ഏവരുടെയും മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താര സുന്ദരി പ്രിയാമണി വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറയുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതിന്‍റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങി ഈ അഭിനേത്രി. അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് തന്‍റെ ഭർത്താവ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി പറഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുള്ള താരത്തിന്‍റെ ഈ തീരുമാനം ആരാധകരെ ഏറെ സന്തോഷത്തിലാക്കുന്നതായിരുന്നു. അതേസമയം സിനിമയില്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ ഇനി തന്നെ കിട്ടില്ലെന്ന് പ്രിയാമണി പറഞ്ഞു. ഭര്‍ത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളവര്‍ക്കും […]
Tag: Features
നയന്‍താര എല്ലാ സ്ത്രീകള്‍ക്കും പ്രോത്സാഹനം: മഞ്ജിമ
പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന താരമാണ് നയന്‍താര. നടി മഞ്ജിമയുടെ ഇതുതന്നെയാണ് പറയുന്നത്. നയന്‍താര എല്ലാ സ്ത്രീകള്‍ക്കും പ്രോത്സാഹനമാണെന്ന് മഞ്ജിമ പറയുന്നു. നയന്‍താരയുടെ പുതിയ ചിത്രമായ കോലമാവ് കോകിലയെ പ്രശംസിച്ചാണ് മഞ്ജിമ എത്തിയിരിക്കുന്നത്. നെല്‍സണ്‍ നിങ്ങളെയോര്‍ത്ത് ഒരുപാട് സന്തോഷം തോന്നുന്നു. ഗംഭീരമായൊരു സിനിമയാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഈ സിനിമ കണ്ട് ഞാന്‍ ചിരിക്കുകയും കരയുകയും ചെയ്തു. സിനിമ ഉടനീളം ഇഷ്ടപ്പെട്ടു.ഈ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നുവെന്നും മഞ്ജിമ പറയുന്നു. നിങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ച […]
സാര്‍ വിളിച്ചില്ലെങ്കിലും ഞാന്‍ നടിയാകും’; ലാല്‍ ജോസിന് അനുശ്രീയുടെ മറുപടി
മലയാളി പ്രേക്ഷകർക്കെല്ലാം ഏറെ പ്രിയങ്കരിയായ നായികയാണ് അനു ശ്രീ ലാല്‍ജോസിന്‍റെ ഡയമണ്ട് നെക്‌ളേസ് എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനുശ്രീക്ക് എന്നും ഒരു പ്രത്യേക സ്ഥാനം തന്നെ ആണുള്ളത്. തന്‍റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്. ‘റിയാലിറ്റി ഷോ വിജയിച്ചാലും നിന്നെ ഞാന്‍ നായികയാക്കില്ലെങ്കില്‍ നീ എന്ത് ചെയ്യും’ എന്ന ലാല്‍ ജോസിന്‍റെ തമാശ ചോദ്യത്തിന് മറുപടിയായി […]
“ഞാനും അതുപോലെയാണ്.ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്”: നയന്‍താര
തന്‍റെ സിനിമകളെ പ്രൊമോട്ട് ചെയ്യാന്‍ ചാനലുകള്‍ കേറിയിറങ്ങുന്ന നടിയല്ല നയന്‍താര. എന്നാല്‍ ഇപ്പോള്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോകോ സിനിമയ്ക്ക് വേണ്ടി നയന്‍താരയും ശിവകാര്‍ത്തികേയനും അനിരുദ്ധും വിജയ് ടിവിയില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് സ്വന്തം അനുഭവങ്ങളും നയന്‍താര ആരാധകര്‍ക്കായി തുറന്നുപറഞ്ഞു. ”ഓരോ ദിവസവും ലോകം നിങ്ങളെ കാണുന്നത് ഓരോ തരത്തിലാണ്. ഇന്ന് ഒരു ദിശയില്‍ നോക്കി കാണുന്നുണ്ടെങ്കില്‍, മറ്റൊരു ദിനം അതിന് വിപരീതമായിരിക്കും. ഇന്ന് നിങ്ങളെ ചിലര്‍ക്ക് ഇഷ്ടമായിരിക്കും. നാളെ അവര്‍ക്ക് നിങ്ങളോട് വെറുപ്പായിരിക്കും. […]
കമല്‍ഹാസനൊപ്പം അഭിനയിച്ചതില്‍ അഭിമാനമാണ്; പക്ഷേ ഒരു പ്രശ്‌നമുണ്ട്: ആന്‍ഡ്രിയ
കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്‍ഡ്രിയയും എത്തുന്നുണ്ട്. കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്‌നമുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ‘അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരും. അത് നമ്മളെ നിരാശരാക്കി കളയും. പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ, […]
സൈബര്‍ ആക്രമണങ്ങള്‍ക്ക് താനും ഇര; വെളിപ്പെടുത്തലുമായി ബാലതാരം മീനാക്ഷി
സൈബര്‍ ആക്രമണങ്ങള്‍ക്ക് താനും ഇരയാണെന്ന വെളിപ്പെടുത്തലുമായി ബാലതാരം മീനാക്ഷി. തന്‍റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ അവഹേളിക്കുന്നുവെന്നാണ് മീനാക്ഷിയുടെ പരാതി . ആ ഫേസ്ബുക്ക് പേജില്‍ വന്നുനിറയുന്നത് അശ്ലീല കമന്‍റുകളുമാണ് .മീനാക്ഷി-മീനു-ഒപ് എന്നു പേരിലുള്ള പേജില്‍ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടില്‍ വന്നുനിറയുന്ന കമന്‍റുകള്‍ വളരെ അശ്ലീലമാണ് . മാസങ്ങള്‍ക്കു മുന്‍പ് മീനാക്ഷിയുടെ അച്ഛന്‍ അനൂപ് ഈ ഫേക്ക് പേജിനെക്കുറിച്ച് കോട്ടയം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും . […]
ദൈവം അമ്പലത്തിലോ പള്ളിയിലോ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നയാളല്ല താനെന്ന്‍ രഞ്ജിനി
ദൈവം അമ്പലത്തിലോ പള്ളിയിലോ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്ന ആളല്ല താനല്ലെന്ന് ഗായിക രഞ്ജിനി. ‘അഹം ബ്രഹ്മാസ്മി’ എന്ന തത്വത്തിലാണ് തനിക്ക് താൽപര്യമെന്നും രഞ്ജിനി ജോസ് പറഞ്ഞു.ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു രഞ്ജിനി തുറന്നു പറഞ്ഞത്. തന്‍റെ അച്ഛനും അമ്മയും വ്യത്യസ്ത വിശ്വാസങ്ങളില്‍നിന്ന് വന്നതിനാല്‍ തന്‍റെ ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ലെന്നും സമൂഹത്തില്‍ ജാതിയെയും മതത്തെയും ചൊല്ലി ആളുകള്‍ വഴക്ക് കൂടുന്നത് കാണുമ്പോൾ ചില അവസരങ്ങളില്‍ ദേഷ്യവും മറ്റു ചിലപ്പോള്‍ ചിരിയും വരാറുണ്ടെന്ന് രഞ്ജിനി പറയുന്നു. ‘എന്‍റെ വീട്ടില്‍ മതത്തെക്കുറിച്ച് […]
‘എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് പേടിയുണ്ട്, എനിക്ക് ഇങ്ങനെയേ പറ്റൂ’: പാര്‍വ്വതി
സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ചതുമുതല്‍ വേട്ടയാടപ്പെട്ട നടിയാണ് പാര്‍വ്വതി. ഇറങ്ങിയ സിനിമകള്‍ എല്ലാം പരാജയമായിരിക്കുന്ന ഈ വേളയില്‍ മനസ് തുറന്നിരിക്കുകയാണ് പാര്‍വ്വതി. അഭിനയിച്ച സിനിമയിലും ഏറെ വെല്ലുവിളി നേരിട്ടു. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ട്. എന്നാല്‍, എന്‍റെ സ്വഭാവം അവര്‍ക്കെല്ലാം നന്നായി അറിയാം. സത്യം മൂടിവയ്ക്കാനും കണ്ടില്ലെന്നു നടിക്കാനും എനിക്കാകില്ലെന്ന് അവര്‍ക്കറിയാം. അതൊരു കെമിക്കില്‍ റിയാക്ഷന്‍ പോലെയാണ്. മറ്റൊരു തരത്തിലാകാന്‍ എനിക്കറിയില്ല. ഇങ്ങനെയേ പറ്റൂ. എന്‍റെ മനസാക്ഷിയോട് കള്ളം പറയേണ്ട അവസ്ഥ വന്നാല്‍ അതിനു […]
‘എന്‍റെ ജാതകദോഷം കൊണ്ടാണ് ലോഹിതദാസ് മരിച്ചതെന്ന് അവര്‍ പറഞ്ഞു’; ഉണ്ണി മുകുന്ദന്‍
വിനു മോഹനും ഭാമയും ഒന്നിച്ച ചിത്രമായിരുന്നു നിവേദ്യം. ലോഹിതദാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയമായില്ല. പക്ഷേ, നിവേദ്യത്തില്‍ നായകനാകേണ്ടിയിരുന്നത് യുവതാരം ഉണ്ണി മുകുന്ദന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നടന്‍ തന്നെയാണ് കേരളകൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമരംഗത്തു നിന്ന് തന്നെ വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു കൊണ്ടാണെന്ന് വരെ ചിലര്‍ […]
ഫഹദിന്‍റെ കൂടെ സിനിമയ്ക്ക് പോകാനാണ് ഇഷ്ടം. പക്ഷെ നടക്കാറില്ല: നസ്രിയ
നാല് വര്‍ഷത്തിനുശേഷം ക്യൂട്ട് താരം നസ്രിയ പ്രക്ഷേകര്‍ക്കുമുന്നില്‍ എത്തുകയാണ്. അഞ്‌ലി മോനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ. ഇന്ന് റിലീസ് ചെയ്ത കൂടെയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നസ്രിയ. വലിയ ടെന്‍ഷനിലാണ് നസ്രിയ. സിനിമ എന്താകുമെന്നോര്‍ത്ത് നസ്രിയയ്ക്കും അഞ്ജലിക്കും കൂടുതല്‍ ടെന്‍ഷനാണ്.കാരണം, നാലു വര്‍ഷത്തിനുശേഷം ഇരുവരും വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. ബന്ധങ്ങളുടെ കഥപറയുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ‘കൂടെ’ എന്നു നസ്രിയ പറയുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. പാര്‍വ്വതിയാണ് നായിക. ഈ നാലു വര്‍ഷത്തിനിടയില്‍ […]










