മുംബൈയില്‍ വന്‍ തീപിടിത്തം; നാല് കിലോമീറ്ററോളം തീ പടര്‍ന്നു

മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിലാണ് തീപിടിത്തമുണ്ടായത്. നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളപായം ഉണ്ടായിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് 6.21 ഓടെയാണ് തീ പടര്‍ന്ന് പിടിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. വനത്തിനോട് ചേര്‍ന്നുള്ള ഹൗസിംഗ് സൊസെറ്റികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുംബൈയിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശമാണിത്. […]

ഉറങ്ങിക്കിടന്ന പെണ്‍കുട്ടി പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍

കൊട്ടാരക്കര: മുറിയില്‍ ഉറങ്ങിക്കിടന്ന പത്താം ക്ലാസുകാരി പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍. കൊട്ടാരക്കര മുട്ടറ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റിരിക്കുന്നത്. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ വീടിനു പുറത്തു കണ്ടെത്തിയ പെണ്‍കുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍ക്കുട്ടിയുടെ നില ഗുരുതരമല്ല. രാത്രിയില്‍ വീട്ടിലെത്തിയ രണ്ടു യുവാക്കളാണ് തന്നെ വീട്ടില്‍ നിന്നും വലിച്ചിറക്കി പൊള്ളലേല്‍പ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് […]

കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; മരണം 44 ആ​യി

കാലിഫോ​ര്‍​ണി​യ: കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മരി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. വ​ട​ക്ക​ന്‍ കാലി​ഫോ​ര്‍​ണി​യ​യി​ല്‍ 42 പേ​രും ദ​ക്ഷി​ണ ക​ലി​ഫോ​ര്‍​ണി​യ​യില്‍ ര​ണ്ടു പേ​രും മ​രി​ച്ചു.  ഇ​രു​നൂ​റി​ല​ധി​കം പേ​രെ കാണാ​താ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ല്‍ പാ​ര​ഡൈ​സ് ന​ഗ​രം ക​ത്തി​യ​മ​ര്‍​ന്നു. 1.17 ല​ക്ഷം ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ക​ത്തി​ നശി​ച്ച​ത്. 6,453 വീ​ടു​ക​ളെ തീ ​വി​ഴു​ങ്ങി. ദു​ര​ന്ത​ത്തെ നേ​രി​ടാ​ന്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അടിയന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാലിഫോ​ര്‍​ണി​യ ഗ​വ​ര്‍​ണ​ര്‍ ജെ​റി ബ്രൗ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. അതേസമയം 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ […]

നെയില്‍ പൊളീഷ് റിമൂവറിന് തീ പിടിച്ച്‌ പത്തൊമ്പതുകാരിക്ക് പൊള്ളലേറ്റു

ഗ്ലെന്‍ഫീല്‍ഡ്: നെയില്‍ പൊളീഷ് തുടച്ച്‌ മാറ്റുന്നതിന് ഉപയോഗിച്ച റിമൂവറിന് തീ പിടിച്ച്‌ പത്തൊമ്പതുകാരിക്ക് പൊള്ളലേറ്റു. മായ എഡ്വാര്‍ഡ്‌സിനാണ് പൊളീഷ് റിമൂവറില്‍ നിന്നും അപകടമുണ്ടാത്. നെയില്‍ പൊളീഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്നത്. ധൃതിയില്‍ റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടരുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയുടെ പെട്ടന്നുള്ള ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായത്. മായയ്ക്ക് ലെയ്സ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ഗുരുതര പൊള്ളലിനുള്ള ചികില്‍സ പുരോഗമിക്കുകയാണ്. നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ […]

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സൂചന; 2 പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​വി​ള ഫാ​മി​ലി പ്ലാ​സ്റ്റി​ക്സ് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യെ​ന്ന് സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചി​റ​യി​ന്‍​കീ​ഴ്, ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​വ​രി​ലൊ​രാ​ള്‍ ലൈ​റ്റ​ര്‍ വാ​ങ്ങി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ച്ച​തി​ന്‍റെ വൈ​രാ​ഗ്യം ഇ​വ​ര്‍​ക്ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍ ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നാ​ണ് ലൈ​റ്റ​ര്‍ വാ​ങ്ങി​യ​തെ​ന്നും സം​ഭ​വ​ദി​വ​സം രാ​ത്രി ഫാ​ക്ട​റി​ക്കു സ​മീ​പം ഇ​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഫാ​ക്ട​റി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ട മൂ​ന്ന് പേ​രെ​യും അ​ന്നേ​ദി​വ​സം […]

ഫാ​​​മി​​​ലി പ്ലാ​​​സ്റ്റി​​​ക്സിലെ തീപിടിത്തം; നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണ്‍​വി​​​ള ഫാ​​​മി​​​ലി പ്ലാ​​​സ്റ്റി​​​ക്സ് ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്തവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു. കമ്പനിക്ക് നോട്ടീസ് നല്‍കാനാണ് ബോര്‍ഡിന്‍റെ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്‍കുമെന്നും ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നുമാണ് ബോര്‍ഡിന്‍റെ നിര്‍ദേശം. മറുപടി പരിശോധിച്ച ശേഷം നടപടികള്‍ സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് നോട്ടീസ്. മുന്‍പുണ്ടായ അപകടങ്ങളെക്കുറിച്ച്‌ അറിയിക്കാത്തതിനേക്കുറിച്ച്‌ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, പ്രദേശത്ത് ഇപ്പോള്‍ വായു മലിനീകരണം ഇല്ലെന്നും ഇന്നും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഫാമിലി പ്ലാസ്റ്റിക്‌സിലെ തീയണച്ചു; കമ്പനി അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിലെ തീയണച്ചു. 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണും നിര്‍മാണ യൂണിറ്റും പൂര്‍ണമായും കത്തിനശിച്ചു. ഫാക്ടറിയിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. അതേസമയം, ഫാമിലി പ്ലാസ്റ്റിക്‌സ് അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. അഗ്നിശമന സേനയുടെ എന്‍ഒസി നേടിയിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രദീപ് പറഞ്ഞു. ആവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും കമ്പനിയിലുണ്ടായിരുന്നില്ലെന്നും പ്രദീപ്. കേരളത്തിലെ ഏറ്റവും വലിയ തീപിടിത്തമാണ് ഉണ്ടായതെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. തീപിടിത്തത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി […]

ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഒാ​ഫീ​സി​ന് തീ​യി​ട്ടു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. മീത്തലെ കുന്നോത്തുപറലെ കോണ്‍ഗ്രസിന്‍റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്‍റെ താഴത്തെ നില തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സിപിഐ എം പ്രവര്‍ത്തകന്‍റെ വീടിന് തീയിട്ടു; പെണ്‍കുട്ടിക്ക് പൊള്ളലേറ്റു

മലപ്പുറം: സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ കുറിയന്‍റെ പുരക്കല്‍ സൈനുദ്ദീന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. 40 ശതമാനത്തോളെ പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും വീട്ടുപകരണങ്ങള്‍ […]

മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം; 2 കുട്ടികള്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ മരിച്ചത്. വെള്ളിയാഴ്​ച രാത്രിയോടെയാണ്​ കെട്ടിടത്തില്‍ തീപിടത്തമുണ്ടായത്​. സംഭവം നടന്ന ഉടന്‍ തന്നെ ഫയര്‍ഫോഴ്​സ്​ സ്ഥലത്തെത്തി. രണ്ട്​ മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ ഫയര്‍ഫോഴ്​സിന്​ തീയണക്കാനായത്​. കെട്ടിടത്തിലെ എ.സിയില്‍ നിന്നാണ്​ തീപടര്‍ന്നതെന്നാണ്​ സൂചന. കെട്ടിടത്തിന്‍റെ ഒന്നാംനിലയിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​. പിന്നീട്​ രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നുവെന്ന്​ ഫയര്‍ഫോഴ്​സ്​ അറിയിച്ചു.