എനിക്ക് എന്‍റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്‍റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം: സംയുക്ത വര്‍മ്മ

വിവാഹത്തോടെ സിനിമലോകത്ത് നിന്ന് വിടപറഞ്ഞ ഒട്ടേറെ നടിമാരുണ്ട്. അക്കൂട്ടത്തിലൊരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയില്‍നിന്നും വിട്ടുനിന്നത്. മകന്‍ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല. പിന്നീട് സംയുക്തയെ മലയാളികള്‍ കണ്ടത് യോഗ ചെയ്യുന്ന ചില ചിത്രങ്ങളിലൂടെയാണ്. ഇടയ്ക്ക് ബിജു മേനോനൊപ്പം ചില പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ താന്‍ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്. ‘സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാന്‍ […]

മോഹന്‍ലാല്‍ ബാറ്റ് ചെയ്യുന്നത് എനിക്ക് പേടിയാണ്; തൂക്കികൊല്ലുമെന്ന് ഭീഷണി ഉണ്ടാകാറുണ്ട്: സുനില്‍ ഷെട്ടി

ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു താരമാണ് മോഹന്‍ലാല്‍. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷ താരങ്ങള്‍ക്കും ലാലേട്ടന്‍ പ്രിയപ്പെട്ടതാണ്. ഇവര്‍ക്കൊല്ലാവര്‍ക്കും താരത്തിനെ കുറിച്ചു പറയാന്‍ നൂറ് നാവാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ഷെട്ടി. മോഹന്‍ലാലുമായിട്ട് വളരെ നല്ല ബന്ധമാണുള്ളതെന്നും കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും സുനില്‍ ഷെട്ടി പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്നതോടെയാണ് ബന്ധം കൂടുതല്‍ ഊഷ്മളമായെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍, മുകേഷ് കേന്ദ്ര […]

ഞാന്‍ മാനസിക രോഗിയാണെന്ന് പ്രചരിപ്പിച്ചു, അമ്മയെ വേശ്യയെന്ന് വിളിച്ചു; നടി കനകയുടെ വെളിപ്പെടുത്തല്‍

വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കനക എന്ന നടിയെയാണ്. എവിടെയാണ് കനക? ദാവണിയും പട്ടുപാവാടയും ചുറ്റി മലയാളികളുടെ മനസ്സിനെ തലോടിയ കനകയ്ക്ക് എന്തു സംഭവിച്ചു? കനക മാനസിക രോഗിയാണെന്നും ആലപ്പുഴ ക്യാന്‍സര്‍ ആശുപത്രിയില്‍ കനകയെ കണ്ടെന്നും കനക മരിച്ചെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കനകയ്ക്ക് എന്താണ് സംഭവിച്ചത്. കുറച്ച് നാള്‍ മുന്‍പ് തമിഴ് ചാനലിനു കനക നല്‍കിയ ഇന്‍റര്‍വ്യു വൈറലാകുകയാണ്.യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് ദു:ഖങ്ങള്‍ കനകയെ തേടിയെത്തിയിരുന്നു. അച്ഛനായിരുന്നു കനകയ്ക്കും […]

അവസാനം ഗവേഷകര്‍ കണ്ടെത്തി, ലോകത്തിലെ ഏറ്റവും ക്രൂരരായ മനുഷ്യര്‍ വസിച്ചിരുന്ന ഗുഹ

പ്രകൃതിദത്തമായ വമ്പൻ ‘അറ’കളാലും പലതരം ആകൃതിയിലുള്ള പാറകളാലും സമ്പന്നമാണ് ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ്സ്. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ നദീശൃംഖലയും ഈ ഗുഹയ്ക്കകത്താണ്. സമർസെറ്റിലെ ചെഡ്ഡർ ഗോർജിലുള്ള ഈ ഗുഹ അതിനാൽത്തന്നെ ടൂറിസ്റ്റുകളുടെയും പ്രിയകേന്ദ്രമാണ്. പക്ഷേ ഒരുകാലത്ത് നരഭോജികൾ വാണിരുന്നയിടമായിരുന്നു ഇതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 14,700 കൊല്ലം മുൻപായിരുന്നു അത്. ഇന്നു കാണുന്ന അതേ രൂപത്തിലേക്ക് പ്രാചീന മനുഷ്യര്‍ എത്തിക്കൊണ്ടിരിക്കുന്ന സമയം. കല്ലുകൊണ്ടും എല്ലുകൊണ്ടും ആയുധമുണ്ടാക്കാന്‍ അവർ അതിനോടകം പഠിച്ചു കഴിഞ്ഞിരുന്നു. കൂടാതെ ഗുഹകളിൽ പലതരം […]

‘അന്ന് ഞാന്‍ മോഹന്‍ലാലിനോട് ചെയ്തത് വലിയ തെറ്റായിരുന്നു’- ക്ഷമ ചോദിച്ച് ജയരാജ്‌

ഇത് വരെ മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ സാധിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ ജയരാജ്. ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങളിലൂടെ മലയാള സിനിമയുടെ അഭിമാനമായ സംവിധായകനാണ് ജയരാജ്. എന്നാല്‍ അദ്ദേഹം ഇത് വരെ മലയാളത്തിന്റെ മഹാനടനൊപ്പം സിനിമയൊന്നും ചെയ്തിട്ടില്ല, ഇതിന് കാരണം താന്‍ തന്നെയാണെന്നാണ് ജയരാജ് പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ‘ഞങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷെ അത് സംഭവിക്കാന്‍ സാധ്യത കുറവാണ്. […]

പത്തൊമ്പതാം വയസ്സില്‍ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ച് ഞാനൊരു തീരുമാനം എടുത്തു; മനസ് തുറന്ന് അമൃത സുരേഷ്

ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്‍റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത സുരേഷ്. പത്തൊമ്പാതം വയസ്സില്‍ എന്‍റെ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ചാണ് ഞാന്‍ ആ തീരുമാനം എടുത്തത്. അത് വലിയൊരു അബന്ധമായിപ്പോയെന്നും അമൃത പറഞ്ഞു. ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒരഭിമുഖത്തിലാണ് അമൃത മനസ്സ് തുറന്നത്. അമൃതയുടെ വാക്കുകള്‍: സംഗീതം സ്വപ്‌നം കണ്ട് വളര്‍ന്നയാളാണ് ഞാന്‍. പഠിച്ച് ഡോക്ടറാകണം എന്നൊന്നും വീട്ടില്‍ സമ്മര്‍ദം ഉണ്ടായിരുന്നില്ല. മ്യൂസിക് പ്രാക്ടീസ് ചെയ്യണം എന്ന് മാത്രം പറയുമായിരുന്നു. എട്ടാം ക്ലാസ് പഠിക്കുമ്പോള്‍ നാദിര്‍ഷിക്കയുടെ ഷോയില്‍ പാടുമായിരുന്നു. പത്തൊമ്പതാം വയസ്സില്‍ […]

കടലിനടിയില്‍ അദ്ഭുതമായൊരു റസ്റ്റോറന്‍റ്

റസ്‌റ്റോറന്‍റുകള്‍ പലതും കണ്ടിട്ടുണ്ടാകും. എന്നാല്‍ കടലിനടിയിലൊരു റസ്‌റ്റോറന്‍റായാലോ? അത്തരമൊരു റസ്‌റ്റോറന്‍റ് അടുത്ത വര്‍ഷം യൂറോപ്പില്‍ തുറക്കും. നോര്‍വെയിലെ ലിന്‍ഡെസെന്‍സിലാണ് കടലിനടിയില്‍ റസ്‌റ്റോറന്‍റ് നിര്‍മ്മിച്ചിരിക്കുന്നത്. 36 അടിയോളമാണ് ഇതിന്‍റെ നീളം. സ്‌നൊഹെട്ട എന്ന കമ്പനിയാണ് റസ്റ്റോറന്‍റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരയില്‍ നിന്ന് കടലിലേക്ക് ഗുഹ പോലെയുള്ള വസ്തുവിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാവുക. കടലിനടിയിലായത് കൊണ്ട് തന്നെ ‘അണ്ടര്‍’ എന്നാണ് റസ്റ്റോറന്‍റിന് പേരിട്ടിരിക്കുന്നത്. ഒരേ സമയം 100 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കടലിലെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഭക്ഷണം […]

ചാക്കിനുള്ളിലെ ജോസഫിന്‍റെ ജിവിതം ഒന്നരപതിറ്റാണ്ടിലേക്ക്

പുല്‍പ്പള്ളി: ആധുനീക വസ്ത്രധാരണരീതികളോടുള്ള കടുത്ത പ്രതിഷേധവുമായി ചാക്ക് തുന്നി നഗ്നത മറച്ച്‌ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട് വയനാട്ടില്‍. പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികന്‍. കോഴിക്കോട് കല്ലാനോട് സ്വദേശിയായിരുന്ന ജോസഫ് 1965-ലാണ് വയനാട്ടിലെത്തുന്നത്. പാടിച്ചിറ അങ്ങാടിയില്‍ വെള്ളം ചുമന്നും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായും ജീവിതം തുടങ്ങി. അക്കാലത്ത് നാട്ടുകാര്‍ക്ക് ഒരു സഹായം തന്നെയായിരുന്നു ജോസഫ്. ഇതിനിടയില്‍ ഡെല്‍ഹിയിലേക്ക് പോകുകയും അവിടുത്തെ മദര്‍തെരേസാ ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. അവിടുന്ന് ലഭിച്ച അറിവുകള്‍ ജോസഫിനെ സാധാരണ […]

വലുതാകുമ്പോള്‍ ആരാവണം? ആറു വയസ്സുകാരിയുടെ മറുപടി രക്ഷിച്ചത് 750 പെണ്‍കുട്ടികളെ

വലുതാകുമ്പോള്‍ ആരാകാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് 6 വയസ്സുകാരി നല്‍കിയ മറുപടി ആരെയും അമ്പരപ്പിക്കുന്നതാണ്. അവളുടെ ഉത്തരം ഞെട്ടിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരുന്നു. ‘എനിക്കൊരു മാഡം ആകണം. ഒരു വേശ്യാലയ നടത്തിപ്പുകാരി.!’. ആറു വയസ്സുകാരിയുടെ ഈ പ്രതികരണം മാറ്റിമറിച്ചത് മഞ്ജു വ്യാസ് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെയായിരുന്നു. പോച്ചമ്മ ദേവീക്ഷേത്രത്തിന്‍റെ എതിര്‍വശത്ത് തുറക്കുന്ന വാതില്‍ കടന്നാല്‍ ഇപ്പോള്‍ മഞ്ജുവിനെ കാണാം. പാട്ടുപാടി പഠിക്കുന്ന കുട്ടികളെ കാണാം. ടൈപ്പ്റൈറ്ററുകളില്‍ വേഗതയോടെ ജോലി ചെയ്യുന്ന സ്ത്രീകളെ കാണാം. നഷ്ടപ്പെട്ടുവെന്ന് കരുതിയ […]

ഈ നടിയെ ഓര്‍മയുണ്ടോ..; താരം ഇപ്പോള്‍ എവിടെ..?

ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. രാഘവന്‍റെ മകന്‍ ജിഷ്ണുവും ഭരതന്‍റെ മകന്‍ സിദ്ധാര്‍ത്ഥുമായിരുന്നു പ്രധാന കഥാപാത്രങ്ങളിലെത്തിയത്. കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്‍റെയും മാതൃത്വത്തിന്‍റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുത്തു. ഭാവന എന്ന നടിയെ മലയാളത്തിന് ലഭിച്ചതും നമ്മളിലൂടെയാണ്. എന്നാല്‍ നമ്മള്‍ എന്ന ചിത്രം മറ്റൊരു നായികയെ കൂടെ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. രേണുകാ മേനോന്‍ ആണ് ആ നായിക. നമ്മളിലെ പാട്ടുകളെല്ലാം ഹിറ്റായതിനൊപ്പം തന്നെ രേണുകയും ശ്രദ്ധ […]