നോ പറയേണ്ടിടത്ത് നോ പറഞ്ഞതുകൊണ്ടാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടത്; രമ്യ നമ്പീശന്‍

മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിന്‍റെ കാരണം വ്യക്തമാക്കി നടി രമ്യ നമ്പീശന്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി രമ്യ നമ്പീശനെ മലയാള സിനിമയില്‍ കണ്ടിട്ട്. തമിഴില്‍ സജീവമാണെങ്കിലും മലയാളത്തില്‍ നടിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിന്‍റെ കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രമ്യ ഇപ്പോള്‍. കഴിഞ്ഞ മൂന്ന് കൊല്ലമായി എനിക്ക് എന്തുകൊണ്ട് അവസരം കിട്ടുന്നില്ല? കാരണം ഞാന്‍ എനിക്ക് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചു. പിന്നെ ഞാന്‍ തിരക്കഥ ചോദിക്കുന്നതു കൊണ്ടുമാണ്. നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മാനദണ്ഡമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ […]

മൂന്നൂറ്റമ്പത് രൂപയുടെ ചുരിദാറും സ്ലിപോന്‍സ് ചെരുപ്പുമിട്ടാണ് ഞാന്‍ ഷോയ്ക്ക് പോയത്: അനുശ്രീ

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നടിയാണ് അനുശ്രീ. കുറഞ്ഞ സമയത്തിനുള്ളില്‍ നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ അനുശ്രീയ്ക്ക് കഴിഞ്ഞു. നാട്ടിന്‍പുറത്ത് നിന്ന് വന്നതുകൊണ്ട് മോഡേണ്‍ ലൈഫിനെക്കുറിച്ച് തുടക്കത്തില്‍ ധാരണയില്ലായിരുന്നുവെന്ന് അനുശ്രീ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ബാക്കിയുള്ള മത്സരാര്‍ത്ഥികളെ കണ്ടതോടെ തന്‍റെ കോണ്‍ഫിഡന്‍സ് നഷ്ടമായെന്നും കോര്‍ഡിനേറ്റര്‍ ചേട്ടന്റെ വാക്കിന്റെ ബലത്തിലാണ് താന്‍ പിടച്ചുനിന്നതും വിജയിച്ചതെന്നും അനുശ്രീ പറഞ്ഞു. അനുശ്രീയുടെ വാക്കുകള്‍: റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ഓഡിയോ ലോഞ്ച് […]

പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല എന്‍റെ ഫെമിനിസം; തുറന്ന് പറഞ്ഞ് നസ്രിയ

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുളള നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞജലി മേനോന്‍റെ പുതിയ ചിത്രത്തിന് നസ്രിയയുടെ സാന്നിദ്ധ്യമുളളതുകൊണ്ടാണ് മികച്ച സ്വീകാര്യത ലഭിക്കുന്നത്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ നസ്രിയയുടെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വെല്‍ക്കം ബാക്ക് നസ്രിയ എന്ന പേരിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ പാട്ട് പുറത്തുവിട്ടിരുന്നത്. പാട്ടിന് നല്‍കിയ സ്വീകരണത്തിന് നസ്രിയ തന്ന നേരത്തെ ഫേസ്ബുക്കില്‍ വന്നിരുന്നു. അടുത്തിടെ ഒരഭിമുഖത്തില്‍ […]

എനിക്ക് ഉയരം കൂടുതലായതുകൊണ്ട് അദ്ദേഹത്തിന് സ്റ്റൂളില്‍ കയറി നില്‍ക്കേണ്ടി വന്നു: കനിഹ

പഴശ്ശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ. പിന്നീട് നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. തമിഴിലൂടെയാണ് മലയാള സിനിമയില്‍ താരം ഇടംനേടിയത്. മമ്മൂട്ടി, ജയറാം, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം കനിഹ അഭിനയിച്ചു. തന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ടെന്നും തമിഴിലാണ് ഉയരത്തി പ്രശ്‌നം അനുഭവപ്പെട്ടതെന്നും കനിഹ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കനിഹയുടെ വാക്കുകള്‍: എന്‍റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. […]

കരഞ്ഞിട്ടായിരുന്നു വീട്ടില്‍ വന്നത്, വാതില്‍ തുറന്നത് അശ്വിനും: ശ്വേത മോഹന്‍

മലയാളത്തിലേയും തെന്നിന്ത്യയിലേയും അറിയപ്പെടുന്ന പിന്നണി ഗായികയാണ് ശ്വേത മോഹന്‍. അമ്മ സുജാതയെ മാതൃകയാക്കിയാണ് ശ്വേത പിന്നണി ഗായിക രംഗത്തിലേയ്ക്ക് വന്നത്. സുജതയെ പോലെ തന്നെ ശ്വേതയ്ക്കും തന്‍റെ ആലാപന മികവിലൂടെ സിനിമയില്‍ തന്‍റെതായ സ്ഥാനം നേടി എടുക്കാന്‍ കഴിഞ്ഞിരുന്നു. ശ്വേതയുടേത് സംഗീത കുടുംബമായിട്ടു പോലും സംഗീതം തൊഴിലായി സ്വീകരിക്കുന്നതിനോട് അച്ഛനും അമ്മയ്ക്കും താല്‍പര്യമില്ലായിരുന്നു. ഫീല്‍ഡിനെ കറിച്ചും മാറി വരുന്ന ട്രെന്റിനെ കുറിച്ചും അവര്‍ക്ക് നന്നായി അറിയാവുന്നതു കൊണ്ടായിരുന്നു. കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്ടിലാണ് ശ്വേത കുടുംബത്തെ കുറിച്ചും […]

ടൈറ്റാനിക്കിൽ എന്തിന് ജാക്കിനെ കൊന്നു – ജെയിംസ് കാമറൂൺ പറയുന്നു

1997- ൽ ജെയിംസ് കാമറൂൺ തിരക്കഥ എഴുതി സം‌വിധാനം ചെയ്ത ചിത്രമാണ് ടൈറ്റാനിക്. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്ക് പ്രണയത്തി സുന്ദര സിനിമ അനുഭവമാണ് ചിത്രം സമ്മാനിച്ചത്. ജാക്കും റോസും അവരുടെ കടലാഴമുള്ള പ്രണയം ഒടുവിൽ പ്രണയത്തിന്‍റെ പരിമളം വീശി ജാക്ക് റോസിന് വേണ്ടി തണുത്ത് മരവിച്ച് കടലിൻറെ ആഴങ്ങളിലേക്ക് പോകുന്നതും എല്ലാം തന്നെ എന്നും പ്രേക്ഷകരിൽ വേദന ഉണ്ടാക്കുന്ന നിമിഷങ്ങൾ തന്നെയായിരുന്നു. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് ആണ് ജാക്കും റോസുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പ്രേക്ഷകരിൽ നിരവധി […]

സംഘിയെന്ന് വിളിക്കുന്നതില്‍ അപമാനമില്ല, ഇനിയും ഭാരതാംബയാകും- അനുശ്രീ

കോഴിക്കോട്: സംഘപരിവാര്‍ രാഷ്ട്രീയത്തോട് അത്ര മതിപ്പില്ലാത്ത മലയാളികള്‍ക്ക് സംഘി എന്ന വിളി ഏതാണ്ട് തെറിവിളിക്ക് തുല്യമാണ്. വര്‍ഗീയ രാഷ്ട്രീയക്കാരനെന്നും വിവരം ഇല്ലാത്തവനെന്നുമൊക്കെ സംഘിക്ക് സോഷ്യല്‍ മീഡിയയില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ. നേരത്തെ തന്നെ സംഘിപ്പട്ടം ചാര്‍ത്തിക്കിട്ടിയ നടിയാണ് അനുശ്രീ. ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയതിന് പിന്നാലെയാണ് അനുശ്രീയുടെ സംഘപരിവാര്‍ ചായ്വ് പുറത്ത് വന്നത്. തന്‍റെ രാഷ്ട്രീയം എന്താണെന്ന് അനുശ്രീ കൂടുതല്‍ വെളിവാക്കിയിരിക്കുന്നു. […]

ഞാന്‍ സെറ്റിലായി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല: നമിത പ്രമോദ്

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും തനിക്ക് നഷ്ടമായെന്ന് നമിത പ്രമോദ്. ആദ്യം ഞാന്‍ പുറത്ത് അധികം പോകാതെയിരുന്നു. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മാറ്റം വേണം എന്ന് തോന്നി. ഒരു ജീവിതമല്ലേയുള്ളൂ. നമിത പറയുന്നു. നമിതയുടെ വാക്കുകള്‍: പര്‍ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണു മാത്രമേ പുറത്ത് കാണുകയുള്ളൂ. ഞാന്‍ ലുലുവില്‍ പോകും, മെട്രോയില്‍ കയറും ഒട്ടോ വിളിച്ച് വീട്ടിലേക്ക് പോകും. ഒരു ദിവസം […]

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ ആ സിനിമ കണ്ടത്; ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു: സംഗീത

സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടി സംഗീതയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. അരുന്ധതി എന്ന ബോള്‍ഡും നെഗറ്റീവുമായ കഥാപാത്രത്തെയാണ് സംഗീത ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമെല്ലാമൊപ്പം അഭിനയിച്ചിട്ടുള്ള സംഗീതയ്ക്ക് ഏറെ കൈയടി നേടിക്കൊടുക്കുകയും ചെയ്ത സിനിമാണത്. എന്നാല്‍ താന്‍ കൂടുതല്‍ ശരീര പ്രദര്‍ശനം നടത്തണമെന്നായിരുന്നു അന്ന് അണിയറ പ്രവര്‍ത്തകരുടെ ആവശ്യമെന്നും താന്‍ അത് അനുവദിച്ചില്ലെന്നും ഒരൊറ്റ തവണ മാത്രമാണ് താന്‍ ആ ചിത്രം തിയേറ്ററില്‍ പോയി കണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത. […]

മലയാളത്തില്‍ അവസരം ലഭിക്കാത്തതിന്‍റെ കാരണം മനസ്സിലാവുന്നില്ല: രമ്യ നമ്പീശന്‍

വളരെ ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് രമ്യ നമ്പീശന്‍. എന്നാല്‍ കുറച്ച്‌ നാളുകളായി താരത്തെ മലയാള സിനിമയില്‍ കാണാന്‍ കിട്ടുന്നില്ല എന്നതാണ് സത്യം. മലയാളസിനിമയില്‍ ബാലതാരമായി തുടക്കമിട്ട താരം പിന്നീട് നായികാ നിരയിലേയ്ക്ക് ഉയരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമാ ലോകം തന്നെ അവഗണിക്കുന്നു എന്നാണ് താരം പറയുന്നത്. “2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍ നിന്ന് നല്ല ഓഫറുകളൊന്നും വന്നിരുന്നില്ല. […]