക​ളും ഭര്‍ത്താവ് മ​ണി​യും പു​റ​ത്തേ​യ്ക്ക് ഓ​ടി […]