ഫഹദിന്‍റെ കൂടെ സിനിമയ്ക്ക് പോകാനാണ് ഇഷ്ടം. പക്ഷെ നടക്കാറില്ല: നസ്രിയ

നാല് വര്‍ഷത്തിനുശേഷം ക്യൂട്ട് താരം നസ്രിയ പ്രക്ഷേകര്‍ക്കുമുന്നില്‍ എത്തുകയാണ്. അഞ്‌ലി മോനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ. ഇന്ന് റിലീസ് ചെയ്ത കൂടെയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നസ്രിയ. വലിയ ടെന്‍ഷനിലാണ് നസ്രിയ.

സിനിമ എന്താകുമെന്നോര്‍ത്ത് നസ്രിയയ്ക്കും അഞ്ജലിക്കും കൂടുതല്‍ ടെന്‍ഷനാണ്.കാരണം, നാലു വര്‍ഷത്തിനുശേഷം ഇരുവരും വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. ബന്ധങ്ങളുടെ കഥപറയുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ‘കൂടെ’ എന്നു നസ്രിയ പറയുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. പാര്‍വ്വതിയാണ് നായിക.

ഈ നാലു വര്‍ഷത്തിനിടയില്‍ ഒരുപാട് കഥകള്‍ ഒന്നും കേട്ടിട്ടില്ല. ഞാന്‍ എന്‍റെ ജീവിതം ആസ്വദിക്കുകയായിരുന്നു.സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സിനിമ മാത്രമായിരുന്നു ചെയ്യുന്നത്. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം അഞ്ജുച്ചേച്ചി വിളിച്ചിട്ട് എന്റെ മനസിലൊരു കാര്യമുണ്ട്, പറയട്ടേ എന്നു പറഞ്ഞു. അങ്ങനെയാണു കൂടെ സംഭവിക്കുന്നത്. ഫഹദ് തന്നെയായിരുന്നു അഭിനയിക്കാനായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നത്. എന്താ ഇങ്ങനെ മടിപിടിച്ചിരിക്കുന്നത് എന്നു ഫഹദ് എപ്പോഴും എന്നോടു ചോദിക്കും. ഫഹദ് ഒരിക്കലും എന്നോട് സിനിമ ചെയ്യരുതെന്നു പറഞ്ഞിട്ടില്ല.ഇതിനിടയില്‍ ഫഹദ് സിനിമയില്‍ നിന്ന് ഒരു വര്‍ഷം ഇടവേളയെടുത്തു. എന്നാല്‍ ആരും അതിനെക്കുറിച്ചു ചോദിച്ചില്ല.

കഴിഞ്ഞ നാലുവര്‍ഷം എങ്ങനെ പോയെന്നു പോലും എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് യാത്രകള്‍ ചെയ്തു, സമയം ചെലവഴിച്ചു. കല്യാണത്തിനു മുമ്പും കല്യാണത്തിനു ശേഷവും എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നു പ്ലാന്‍ ചെയ്തിട്ടു സംഭവിച്ചതല്ല. ഫഹദിന്‍റെ കൂടെ സിനിമയ്ക്ക് പോകാനാണ് ഇഷ്ടം. പക്ഷേ അതു പലപ്പോഴും നടക്കാറില്ല. ഓഡിയന്‍സും ഡിസ്ട്രാക്ഷനുമൊക്കെയായിരിക്കും. ഫഹദിന് ആള്‍ക്കൂട്ടം വലിയ ടെന്‍ഷനാണ്. ഞാന്‍ എല്ലാ പടങ്ങളും തിയേറ്ററില്‍ തന്നെ പോയിരുന്നു കാണുന്നയാളാണ്. മാതാപിതാക്കളുടെയോ കുടുംബത്തോടൊപ്പമോ പോകുമെന്നും നസ്രിയ പറയുന്നു.

prp

Related posts

Leave a Reply

*